സംഘകാല കൃതികൾ Sangam literature
പതിറ്റുപ്പത്ത് பதிற்றுப் பத்து
ചേരനാട്ടു രാജാക്കൻമാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകൾ വീതമുള്ളതും ആകെ നൂറെണ്ണം ചേർന്നതുമായ ഒരു സമാഹാരത്തെയാണ് പതിറ്റുപ്പത്ത്.വളരെ വിദഗ്ധമായി തയ്യാറാക്കപ്പെട്ടിരിക്കുന്ന
പതിറ്റുപ്പത്ത്, സംഗം കാലഘട്ടത്തിൽ അവിടുത്തെ സ്ത്രീ ജനങ്ങൾ നേടിയ വിദ്യാഭ്യാസത്തിന്റെ കൂടെ സൂചകമാണ്.സമൂഹത്തിലെ നേതാക്കളെയും വീരന്മാരെയും പുകഴ്ത്തിപ്പാടുന്ന പതിറ്റുപ്പത്ത് കവിതകളിൽ ശിവനെയും മുരുകനെയും ഉമാ-ദുർഗാ ദേവിമാരുടെ അവതാരമായ കൊരവൈ എന്നിവരെ മഹത്വപ്പെടുത്തുന്ന കവിതകളും ഉണ്ട്.3-4 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടെന്നു കരുതുന്ന ഈ സമാഹാരം ചേര സാമ്രാജ്യത്തിന്റെ ചരിത്രം പഠിക്കുന്നതിൽ നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച തെളിവുകളാണ്.
തിരുക്കുറൾ திருக்குறள்
തിരുവള്ളുവർ ആണ് ഈ പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ്. 133 അധികാരങ്ങളിലായി 1330 കുറലുകൾ അടങ്ങിയ ഗ്രന്ഥമാണ് തിരുക്കുറൾ. ഓരോ കുറലും അർത്ഥസാഗരം അടങ്ങിയതാണ്. ഏഴുപദങ്ങൾ കൊണ്ടാണ് ഒരോ കുറലുകളും രചിച്ചിരിക്കുന്നത്.തമിഴ് വേദ എന്നും വിശുദ്ധ ഗ്രന്ധമായും തിരുക്കുറൾ കരുതപ്പെടുന്നു.അഹിംസയിലും സസ്യാഹാര ഭകഷണ രീതിയും ഈ കുറലുകൾ ശ്രദ്ധ നൽകുന്നു.വിശുദ്ധ ഗ്രന്ഥമായാണ് പൊതുവെ തിരുക്കുറളിനെ ജനങ്ങൾ കാണുന്നത് എങ്കിലും രാജാവ്,മന്ത്രിമാർ,ടാക്സ്,നിയമം,നീതി,യുദ്ധം,ലഹരി മുക്തം,യുദ്ധം,സൈനിക ബഹുമാനംതുടങ്ങി രാഷ്ട്രീയവും സാമൂഹികപരവുമായ കാര്യങ്ങളും പരാമര്ശിക്കപ്പെടുന്നുണ്ട്.ലോകമെങ്ങുമുള്ള ഒട്ടേറെ ചിന്തകരുടെയും രാഷ്ട്ര തന്ത്രജ്ഞരുടെയും ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പിന്നിൽ ഈ തമിഴ് കൃതിക്ക് വലിയ സ്ഥാനമുണ്ട് .
തൊൽക്കാപ്പിയം தொல்காப்பியம்
തമിഴ് ഭാഷയുടെ ഏറ്റവും പഴയ വ്യാകരണഗ്രന്ഥമായാണ് തൊൽക്കാപ്പിയം അറിയപ്പെടുന്നത്. ഈ ഗ്രന്ഥത്തിന്റെ കർത്താവായ തൊൽകാപ്പിയർ ജൈനമതക്കാരനായിരുന്നു.അടികാരം atikaram എന്നറിയപ്പെടുന്ന മൂന്നു പുസ്തകങ്ങളും ഓരോ പുസ്തകത്തിലും 9 ചാപ്റ്ററും ഉള്ളതാണ് തൊൽകാപ്പിയം.orthography, phonology, etymology, morphology, semantics, prosody, sentence structure,the significance of context in language തുടങ്ങിയ കാര്യങ്ങളിൽ തമിഴ് ഭാഷയ്ക്ക് തൊൽക്കാപ്പിയം സമഗ്ര സംഭാവനകളാണ് നൽകിയത്.രണ്ടാം സംഘ കാലഘട്ടത്തിലാണ് രചിക്കപ്പെട്ടത് എന്നും,ഒന്നാം നൂറ്റാണ്ടിലാണ് പുസ്തകത്തിന്റെ ചാപ്റ്ററുകൾ എഴുതപ്പെട്ടത് എന്നും കരുതപ്പെടുന്നു.
ചിലപ്പതികാരം
ചിലപ്പതികാരം കഥാസമാഹാരം.
കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു വർത്തകപ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോൾ ധാരാളം സമ്പത്ത് നൽകി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂർണ്ണമായ വിവാഹജീവിതത്തിനിടെ അസ്വാരസ്യങ്ങൾ കടന്നു വന്നു. മാധവി എന്ന നർത്തകിയുമായി കോവലൻ അടുപ്പത്തിലാകുന്നു. തന്റെ സമ്പത്തു മുഴുവൻ അവൾക്കടിയറവെച്ച് കോവലൻ ഒരുനാൾ തെരുവിലേക്കെറിയപ്പെടുന്നു. തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ അടുത്ത് തിരികേ എത്തുന്നു. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിടുന്നു. പണത്തിനുവേണ്ടി തന്റെ ബാക്കിയായ ഒരേ ഒരു സ്വത്തായ പവിഴം നിറച്ച ചിലമ്പ് വിൽക്കാനായി കോവലനെ ഏൽപ്പിക്കുന്നു. അതുമായി അവർ രണ്ടുപേരും പാണ്ഡ്യരാജധാനിയായ മധുരയിലെത്തി.
ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്നിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നു മോഷണം പോയിരുന്നു. അതന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പിൽ കോവലൻ അകപ്പെട്ടു. പാണ്ഡ്യരാജസദസ്സിൽ രാജാവിനുമുമ്പിൽ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പിൽ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടർന്നു രാജാവ് കോവലനെ ഇല്ലാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി.
വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതിൽനിന്ന് പുറത്തുചാടിയ പവിഴങ്ങൾ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താൽ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവൾ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാൽ അഗ്നിജ്വാലകൾ ഉയർന്ന് മധുരാനഗരം ചുട്ടെരിച്ചു.
തുടർന്ന് മധുരാനഗരം വിടുന്ന കണ്ണകി ചേരരാജധാനിയായ കൊടുങ്ങല്ലൂരിൽ എത്തി. അവിടെവച്ച് സ്വർഗാരോഹണം ചെയ്യുമ്പോൾ അവളെ കൂട്ടിക്കൊണ്ടുപോകാൻ കോവലൻ സ്വർഗത്തിൽനിന്ന് എത്തുന്നു.
അക്കാലത്ത് ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ ആ നഗരത്തിൽ കണ്ണകിയുടെ ഓർമ്മക്കായി ഒരു കണ്ണകിക്കോട്ടം പണിയുന്ന കാര്യവും അതിനായി പ്രതിമ (വിഗ്രഹം) നിർമ്മിക്കാൻ കൃഷ്ണശില ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത് എന്നും ചിലപ്പതികാരത്തിൽ പറയുന്നു.