വഴി നീളെ തേയില നിറഞ്ഞ കുന്നുകൾ, പുൽമേടുകൾ, താഴ്‌വരകൾ. കുഞ്ഞു ഗ്രാമങ്ങൾ. അവയുടെ ഭംഗി ആസ്വദിച്ച് വന്നെത്തുന്ന കുഞ്ഞുകവലയിൽ നിന്നു വഴികൾ തിരിഞ്ഞു പോകുന്നുണ്ട്. ഓരോ വഴിയും സുന്ദരമായ കാഴ്ചകളുടെ ലോകത്തേക്കാണ് നീളുന്നത്. വളഞ്ഞു നീങ്ങുന്ന വഴികളിൽ ഒപ്പം കൂടിയ പുഴയെ കാണാം. തെളിഞ്ഞ നീരൊഴുക്കുമായി തണുപ്പ് നിറച്ചൊഴുകുന്ന പുഴ.
കാര്യമായ അപകട സാധ്യതകൾ ഈ വെള്ളച്ചാട്ടത്തിനില്ല.മഴക്കാലമായാൽ,വേനൽമഴയോടു ചേർന്നും പുഴയിൽ പെട്ടെന്നുള്ള വെള്ളപൊക്കം ഉണ്ടാകാം.Chembra ഇൽ നിന്ന് 10 km ഉം കൽപ്പറ്റയിൽ നിന്ന് 14 km ഉം ആണ് ദൂരം. 20 അടി പൊക്കത്തിൽ നിന്നാണ് ചാട്ടം, വെള്ളം ചാടുന്നിടം ഒരു നാച്ചുറൽ പൂള് ആണ്, അത്യാവശ്യം ആഴം ഉള്ളൊരു കുഴി നീന്തൽ അറിയാവുന്നവർക് ധൈര്യമായിട് ഇറങ്ങാം.
ആകെയുള്ള 14 കിലോമീറ്റർ ദൂരത്തിൽ 4 കിലോമീറ്ററോളം ഓഫ്‌റോഡ് യാത്രയാണ്.ബാക്കി വഴികൾ മുഴുവൻ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ മലനിരകളിലൂടെയുള്ള യാത്രയാണ്.
ചൂരൽമലയിലേക്കുള്ള വഴിമധ്യേ പുത്തുമല ഉരുള്പൊട്ടലിന്റെ ദൃശ്യങ്ങൾ കാണുവാൻ കഴിയും.കുടുംബസമേതം വയനാട്ടിലേക്കെത്തുന്നവർക്ക് തീർച്ചയായും സന്തോഷത്തോടെ ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് ചൂരൽമല.