ഗർഭഛിദ്ര നിയമം Medical Termination of Pregnancy Act , 1971

ഗർഭഛിദ്ര നിയമം Medical Termination of Pregnancy Act , 1971 ഗർഭഛിദ്രം നടത്താനാകുന്ന സാഹചര്യങ്ങൾ Circumstances in which abortion is possible

 ഗർഭഛിദ്ര നിയമം ( Medical Termination of Pregnancy Act , 1971 ) ഗർഭഛിദ്ര പ്രക്രിയകൾ രാജ്യത്തെമ്പാടും നടക്കുന്നതിനെ നിയന്ത്രി ക്കുവാൻ വേണ്ടി പാർലമെന്റ് പാസ്സാക്കിയ നിയമമാണ് . 

Medical Termination of Pregnancy Act , 1971

സാധാരണഗതിയിൽ ഒരാൾ ഗർഭഛിദ്രം നടത്തിയാൽ അയാളുടെ പ്രവ്യ ത്തി ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ഒരു കുറ്റകൃത്യമായി കണക്കാക്കും . എന്നാൽ , ഗർഭഛിദ്രനിയമപ്രകാരം ഒരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ ക്ക് നിയമപരമായി ഗർഭഛിദ്രം നടത്താം ; അത് കുറ്റകരമല്ല . എന്നാൽ , അയാൾ ശിക്ഷിക്കപ്പെടാതിരിക്കണമെങ്കിൽ ഈ നിയമം പറയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഗർഭഛിദ്രം നടത്താവൂ

ഗർഭഛിദ്രം നടത്താനാകുന്ന സാഹചര്യങ്ങൾ Circumstances in which abortion is possible

12 മുതൽ 20 ആഴ്ചവരെയുള്ള ഗർഭം , ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് ഡോക്ടർമാർ ഒരുപോലെ ഉത്തമവിശ്വാസത്തിൽ അഭിപ്രായപ്പെട്ടാൽ നടത്താവുന്നതാണ് . 

 ഗർഭം തുടർന്നാൽ ഗർഭിണിയായ സ്ത്രീയുടെ ജീവൻ അപകടത്തിലാ വുമെന്ന് ഉത്തമവിശ്വാസമുണ്ടെങ്കിലോ അല്ലെങ്കിൽ അവളുടെ ശാരീരി കവും മാനസികവുമായ ആരോഗ്യത്തെ ഇത് ഗുരുതരമായി തകരാറിലാ ക്കുമെന്ന് ഉത്തമബോധ്യമുണ്ടെങ്കിലോ ഇപ്രകാരമുളള ഗർഭഛിദ്രം അനുവദനീയമാണ് . 

കുഞ്ഞ് ജനിച്ചാൽ കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ അം ഗവൈകല്യം സംഭവിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ഇപ്രകാരമുള്ള ഗർഭഛിദം അനുവദനീയമാണ് .

 ബലാത്സംഗംമൂലമുണ്ടാകുന്ന ഗർഭം ഉളവാക്കുന്ന വിദേഷം ആ സ്ത്രീ യൂടെ മാനസികനിലയെ ഗുരുതരമായി മുറിപ്പെടുത്തുന്നതാണ് . അതുകൊ ണ്ടുതന്നെ ഇപ്രകാരമുള്ള ഗർഭഛിദ്രം ചെയ്യുന്നതിന് നിയമസാധുതയുണ്ട് . ഭാര്യയോ , ഭർത്താവോ സന്താനനിയന്ത്രണത്തിനായി ഗർഭനിരോധന സാധനമോ , സംവിധാനമോ ഉപയോഗിച്ചതിന്റെ തകരാറുമൂലം ഭാര്യ ഗർഭിണിയായെങ്കിൽ അതവരുടെ മാനസികനിലയെ തകരാറിലാക്കുമെന്ന് കരുതുന്നുവെങ്കിൽ ഗർ ഭഛിദ്രം അനുവദനീയമാണ് . 

18 വയസ്സ് തികയാത്ത ഗർഭിണിയായ സ്ത്രീയുടെ കാര്യത്തിൽ രക്ഷാകർ ത്താവിന്റെ സമ്മതപ്രകാരമല്ലാതെ ഗർഭഛിദ്രം നടത്തുവാൻ പാടില്ല . 18 വയസ്സി നുമേൽ പ്രായമുള്ള മനോരോഗമുള്ള ഗർഭിണിയായ സ്ത്രീയുടെ കാര്യത്തി ലും രക്ഷാകർത്താവിന്റെ രേഖാമൂലമുള്ള സമ്മതം വേണം . ഗർഭിണിയായ പ്രായപൂർത്തിയായ സ്ത്രീയുടെ അനുവാദം രേഖപ്പെടുത്താതെ യാതൊരു കാ രണവശാലും ഗർഭഛിദ്രം നടത്തുവാൻ പാടുള്ളതല്ല . ഭർത്താവിന്റെ സമ്മതം അനുവാദം നിർബന്ധമില്ല . 

ഗർഭഛിദ്രനിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുമുമ്പ് സംസ്ഥാന മെഡി ക്കൽ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീരോഗശാസ്ത്ര ( ഗൈനക്കോ ളജി ) ത്തിലും പ്രസൂതികാശാ ( ഒബ്സ്റ്റടിക്സ് ) ത്തിലുംകൂടി 3 വർഷത്തിൽ കുറയാത്ത പരിചയമുള്ളവരും ആ നിയമപ്രകാരമുള്ള രജിസ്ട്രേഡ് മെഡി ക്കൽ പ്രാക്ടീഷണറാണ് . 

ഒരു സർക്കാർ ആശുപത്രിയിലോ , സർക്കാർ അംഗീകാരം ലഭിച്ചിട്ടുള മറ്റുസ്ഥലങ്ങളിലോവച്ച് ഗർഭഛിദ്രം നടത്താവുന്നതാണ് .

 ഗർഭഛിദ്രം ചെയ്യുന്നത് അശ്രദ്ധയോടെയാണെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം അത് ശിക്ഷാർഹമാണ് . എന്നാൽ , ഗർഭിണിയായ സ്ത്രീയുടെ ജീ വൻ നിലനിർത്തുന്നതിനോ ആരോഗ്യം സംരക്ഷിക്കുന്നതിനോ വേണ്ടിയാണെന്നുള്ള ഉത്തമവിശ്വാസത്തോടെ ഡോക്ടർക്ക് ഉചിതമായ തീരുമാനങ്ങളെടു ക്കാവുന്നതാണ് .


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.