ഇന്ത്യൻ ചരിത്രത്തിലെ പ്രധാന വർഷങ്ങൾ important dates in Indian history

ഇന്ത്യൻ ചരിത്രത്തിലെ പ്രധാന വർഷങ്ങൾ important dates in Indian history

 ഇന്ത്യൻ ചരിത്രത്തിലെ പ്രധാന വർഷങ്ങൾ 

ബി സി

3000-1500 സിന്ധുനദീതട സംസ്ക്കാരം

 3000 യോഗാഭ്യാസം ഇന്ത്യയിൽ വികസിക്കുന്നു.

1450–1000 ഋഗ് വേദം എഴുതപ്പെടുന്നു.

800s വൈദിക കാലം ഉപനിഷത്തുക്കൾ, ബ്രാഹമണങ്ങൾ എന്നിവ എഴുതപ്പെടുന്നു. ഹിന്ദു ധർമ്മത്തിന്റെ അടിസ്ഥാനമായി ഇവ വർത്തിക്കുന്നു.

700s മഹാജനപദങ്ങൾ എന്ന പേരിൽ 16 വലിയതും സുരക്ഷിതവുമായ നഗരങ്ങൾ വടക്കേ ഇന്ത്യയിൽ സ്ഥാപിക്കപ്പെടുന്നു. ഇവയിൽ ചിലത് രാജാക്കന്മാരുടെ കീഴിലായിരുന്നെങ്കിൽ ചിലവ രാജപ്രതിനിധികളുടെ ഭരണത്തിൻ കീഴിലായിരുന്നു.

important dates in Indian history


500 ബിംബിസാരൻ (540–493), അജാതശത്രു (493–461) എന്നിവരുടെ കീഴിൽ മഗധ പ്രശസ്തമാകുന്നു.

576 ഗൗതമ ബുദ്ധന്‍ ജനിച്ചു

527 മഹാവീരന്‍ ജനിച്ചു

327-326 അലക്സാണ്ടറുടെ ഇന്ത്യ ആക്രമണം. ഇത് ഇന്ത്യക്കും യൂറോപ്പിനും ഇടയിലൂടെ ഒരു കരമാര്‍ഗ്ഗം തുറക്കാന്‍ കാരണമായി

313 ചന്ദ്രഗുപ്തന്‍ മൗര്യവംശം സ്ഥാപിച്ചു

305 ചന്ദ്രഗുപ്തന്‍ മൗര്യന്‍ സെലൂക്കസിനെ പരാജയപ്പെടുത്തുന്നു

273-232 അശോകന്‍റെ ഭരണകാലം

261 അശോകന്‍ കലിംഗരാജ്യം ആക്രമിച്ചു കീഴടക്കി

145-101 ശ്രീരംഗ പട്ടണത്തെ ചോള രാജാവായ ഇലാറയുടെ കാലഘട്ടം

58 വിക്രമി യുഗത്തിന്‍റെ ആരംഭം


എ ഡി

78 ശകവര്‍ഷാരംഭം

120 കനിഷ്കന്‍റെ സ്ഥാനാരോഹണം

320 ഗുപ്ത യുഗം ഇന്ത്യയില്‍ ഹിന്ദുമതത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നു

380 വിക്രമാദിത്യന്‍ അധികാരമേറ്റു

405-411 ചൈനീസ് സഞ്ചാരി ഫാഹിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചു

415 കുമാര ഗുപ്തന്‍ ഒന്നാമന്‍ അധികാരമേറ്റു I

455 സ്കന്ദഗുപ്തന്‍റെ രാജ്യഭരണം

606-647 ഹര്‍ഷവര്‍ദ്ധനന്‍റെ ഭരണകാലം

712 മുസ്ലിം സൈന്യം രജപുത്ര ഭരണത്തിലുള്ള സിന്ധ് ആക്രമിച്ചു

836 ഭോജരാജാവ് കനൗജിന്‍റെ അധികാരിയാകുന്നു

985 മഹാനായ ചോളരാജാവ്, രാജരാജ അധികാരത്തിലെത്തുന്നു

998 മുഹമ്മദ് സുല്‍ത്താന്‍ രാജ്യാധികാരം നേടുന്നു


1000 – 1499

1001 മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിക്കുകയും പെഷാവാറിലെ ജയപാല രാജാവിനെ രാജയപ്പെടുത്തുകയും ചെയ്തു.

1025 മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രം ആക്രമിച്ചു നശിപ്പിച്ചു

1191 ഒന്നാം ടറൈന്‍ യുദ്ധം

1192 രണ്ടാം ടറൈന്‍ യുദ്ധം

1206 കുക്തബ്-ഉദ്- ദിന്‍- ഐബക് ഇന്ത്യ ചരിത്രത്തില്‍ സുല്‍ത്താന്‍ ഭരണത്തിന് തുടക്കം കുറിച്ചു.

1210 കുക്തബ്-ഉദ്- ദിന്‍- ഐബകിന്‍റെ മരണം

1221 ചെങ്കിസ്ഖാന്‍റെ ഇന്ത്യ ആക്രമണം

1236 റസിയ സുല്‍ത്താന ഭരണാധികാരിയായി

1240 റസിയ സുല്‍ത്താനയുടെ മരണം

1296 അലാവുദീന്‍ ഖില്‍ജി ഡല്‍ഹി സിംഹാസനം കയ്യടക്കി

1316 അലാവുദീന്‍ ഖില്‍ജിയുടെ മരണം

1325 മുഹമ്മദ് ബിന്‍ തുഗ്ലക് അധികാരത്തിലെത്തി

1327 മുഹമ്മദ് ബിന്‍ തുഗ്ലക് തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും

1336 ദൗളാത്താബാദിലേയ്ക്കും അവിടെനിന്നും ഡക്കാനിലേയ്ക്കും മാറ്റി

തെക്കേ ഇന്ത്യയില്‍‌ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചു

1398 ഫിറോഷ് ഷാ അധികാരത്തിലെത്തി

1469 ടൈമൂറിന്‍റെ ഇന്ത്യ ആക്രമണം

1494 ഗുരുനാനാക്കിന്‍റെ ജനനം

1497-98 പോര്‍ഗീസുകാരനായ നാവികന്‍ വാസ്‌കോ ഡ ഗാമ ഇന്ത്യ സന്ദര്‍ച്ചു. ഗുഡ് ഹോപ്പ് മുനന്പ് വഴി ഇന്ത്യയിലേക്കുള്ള കപ്പല്‍ മാര്‍ഗ്ഗം കണ്ടുപിടിച്ചത് ഇദ്ദേഹമാണ്.


1500 – 1799

1526 ഒന്നാം പാനിപ്പത്ത് യുദ്ധം. ഇബ്രഹാം ലോദിയെ ബാബര്‍‌ പരാജയപ്പെടുത്തി. മുഗള്‍ കാലഘട്ടം ഇന്ത്യയില്‍ ആരംഭിച്ചു.

1527 ഖാന്‍വാ യുദ്ധത്തില്‍ ബാബര്‍ റാണസംഗയെ തോല്‍പ്പിച്ചു

1530 ബാബര്‍ അന്തരിച്ചു. പുത്രനായ ഹുമയൂണ്‍ അധികാരത്തിലെത്തി.

1539 ഷേര്‍ ഷാ സൂറി ഹുമയൂണിനെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തു.

1540 കനൗജ് യുദ്ധം

1555 ഹുമയൂണ്‍ അധികാരം പുനസ്ഥാപിച്ചു

1556 രണ്ടാം പാനിപ്പത് യുദ്ധം

1565 തളിക്കോട്ട യുദ്ധംa

1576 ഹാല്ഡി ഹാട്ടി യുദ്ധം അക്ബര്‍ റാണ പ്രതാപിനെ പരാജയപ്പെടുത്തി

1582 അക്ബര്‍ ദിന്‍ – ഇലാഹി എന്ന മതം സ്ഥാപിച്ചു

1597 റാണ പ്രതാപിന്‍റെ മരണം

1600 ഇംഗ്ലിഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായി.

1605 അക്ബറുടെ മരണം. ജഹാംഗീര്‍ മുകള്‍ ചക്രവര്‍ത്തിയായി

1606 ഗുരു അര്‍ജ്ജുന്‍ ദേവ് വധിക്കപ്പെട്ടു

1611 ജഹാംഗീര്‍ നൂര്‍ജഹാനെ വിവാഹം കഴിച്ചു

1616 സര്‍ തോമസ് റോ ജഹാംഗീറിനെ സന്ദര്‍ശിച്ചു

1627 ജഹാംഗീറിന്‍റെ മരണം, ശിവജി ജനിച്ചു

1628 ഷാജഹാന്‍ ഡല്‍ഹി ചക്രവര്‍ത്തിയായി

1631 മുംതാസ് മഹല്‍ മരിച്ചു

1634 ഇംഗ്ലീഷുകാര്‍‌ക്ക് ബംഗാളില്‍ വ്യാപാരാനുമതി

1659 ഔറംഗസീബിന്‍റെ സ്ഥാനാരോഹണം

1665 ഔറംഗസീബ് ശിവജിയെ ജയിലിലടച്ചു.

1666 ഷാജഹാന്‍ മരിച്ചു

1675 ഒന്‍പതാം സിക്ക് ഗുരു ഗുരു തേജ്ബഹദൂറിനെ വധിച്ചു

1680 ശിവജിയുടെ മരണം

1707 ഔറംഗസീബ് മരിച്ചു

1708 ഗുരു ഗോവിന്ദ് മരിച്ചു

1739 നാദിര്‍ഷായുടെ ഇന്ത്യാ ആക്രമണം

1757 പ്ലാസി യുദ്ധം, പ്രഭു ക്ലൈവ് ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ചു

1761 മൂന്നാം പാനിപ്പത് യുദ്ധം, ഷാ ആലം രണ്ടാമന്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി

1764 ബക്സാര്‍ യുദ്ധം

1765 റോബര്‍ട്ട് ക്ലൈവ് ഇന്ത്യയില്‍ കന്പനിയുടെ ഗവര്‍ണ്ണറെ നിയോഗിച്ചു

1767-69 ഒന്നാം മൈസൂര്‍ യുദ്ധം

1770 ബംഗാള്‍ ക്ഷാമം

1780 മഹാ രാജാ രഞ്ജിത്ത് സിംഗ് ജനിച്ചു

1780-84 രണ്ടാം മൈസൂര്‍ യുദ്ധം

1784 പിറ്റിന്‍റെ ഇന്ത്യാ നിയമം (ഒംഡോ ആക്ട്)

1790-92 മൂന്നാം മൈസൂര്‍ യുദ്ധം

1793 ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കി

1799 നാലാം മൈസൂര്‍ യുദ്ധം – ടിപ്പു സുല്‍ത്താന്‍ മരിച്ചു


1800 – 1900

1802 ബാസിന്‍ സന്ധി

1809 അമൃതസര്‍ സന്ധി

1829 സതി നിയമം മൂലം നിറുത്തലാക്കി

1830 ബ്രഹ്മ സമാജസ്ഥാപകനായ രാജാറാം മോഹന്‍ റോയ് ഇംഗ്ലണ്ട് സന്ദര്‍ശിച്ചു.

1833 രാജാറാം മോഹന്‍ റോയ് അന്തരിച്ചു

1839 മഹാരാജാ രഞ്ജിത്ത് സിംഗ് അന്തരിച്ചു

1839-42 ഒന്നാം അഫ്ഗാന്‍ യുദ്ധം

1852 രണ്ടാം ആംഗ്ലോ-ബര്‍മിസ് യുദ്ധം

1853 ബോംബെ മുതല്‍ താന വരെ ഇന്ത്യയിലെ ആദ്യത്തെ റെയില്‍പാത തുറന്നു, ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് സംവിധാനം കല്‍ക്കത്തയില്‍ സ്ഥാപിച്ചു

1857 ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം (ശിപായി ലഹള)

1861 രവീന്ദ്രനാഥ ടാഗോര്‍ ജനിച്ചു

1869 മഹാത്മ ഗാന്ധിയുടെ ജനനം

1885 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചു

1889 ജവഹര്‍ലാല്‍ നെഹ്റു ജനിച്ചു

1897 നേതാജി സുഭാഷ് ചന്ദ്രബോസ് ജനിച്ചു


1900 - 1970

1904 റ്റിബറ്റ് കീഴടക്കല്‍

1905 ആദ്യത്തെ ബംഗാള്‍ വിഭജനം (കഴ്സണ്‍ പ്രഭു)

1906 മുസ്ലിം ലീഗ് രൂപീകരണം

1911 ഇന്ത്യന്‍ തലസ്ഥാനം കല്‍ക്കട്ടയില്‍നിന്നും ഡല്‍ഹിയിലേക്ക് മാറ്റി

1916 ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു

1916 കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തമ്മില്‍ ലക്നൗ ഉടമ്പടിയില്‍ ഒപ്പുവച്ചു

1918 ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു

1919 മോണ്‍‌ടേഗു ചേംസ്ഫോര്‍ഡ് ഭരണപരിഷ്ക്കാരം, ജാലിയന്‍വാലാബാഗ് കുട്ടക്കോല

1920 ഖിലാഫത്ത് പ്രസ്ഥാനം

1927 റേഡിയോ സംപ്രേഷണം ആരംഭിച്ചു

1928 ലാല ലജ്പത് റായ് (പഞ്ചാബ് സിംഹം) അന്തരിച്ചു

1929 ലഹോര്‍ കോണ്‍ഗ്രസ്സ് സമ്മേളനം,പൂര്‍ണ്ണ സ്വാതന്ത്ര്യപ്രഖ്യാപനം

1930 സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം,മഹാത്മഗാന്ധിയുടെ നേതൃത്വത്തില്‍ ദണ്ഡി മാര്‍ച്ച് (1970 ഏപ്രില്‍ 6)

1931 ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി

1935 ഇന്ത്യ ആക്ട്

1937 പ്രവിശ്യകളില്‍ സ്വയം ഭരണാധികാരം, കോണ്‍ഗ്രസ്സിന്‍റെ മന്ത്രിസഭാ രൂപീകരണം

1939 രണ്ടാം ലോകമഹാ യുദ്ധം ആരംഭിച്ചു

1941 രവീന്ദ്രനാഥ ടാഗോര്‍ അന്തരിച്ചു

1942 ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം (ആഗസ്റ്റ് 8), ക്രിപ്സ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ചു

1943-44 ബംഗാളില്‍ ക്ഷാമം, സുഭാഷ് ചന്ദ്രബോസ് പ്രൊവിന്‍‌ഷ്യല്‍ ആസാദ് ഹിന്ദ് ഹുക്മത്, ഇന്ത്യന്‍ നാഷണല്‍ ആര്‍മി (INA) എന്നീ സംഘടനകള്‍ സ്ഥാപിച്ചു

1945 ഷിംലാ ഉടമ്പടി പ്രകാരം രണ്ടാം ലോകമഹായുദ്ധം

1946 ബ്രിട്ടീഷ് ക്യാബിനറ്റ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ചു, ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു.

1947 ഇന്ത്യ സ്വതന്ത്രയായി, ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനം

1948 മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു, നാട്ടുരാജ്യങ്ങളുടെ സംയോജനം

1949 കാശ്മീരില്‍ വെടിനിര്‍ത്തല്‍, ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു

1950 ഇന്ത്യ റിപ്പബ്ലിക്കായി, ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു

1951 ഒന്നാം പഞ്ചവത്സര പദ്ധതി, ഒന്നാം ഏഷ്യന്‍ഗെയിംസ് ഡല്‍ഹിയില്‍ തിരിതെളിച്ചു.

1952 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്

1953 ടെന്‍സിഗ് നോര്‍വെയും എഡ്മണ്ട് ഹിലാരിയും മൗണ്ട് എവറസ്റ്റ് കീഴടക്കി.

1956 രണ്ടാം പഞ്ചവല്‍സര പദ്ധതി ആരംഭിച്ചു

1957 രണ്ടാം പൊതുതിരഞ്ഞെടുപ്പ്, നയാപൈസാ സമ്പ്രദായം, ഗോവ സ്വതന്ത്രമായി

1962 മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പ്,ഇന്ത്യ-ചൈന ഇന്ത്യയെ ആക്രമിക്കുന്നു (ഡിസംബര്‍ 20)

1963 നാഗാലാന്‍റ് ഇന്ത്യയുടെ പതിനാറാമത്തെ സംസ്ഥാനമായി.

1964 പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ മരണം

1965 പാക്കിസ്ഥാന്‍ ഇന്ത്യ ആക്രമിച്ചു

1966 താഷ്കന്‍റ് ഉടമ്പടി, ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ മരണം, ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി

1967 നാലാമത്തെ പൊതുതിരഞ്ഞെടുപ്പ്, ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായി ഡോ: സക്കീര്‍ ഹുസൈന്‍‌ തെരഞ്ഞെടുക്കപ്പെട്ടു.

1969 വി. വി. ഗിരി രാഷ്ട്രപതിയായി, ബാങ്കുകളുടെ ദേശസാല്‍ക്കരണം

1970 മേഘാലയ സ്വയംഭരണ സംസ്ഥാന പദവിയില്‍


1971 - 2004

1971 ബംഗ്ലാദേശിന്‍റെ പിറവി, ഹിമാചല്‍ പ്രദേശ് രൂപകൊണ്ടു, ഇന്തോ- പാക് യുദ്ധം

1972 ഷിംലാ കരാര്‍ ഒപ്പുവച്ചു, സി. രാജഗോപാലാജാരി മരിച്ചു

1973 മൈസൂരിന്‍റെ പേര് കര്‍ണ്ണാടക എന്നാക്കി.

1974 ഇന്ത്യ പൊഖ്റാനില്‍ ആണവപരീക്ഷണം നടത്തി,ഫക്രുദീന്‍ അലി അഹമ്മദ് അഞ്ചാമത്തെ രാഷ്ട്രപതിയായി

1975 ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു, സിക്കിം 22-ാമത്തെ സംസ്ഥാനമായി ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

1976 ഇന്ത്യ- ചൈന ബന്ധം

1977 ആറാമത്തെ പൊതുതിരഞ്ഞെടുപ്പ്,കോണ്‍ഗ്രസ്സ് ആദ്യമായി അധികാരത്തിന് പുറത്ത്, മൊറാന്‍ജി ദേശായി പ്രധാനമന്ത്രിയായി, നീലം സഞ്ജീവ റെഢ്ഡിയെ ആറാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു

1979 മൊറാര്‍ജി ദേശായി രാജിവച്ചു, ചരണ്‍സിംഗ് പ്രധാനമന്ത്രിയായി. ചരണ്‍സിംഗ് രാജിവച്ചു (ആഗസ്റ്റ് 20).ആറാം ലോകസഭ സമ്മേളനം പിരിഞ്ഞു

1980 ആറാമത്തെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായി സഞ്ജയ് ഗാന്ധി മരിച്ചു. രോഹിണിയെ വഹിച്ചുകൊണ്ട് എസ് എല്‍ വി-3 വിക്ഷേപിച്ചു

1982 ആചാര്യ ജെ ബി കൃപലാനി അന്തരിച്ചു. (മാര്‍ച്ച് 19) ഇന്‍സാറ്റ് 1 എ വിക്ഷേപിച്ചു. ഗ്യാനി സെയില്‍ സിങ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു (ജൂലൈ 15), ഗുജറാത്തിലെ പ്രകൃതി ചുഴലിക്കാറ്റില്‍ 500-റോളം പേര്‍ മരിച്ചു (നവംബര്‍ 5), ആചാര്യ വിനോഭാവ അന്തരിച്ചു (നവംബര്‍ 15), 9-മത്തെ ഏഷ്യന്‍ ഗെയിംസ് ഉല്‍ഘാടനം ചെയ്തു.

1983 സി എച്ച് ഒ ജി എം [CHOGM] ന്യൂഡല്‍ഹിയില്‍

1984 ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ പഞ്ജാബില്‍, രാകേഷ് ശര്‍മ്മ ബഹിരാകാശ സഞ്ചാരിയായി, ഇന്ദിരാഗാന്ധി വധം,രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി

1985 രാജീവ്-ലോംഗോവാ ഉടമ്പടി, ആസ്സാം ഉടമ്പടി, ഏഴാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു.

1986 മിസ്സോറം ഉടമ്പടി

1987 ആര്‍. വെങ്കിട്ട രാമന്‍ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു, ശങ്കര്‍ ദയാല്‍ ശര്‍മ്മ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു, ബൊഫോഴ്സ്, തോക്ക്, ഫയര്‍ഫാക്സ് വിവാദം

1989 അയോദ്ധ്യയില്‍ രാമശില സ്ഥാപന പൂജ. അഗ്നി മിസൈല്‍ വിജയകരമായി ഒറീസയില്‍ നിന്നും വിക്ഷേപിച്ചു (മെയ് 22). പൃഥി വിജയകരമായി രണ്ടാം തവണയും (സെപ്റ്റംബര്‍ 27) വിക്ഷേപിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തോല്‍വി, ജവഹര്‍‌റോസ്കര്‍ ജന നടപ്പാക്കി (നവംബര്‍ 29), വി പി സിംഗ് ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായി പുതിയ മന്ത്രിസഭ രൂപീകരിച്ചു(ഡിസംബര്‍ 2).ഒന്‍പതാം ലോകസഭ സമ്മേളനം.

1990 ഇന്ത്യന്‍ എയര്‍‌ലൈന്‍സിന്‍റെ എ-320 വിമാനം (ഫെബ്രുവരി 14 തകര്‍ന്നു, ജനതാദള്‍ പിളര്‍ന്നു.ഭാരതീയ ജനതാ പാര്‍ട്ടി വി. പി സിംഗ് സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ചു.പിരിഞ്ഞു.രഥയാത്രയെ സമസ്ഥിപൂരില്‍ വച്ച് പോലീസ് തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വി. പി. സിംഗ് നടപ്പിലാക്കി രാമ ജന്‍മ ഭൂമി – ബാബറി മസ്ജിത്ത് തര്‍ക്കത്തെ തുടര്‍ന്ന് കലാപം പൊട്ടിപുറപ്പെട്ടു.

1991 ഗള്‍ഫ് യുദ്ധം (ജനുവരി 17). രാജീവ് ഗാന്ധി കൊല്ലപ്പെട്ടു(മെയ്21), പത്താം ലോക്സഭ (ജൂണ്‍ 20) രൂപീകരിച്ചു. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായി.

1992 ഭാരത രത്ന, ഓസ്കാര്‍ ജേതാവ് സത്യജിത് റേ മരിച്ചു (ഏപ്രില്‍23),എസ് ഡി ശര്‍മ്മ (ജൂലൈ 25) രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഇസ്രായേലുമായി നയതന്ത്രബന്ധം നിലവില്‍ വന്നു.ഇന്ത്യ സ്വന്തമായി രൂപകല്‍പ്പന ചെയ്ത ഐ.എന്‍.എസ് ശക്തി എന്ന അന്തര്‍വാഹിനി കടലില്‍ ഇറക്കി (ഫെബ്രുവരി 7).

1993 അയോദ്ധ്യയില്‍ 67.33 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നിയമാനുമതി (ജനുവരി 7) ലഭിച്ചു, ബി ജെ പി റാലിയെ തടഞ്ഞു. മുംബെയില്‍ ബോംബ് സ്‌ഫോടനത്തില്‍ 300 പേര്‍ മരണമടഞ്ഞു, ഇന്‍സാറ്റ്-2ബി പ്രവര്‍ത്തനക്ഷമമായി. മഹാരാഷ്ട്രയില്‍ ഭൂകമ്പംa

1994 വ്യോമയാനരംഗത്തെ ഇന്ത്യയുടെ കുത്തക അവസാനിച്ചു. ഗാട്ട് കരാറിനെതിരെ പ്രക്ഷോഭം,പ്ലേഗ് പടര്‍ന്നു പിടിച്ചു. വിശ്വസുന്ദരി –സുസ്മിത സെന്‍ ലോകസുന്ദരി-ഐശ്വര്യറായ്

1995 ഉത്തര്‍പ്രദേശില്‍ മായാവതി ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി.മഹാരാഷ്ട്രയിലും ഗുജറാത്തിലുംബി ജെ പി അധികാരത്തില്‍ വന്നു,ജനതാദള്‍ കര്‍ണ്ണാടകയിലും കോണ്‍ഗ്രസ്സ് ഒറീസയിലും അധികാരത്തില്‍ വന്നു,ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സ് (തിവാരി) രൂപീകരിച്ചു, ഉത്തര്‍പ്രദേശില്‍ മായാവതിക്ക് ശേഷം രാഷ്ട്രപതി ഭരണം വന്നു, ഇന്‍സാറ്റ്-2സി, ഐ. ആര്‍. എസ് 1 -സി വിക്ഷേപിച്ചു

1996 ഐ ആര്‍ എസ് പി-3 ഉപയോഗിച്ച് പി എസ് എല്‍ വി –ഡി വിക്ഷേപിച്ചു (മാര്‍ച്ച് 21) ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതിയ യുഗം, പതിനൊന്നാം ലോകസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ വന്നു. കേന്ദ്രമന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരെ ഹവാല ഇടപാടുകളെക്കുറിച്ചുള്ള ആരോപണം.

1997 ആഗസ്റ്റ് 15ന് 50-ാമത്തെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

1998 മദര്‍ തെരേസ അന്തരിച്ചു, അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായി.ഇന്ത്യ രണ്ടാമത് പൊക്‌ഖ്രാന്‍ ആണവ പരീക്ഷണം നടത്തി.

1999 ഡിസംബര്‍ 24 ന് ഇന്ത്യന്‍ എയര്‍‌ലൈന്‍സിന്‍റെ ഐ.സി 814 വിമാനം തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടു പോയി, ഓപ്പറേഷന്‍ വിജയ്, കാര്‍ഗിലിലെ പാക് അധിനിവേശത്തെ ചൊല്ലിയുള്ള പോരാട്ടത്തില്‍,ഇന്ത്യക്ക് ജയം

2000 മാര്‍ച്ചില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ക്ലിന്‍റന്‍ ഇന്ത്യ സന്ദര്‍ശിച്ചു.ഛത്തീസ്ഗഡ്,ഉത്തരാഞ്ചല്‍,ഝാര്‍ഘണ്ട് എന്നീ മൂന്ന് സംസ്ഥാനങ്ങല്‍ രൂപീകരിച്ചു.

2001 ജൂലൈയില്‍ ഇന്ത്യ- പാകിസ്ഥാന്‍ ആഗ്ര ഉച്ചകോടി, ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം,ഗുജറാത്തില്‍ ഭൂക സ്വാതന്ത്ര്യത്തിന് ശേഷം ആറാമത്തെ സെന്‍സസ്,ജി എസ് എല്‍ വി വിജയകരമായി വിക്ഷേപിച്ചു (ഏപ്രില്‍), പി എസ് എല്‍ വി – സി 3 വിക്ഷേപിച്ചു(ഒക്ടോബര്‍)

2002 ഇന്ത്യയുടെ മിസൈല്‍ ശാസ്ത്രജ്ഞന്‍ എ പി ജെ അബ്ദുള്‍കലാം രാഷ്ട്രപതിയായി, ഏപ്രിലില്‍ ദേശീയ ജലനയം പ്രഖ്യാപിച്ചു, ജലസ്രോതസ്സുകളുടെ സംയോജ്യത്തിനും, സ്ഥായിയായ ജല പരിപാലനത്തിനും ഊന്നല്‍, ഗുജറാത്തിലെ ഗോത്ര വര്‍ഗ്ഗീയ കലാപം

2003 ഇന്ത്യ എസ് എഫ് സി (സ്റ്റാറ്റിക് ഫോഴ്സസ് കമാന്‍റ്) യും എന്‍ സി എ (ന്യൂക്ലിയര്‍ കമാന്‍റ് അതോറിറ്റി) യും രൂപീകരിച്ചു,എസ് എഫ് സി യുടെ ഒന്നാമത്തെ വ്യോമസേനാധിപതിയായി തേജ് മോഹന്‍ അസ്താന നിയമിക്കപ്പെട്ടു. പുതിയ സാങ്കേതിക വിദ്യഉപയോഗിച്ചുള്ള വിവിധോദ്ദേശ്യ ഉപഗ്രഹം ഇന്‍സാറ്റ്-3 എ ഫ്രഞ്ച് ഗയാനയിലെ വൈറ്റ് – കോളര്‍കുറ്റവാളികളെ പിടിക്കുന്നതിനുവേണ്ടി ഇ ഐ ഡബ്ലയു (ഇക്കോണമിക് ഇന്‍റലിജന്‍സ് വിംങ്) രൂപീകരിച്ചു.ഇന്‍സാറ്റ്- 3ഇ ഫ്രഞ്ച് ഗയാനയി്ല്‍ നിന്നും വിക്ഷേപിച്ചു.

2004 എന്‍.ഡി.എ സര്‍ക്കരിന്‍റെ കാലാവധിക്കുശേഷം പൊതുതെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണിയ ഗാന്ധി പ്രധാനമന്ത്രിആകുന്നതില്‍ എതിര്‍പ്പുമായി ബി.ജെ.പി രംഗത്ത്. കോണ്‍ഗ്രസ്സും സഖ്യകക്ഷികളും മന്ത്രി സഭ രൂപീകരിച്ചു ഡോ.മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി

2006  മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നയം പ്രഖ്യാപിക്കുന്നു. Mahatma                      Gandhi National Rural Employment Guarantee Act (MGNREGA)

2014  നരേന്ദ്ര മോഡി പ്രധാന മന്ത്രി ആകുന്നു 

2016 നോട്ട് നിരോധനം 

2019 കശ്മീരിന്റെ പ്രത്യേക പദവി ഉൾക്കൊള്ളുന്ന ആർട്ടിക്കിൾ 370 റദ്ദ്                                 ചെയ്യുന്നു 

           രണ്ടാം മോഡി സർക്കാർ (അധികാരത്തിൽ തുടരുന്ന ആദ്യ കോൺഗ്രസ്                ഇതര പ്രധാന മന്ത്രി 

അയോദ്ധ്യ ക്ഷേത്ര വിധി 

2020 ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് GST 

          റാഫേൽ വിമാനങ്ങളുടെ ആദ്യ ഘട്ടം ഇന്ത്യയിൽ എത്തുന്നു 

          ബാബരി മസ്ദിജ് കോടതി വിധി. പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു 

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.