തുംഗനാഥലേക്കും ചന്ദ്രശില കൊടുമുടിയിലേക്കുമുള്ള യാത്ര..!

 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ തുംഗനാഥലേക്കും ചന്ദ്രശില കൊടുമുടിയിലേക്കുമുള്ള യാത്ര.

തുംഗനാഥ് 120073 ft  ഉയരത്തിൽ  ഉത്തർഖണ്ഡിലെ രുദ്രപ്രയാഗ്  ജില്ലയിൽ ചന്ദ്രനാഥ് പർവ്വതത്തിൽ സ്ഥിതി ചെയ്യുന്നു. അതേ പർവ്വതത്തിന്റെ  കൊടുമുടിയാണ്‌ ചന്ദ്രശില. തുംഗനാഥ് എന്നാൽ കൊടുമുടികളുടെ നാഥൻ.

tungnath

പാണ്ഡവർ സ്ഥാപിച്ചിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളിൽ (പഞ്ച് കേദാർ) മൂന്നാമത്തതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവക്ഷേത്രമായ തുംഗനാഥ്.ഹിമാലയത്തിലെ മറ്റ് ക്ഷേത്രങ്ങളിലേക്ക് എത്തുന്നതിനേക്കാൾ എളുപ്പത്തിൽ സഞ്ചാരികൾക്കും വിശ്വസികൾക്കും  ഇവിടേക്ക് എത്തിച്ചേരാനാകും.

തുംഗനാഥ് യാത്രക്കുള്ള ബസ്‌ ഋഷികേശ് നിന്നും പുലർച്ചെ പുറപ്പെടുന്നു.റോഡ് മാർഗം ചോപ്‌ത എന്ന സ്ഥലം വരെയാണ് എത്തുക ബാക്കി 3.5km തുംഗനാഥിലേക്കും അവിടെ നിന്നും 1km ചന്ദ്രശിലയിലേക്കും ട്രെക്ക് ആണ്. ഋഷികേശ് എത്തുവാൻ ഉള്ള ബസ്/ഷെയർ ടാക്സി ഹരിദ്വാറിൽ നിന്നും ലഭിക്കുന്നതാണ്.ഡൽഹിയിൽ നിന്നും ഹരിദ്വാർ എത്തുവാൻ ബസ് അല്ലെങ്കിൽ ട്രെയിൻ ലഭിക്കുന്നതാണ്.


ചന്ദ്രശില എത്തിച്ചേരാൻ 👇

  • 1) ഋഷികേശ് - ചോപ്‌ത :

വെളുപ്പിനുള്ള ബസ്സിൽ  ഋഷികേശ് - ദേവപ്രയാഗ് - ശ്രീനഗർ - രുദ്രപ്രയാഗ് - ഉഖിമത് എന്ന റൂട്ട് എടുക്കാം അല്ലെങ്കിൽ രുദ്രപ്രയാഗ് എത്തി അവിടുന്ന് കർണ്ണപ്രയാഗ് - ചമോലി - ഗോപേശ്വർ റൂട്ട് ആവാം. രണ്ടായാലും 8-10 മണിക്കൂർ ബസ്‌ യാത്ര, രണ്ടിടത്തിന്നും ചോപ്‌തയിലേക്ക് ടാക്സി കിട്ടും. ചോപ്‌തയിൽ താമസത്തിനു ക്യാമ്പസ്, ഹോട്ടൽ, റിസോർട്ട്  എന്നിവ ലഭ്യമാണ്.

  • 2)ചോപ്‌ത - തുംഗനാഥ് :

പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര തുടങ്ങാം. 3.5 കിലോമീറ്റർ  ട്രെക്ക്  ചെയ്താൽ 12073 ft  ഉയരത്തിൽ ഉള്ള  തുംഗനാഥ് ശിവക്ഷേതത്തിൽ  എത്താം.അടുത്ത് തന്നെ അത്യാവശ്യ സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കിലുള്ള താമസസ്ഥലങ്ങളുമുണ്ട്. സന്ധ്യക്ക്‌ സൂര്യാസ്തമയവും രാത്രിയിൽ  തുംഗനാഥന്റെ മൂർദ്ധാവിൽ ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനും !കാഴ്ചകളിൽ  മനസ്സ്  നിറഞ്ഞൊഴുകും. മഞ്ഞുകാലത്തു താമസസൗകര്യം ബുദ്ധിമുട്ടായിരിക്കും.

  • 3)തുംഗനാഥ്-ചന്ദ്രശില - ചോപ്‌ത :

13000 അടി ഉയരത്തിലുള്ള ചന്ദ്രശിലയിലേക്ക് വെളുപ്പിനെ ട്രെക്കിംഗ് തുടങ്ങാം. 1.5 km  മാത്രമുള്ള ഹൃസ്വദൂര ട്രെക്കിങ്ങ്, ചന്ദ്രശിലയുടെ  ഉച്ചിയിലേക്ക്. ഹിമാലയൻ മലനിരകളുടെ 360 ഡിഗ്രി വ്യൂ കിട്ടും.


ചന്ദ്രശിലയുടെ നെറുകയിൽനിന്നുമുള്ള സ്വർണപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഹിമവാന്റെ കാഴ്ച, ഒരു സ്വർഗീയ അനുഭൂതി തന്നെയാണ്.

ഹിമാലയം കയറുവാൻ ആഗ്രഹിക്കുന്ന മലകയറ്റക്കാർ സ്വയം ഒന്ന് പരീക്ഷിച്ചു നോക്കുന്ന പർവതമാണ് 12,083 ft ഉയരമുള്ള ചന്ദ്രകാന്ത്  .കേദാർനാഥ് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് ചന്ദ്രകാന്ത് പർവ്വതത്തിലെ ചന്ദ്രശില ഇന്ന്.മഞ്ഞിൽ മൂടിക്കിടക്കുന്ന ചന്ദ്രശിലയുടെ ദൃശ്യങ്ങൾ അതിമനോഹരമാണ്.

ഹിമാലയൻ മലനിരകളുടെ 360 ഡിഗ്രി കാഴ്ച ലഭിക്കും എന്നതാണ് ഭൂമിശാസ്ത്രപരമായ പ്രത്യേകത.അതിൽ ത്രിശൂൽ,കേദാർനാഥ്,ചൗഖുമ്പ,നന്ദാ ദേവി എന്നിവ അതിൽ ഉൾപ്പെടും.ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ വരവിനു ഹിന്ദു മതത്തിന്റെ സ്വാധീനവും വിശ്വസപരമായിട്ടു ഇവിടുത്തെ ക്ഷേത്രങ്ങൾക്കുള്ള സ്ഥാനവും പ്രധാനമാണ്.


ട്രെക്കിങ്ങ് ടിപ്സ് :

1)മഴ കാലങ്ങളിൽ ഈ യാത്ര  ഒഴിവാക്കുക. അപ്രതീക്ഷിതമായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ കാരണം റോഡ് ബ്ലോക്ക്‌ ഉണ്ടാവാറുണ്ട്.


2)ചോപ്‌തയിൽ ATM/പെട്രോൾ പമ്പ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ല.


3)മഞ്ഞുകാലത്തു ചോപ്‌ത -തുംഗനാഥ് യാത്ര കഠിനമായിരിക്കും

എന്നാൽ  വിവരിക്കാൻ പറ്റാത്ത പ്രകൃതി ഭംഗിയും.


തുംഗനാഥ് എന്ന വാക്കിന്റെ അർഥം മലനിരകളുടെ ദൈവം എന്നാണ്.ലോകത്തിന്റെ തന്നെ പുണ്യ നദികൾ എന്ന് കരുതപ്പെടുന്ന അളകനന്ദയുടെയും മന്ദാകിനിയുടെയും താഴ്വാരങ്ങളിലാണ് ഈ ക്ഷേത്രങ്ങൾ ഉള്ളത്.മഴക്കാലം കുറഞ്ഞു മാർച്ച് -മെയ് മാസങ്ങളിലാണ് ക്ഷേത്രങ്ങൾ ദർശനത്തിനായി തുറക്കുന്നത്.


Previous Post Next Post