മേപ്പാടി Best places to visit in Meppadi

 വയനാട് ജില്ലയിലെ മേപ്പാടി ഒരു ദിവസത്തെ യാത്രയ്ക്ക് യോജിച്ച ഇടമാണ്.വയനാട്ടിലെ പല ടൂറിസ്റ്റു കേന്ദ്രങ്ങളും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എത്തുമ്പോൾ ദൂരം കൂടുതൽ ആണെങ്കിലും മേപ്പാടി ഭാഗത്തു അനേകം വിനോദ സഞ്ചാര കേന്ദ്രങ്ങൾ കുറഞ്ഞ ദൂരത്തിൽ ഉണ്ട്.വയനാട് ജില്ലയിലെ കൽപറ്റക്ക് സമീപം ഉള്ള ഒരു സ്ഥലമാണ് മേപ്പാടി. കോഴിക്കോട്-ഊട്ടി ഹൈ വെയിലാണ് മേപ്പാടി സ്ഥിതി ചെയ്യുന്നത്.വയനാട്ടിലെ ഉയരമേറിയ കൊടുമുടിയായ ചെമ്പ്ര മേപ്പടിക്ക് അടുത്താണ്.സെന്റിനൽ റോക്ക് വെള്ളച്ചാട്ടം,കാന്തന്പാറ വെള്ളച്ചാട്ടം,മീൻമുട്ടി വെള്ളച്ചാട്ടം,എടക്കൽ ഗുഹ,പൂക്കോട് തടാകം തുടങ്ങിയ പ്രധാന സന്ദർശന ഇടങ്ങൾ എല്ലാം മേപ്പാടിയിൽ ആണ് ഉള്ളത്.മലബാറിലെ ഇത്രയേറെ വൈവിധ്യങ്ങൾ ചെറിയ ചുറ്റളവിൽ ലഭിക്കുന്ന അപൂർവം സ്ഥലങ്ങളിലൊന്നാണ് മേപ്പാടി.

തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെ നടക്കുവാനും,മേപ്പാടി കുന്നുകൾ കയറി ,ചെമ്പ്ര മലയിലേക്ക് ട്രെക്കിങ്ങ് നടത്തുവാനും കാരാപ്പുഴ ഡാമിലൂടെ ബോട്ടിങ്ങിനും,പൂക്കോടിന്റെ സൗന്ദര്യം അറിയുന്നതിനും മേപ്പാടി യാത്ര നിങ്ങളെ സഹായിക്കും.ഒരുപക്ഷെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രകൾ കൂടെയാണ് വയനാട്ടിലേക്കുള്ള യാത്രകൾ.പല സഞ്ചാര ഇടങ്ങളിലും പ്രവേശന ഫീസുകൾ മാത്രം നൽകിയാൽ മതി.വയനാട്ടിലെ പല കുന്നിൻ മുകളുകളും ഫ്രീ ഇടങ്ങളുമാണ്.പ്രവേശന ഫീസ് ഇല്ലാത്ത വെള്ളച്ചാട്ടങ്ങളും വയനാട്ടിൽ അനവധി.


മേപ്പാടിയിൽ  കാണേണ്ട സ്ഥലങ്ങൾ

ചെമ്പ്ര പീക്ക്  Chembra Peak👇

 വയനാട്ടിലെ ഏറ്റവും വലിയ കൊടുമുടിയാണ് ചെമ്പ്ര.പല കുന്നുകളുടെ മുകളിലേക്കും ഉള്ളത് പോലെ ദുർഘടമായ വഴിയല്ല ചെമ്പ്രയിലേക്ക് ഉള്ളത് എന്നതാണ് പ്രധാന ആകർഷണം.ഒപ്പം സുന്ദരമായ പതിഞ്ഞു കിടക്കുന്ന പച്ചപ്പുല്ലിന്റെ ഭംഗിയും.ഹൃദയത്തിന്റെ ആകൃതിയിലുള്ള കുളമാണ് ചെമ്പ്രയെ അത്രമേൽ പ്രശസ്തമാക്കി മാറ്റിയത്.പച്ചപുതച്ച കുന്നിന്റെ മുകളിൽ നിന്നുള്ള കാഴ്ചകളും ഫോട്ടോകളും ചെമ്പ്രയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചു.

20 രൂപയാണ് പ്രവേശന ഫീസ് ചെമ്പ്ര പീക്ക് 


കാന്തൻപാറ വെള്ളച്ചാട്ടം Kanthampara Waterfalls

വയനാട്ടിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ കാടിനോട് ചേർന്നുള്ള കാന്തൻപാറ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാൻ കഴിയും.മൺസൂൺ ശക്തി കുറയുന്ന സെപ്റ്റംബർ-ജനുവരി മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ കൂടുതൽ അനുയോജ്യം.


കാരാപ്പുഴ ഡാം Karapuzha Dam👇

സൂര്യാസ്തമയങ്ങൾ കാണാൻ പ്രദേശവാസികളായ യാത്രക്കാർ എത്തുന്ന ചെറിയ ഡാമാണ് കാരാപ്പുഴ.മനോഹരമായ പ്രദേശ ഭംഗിയാണ് കാരാപ്പുഴയുടെ പ്രധാന ആകർഷണം.


മാരിയമ്മൻ കോവിൽ Mariamman Kovil

 മേപ്പാടി ജംഗ്ഷന് സമീപമുള്ള മാരിയമ്മൻ കോവിൽ അനേകം ചെറു-ക്ഷേത്രങ്ങളുടെ കൂട്ടായ്മയാണ്.തേയില തോട്ടങ്ങളിൽ പണിയെടുക്കാൻ വരുന്ന ആദിവാസി ജനവിഭാഗങ്ങൾ പ്രാർത്ഥിക്കുവാൻ എത്തുന്ന ഈ ക്ഷേത്രം ഇപ്പോൾ സഞ്ചാരികളുടെയും ഇഷ്ട്ടമുള്ള സ്ഥലമാണ്.


മീന്മുട്ടി വെള്ളച്ചാട്ടം Meenmutty Waterfalls (12km from Meppadi)👇

 മക്കിയാട് -മീൻമുട്ടി വെള്ളച്ചാട്ടം വയനാട്ടിലെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്.10 പേരുടെ ഒരു ഗ്രൂപ്പിന് 300 രൂപയാണ് ചാർജ് ഈടാക്കുന്നത്.ഒപ്പം നിങ്ങൾക്കൊരു പരിചയ സമ്പന്നനായ ഗൈഡിനെയും കിട്ടും.1.5 കിലോമീറ്റർ ദൂരം നിബിഡ വനത്തിലൂടെ ട്രെക്കിങ്ങ് നടത്തിയാലേ വെള്ളച്ചാട്ടത്തിലേക്ക് എത്തൂ.ആ യാത്ര ഏറെ രസകരമായ അനുഭവങ്ങൾ നൽകും.


സൂചിപ്പാറ Soochipara (Sentinel Rock) Waterfalls👇

 മേപ്പാടിയിൽ നിന്നും 15 -20 കിലോമീറ്റർ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ സഞ്ചരിച്ചാൽ പച്ചപ്പിനാൽ പൊതിഞ്ഞു ഒഴുകുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ എത്താം രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം.30 മിനുട്ട് കാട്ടിലൂടെയുള്ള നടത്തമുണ്ട്.നടക്കുന്നതിനിടയിൽ സുന്ദരമായ കാഴ്ചകൾ ഉണ്ട് വ്യൂ പോയിന്റുകളും ഉണ്ട്.ട്രെക്കിങ്ങിനും മറ്റു കാര്യങ്ങൾക്കും സഹായിക്കാൻ വനിതാ സഹായികൾ ഉണ്ട്.

Previous Post Next Post