ഗോവ GOA

 

goa

ഗോവ,കൗമാരങ്ങളുടെ പ്രിയപ്പെട്ട സങ്കേതമാണ് ഗോവ.ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്ന്.ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം.അതിലെല്ലാം ഉപരി ഇന്ത്യയുടെ ടൂറിസം കേന്ദ്രമാണ് ഗോവ.ആദ്യമായി ഗോ‌വയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു അമ്പരപ്പായിരിക്കും. എന്ത് ചെയ്യണം, എന്ത് കാണണം, എവിടെ പോകണം, എവിടെ നല്ല ഭക്ഷണം കിട്ടും അങ്ങനെ നി‌രവധി ചോദ്യങ്ങള്‍ വേറെയും ഉണ്ടാകും. കാരണം ഗോവ എന്നാല്‍ വലിയ വിശാലയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.


ആസ്വാദനത്തിന്റെ എല്ലാതലങ്ങളും ഗോവയുടെ മണ്ണിലുണ്ട്.ഓള്‍ഡ് ഗോവയി‌ലെ ക്ലാസിക്ക് കാഴ്ചകളില്‍ തുടങ്ങി പ്രശസ്തമായ ബീച്ചുകളും ‌മാ‌ര്‍ക്കറ്റുകളും സാഹസികവും അല്ലാത്തതുമായ നിരവധി ആക്റ്റിവിറ്റികളും, ഉണ്ണാനും ഉറങ്ങാനുമായി വൈവിധ്യമായ നിരവധി സ്ഥലങ്ങളും അങ്ങനെ പലതുമായി ഗോവ നിങ്ങളെ കാത്തിരിക്കുകയാണ്.


ഗോവൻ തലസ്ഥാനമായ പനാജി മുതലാണ് ഒരു ശരാശരി യാത്രക്കാരൻ യാത്ര ആരംഭിക്കുന്നത്.മാണ്ഡോവി നദിയിലെ ക്രൂയിസുകളില്‍ കാസിനോ കളിക്കാനും ഡിന്നര്‍ കഴിക്കാനും ഇഷ്ടമാണെങ്കില്‍ മാത്രം. മാണ്ഡോവില്‍ നിന്ന് പനജിയില്‍ പോയി രാപ്പാര്‍ക്കാം. അ‌തിനായി നേരത്തെ തന്നെ ഹോട്ടല്‍ ബുക്ക് ചെയ്യണം.

പനജി ചെറിയ ഒരു ടൗണ്‍ ആണ്. നിങ്ങള്‍ക്ക് നടന്ന് തീര്‍ക്കാന്‍ മാത്രം ‌ചെറിയ സ്ഥലം. പനജിയി‌ലെ കാഴ്ചകള്‍ കാണാന്‍ ഏറ്റവും നല്ലത് ഒരു ബൈക്കോ സ്കൂട്ടറോ വാടകയ്ക്ക് എടുക്കുക എന്നതാണ്. അല്ലെങ്കില്‍ ടാക്സി ബൈക്കുകളും അവിടെ ലഭ്യമാണ്. ബൈക്കിന്റെ പിന്നില്‍ ഇരു‌ന്ന് ഗോവയുടെ തലസ്ഥാനം ചുറ്റിയടിച്ച് കാണാം. പനജിയില്‍ നഗര പ്രദക്ഷിണം നടത്തിയതിന് ശേഷം നി‌ങ്ങള്‍ക്ക് അടുത്ത യാത്ര ഓള്‍ഡ് ഗോവയിലേക്ക് നടത്താം. ഗോവയുടെ ക്ലാസിക്ക് കാലത്തിലേക്കുള്ള തിരികെ സഞ്ചാരം കൂടിയാണ് ഓള്‍ഡ് ഗോവയിലൂടെയുള്ള യാത്ര.


പോർച്ചുഗീസ് ,ഡച്ച് സാങ്കേതിക വിദ്യയുടെ നിർമാണ വൈഭവം ഗോവയുടെ മണ്ണിൽ നമുക്ക് കാണാൻ കഴിയും.

വൈദേശിക ആധിപത്യത്തിന്റെ സമയത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ കോളനിയായി ഗോവയെ ഉപയോഗപ്പെടുത്തിയിരുന്നു.അവരുടെ ഭരണാവശ്യങ്ങൾക്കായും ഉദ്യോഗസ്ഥർക്കായും നിർമിച്ചിരുന്ന ഒട്ടേറെ കെട്ടിടങ്ങൾ.പഴമയുടെ ഗന്ധം യാത്രക്കാരന് മനസ്സിലേക്ക് അരിച്ചു കയറുക തന്നെ ചെയ്യും.

ഓള്‍ഡ് ഗോവയിലെ പ്രധാനപ്പെട്ട ഒരു ബസിലിക്കയാണ് ബസിലിക്ക ഓഫ് ബോം ജീസസ്. മത പ്രചരണത്തിന് ഇന്ത്യയില്‍ എത്തിയ ഫ്രാന്‍സീസ് സേവിയര്‍ പുണ്യവാളന്റെ മൃതശരീരം സൂക്ഷിച്ച് വച്ചിരിക്കുന്നത് ഈ ബസിലിക്കയിലാണ്.


ബസിലിക്ക ഓഫ് ബോം ജീസസില്‍ നിന്ന് ഒരു കല്ലേറ് ‌ദൂരം അകലെയായാണ് സേ കത്തീഡ്രല്‍ എന്ന ദേവാലയം സ്ഥിതി ‌ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ആയാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്. കാതറിന്‍ പുണ്യവതിയു‌ടെ നാമത്തിലാണ് ഈ കത്തീഡ്രല്‍ നിര്‍‌മ്മിച്ചിരിക്കുന്നത്.

പനജിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്. രാവിലെ ഏഴുമണിക്ക് യാത്ര പുറപ്പെട്ടാല്‍ ഏഴേ മുക്കാലോടെ അഗോഡയില്‍ എത്തിച്ചേരാം.

വെള്ളം പമ്പ് ചെയ്യുന്ന ഇടം എന്നാണ് അഗോഡ എന്ന വാക്കിന്റെ അർഥം.മന്ദോവി നദിയുടെ തീരത്തായി പോർച്ചുഗീസുകാർ 1612 ൽ പണികഴിപ്പിച്ച ഈ കോട്ട കപ്പലുകൾക്ക് ശുദ്ധജലം നൽകുന്ന ഇടമായിരുന്നു.

Forts In Goa

പോർച്ചുഗീസുകാർ ലോകത്തു തന്നെ പണികഴിപ്പിച്ചതിൽ വലിയ കോട്ട ആയാണ് അഗോഡ വിലയിരുത്തുന്നത്.

അഗോഡ കോട്ട സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ പോകാന്‍ പറ്റിയ സ്ഥലം ബാഗ ബീ‌ച്ചാണ്. അഗോഡയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് ബാഗ ബീച്ച് സ്ഥിതി ചെയ്യുന്നത്.

സമീപത്തായിട്ടുള്ള അജ്ന ബീച്ചും ഗോവയിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്.ശക്തി കുറഞ്ഞ തിരമാലകളും നീലിമയാർന്ന കടലുമാണ് ഗോവൻ തീരങ്ങളുടെ പ്രത്യേകത.


Previous Post Next Post