എന്താണ് EIA..? എന്തിനു നമ്മൾ ഈ നിയമത്തെയും ഭയപ്പെടണം..? |What is EIA? Why should we be afraid of this law ..?

eia

ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ വെബ്‌സൈറ്റുകൾക്ക് അപ്രഖ്യാപിത നിരോധനമാണ്. കാരണം ഒന്നേ ഉള്ളൂ, കേന്ദ്ര സർക്കാർ 1986 ലെ എൻവിയോൺമെൻറ്(പ്രൊട്ടക്ഷൻ) ആക്ട് |Environment (protection)Act ഭേദഗതി ചെയ്യാൻ പോകുന്നു. 

കേന്ദ്ര വനം -പരിസ്ഥിതി -കാലാവസ്ഥ  (MoEF&CC) മന്ത്രാലയങ്ങൾ എൻവിയോൺമെൻറ് ഇമ്പാക്ട് അസെസ്മെന്റ് 2020 (environment impact assessment - EIA 2020) എന്ന പേരിൽ ഇറക്കിയിരിക്കുന്ന പുതിയ നോട്ടിഫിക്കേഷൻ 2006 ലെ EIA നോട്ടിഫിക്കേഷന്റെ പുതുക്കിയ പതിപ്പാണ്. 

2006 ലെ EIA നോട്ടിഫിക്കേഷൻ പ്രകാരം ഖനനം,ജലസേചന അണക്കെട്ടുകൾ, വ്യവസായ സ്ഥാപനങ്ങൾ, മാലിന്യ സംസ്കരണ ശാലകൾ എന്നിവയുടെ പ്രവർത്തനത്തിനും, വിപുലീകരണത്തിനും ആധുനിവത്കരണത്തിനും   വിദഗ്‌ധ അംഗങ്ങൾ അടങ്ങിയിട്ടുള്ള സമിതി  കരട് രൂപം തയ്യാറാക്കണം. 

അതിന് ശേഷം 30 ദിവസത്തിന് ശേഷം പ്രാദേശിക സമൂഹത്തിനും താത്പര്യമുള്ള മറ്റുള്ളവർക്കും അഭിപ്രായം നൽകാനും എതിർപ്പുകൾ ഉന്നയിക്കാനും പൊതുവായിട്ടുള്ള ഹിയറിങ് നും അവസരമുണ്ട്. 

എന്താണ് EIA നോട്ടിഫിക്കേഷൻ 2020..? 


പ്രാദേശിക സമൂഹത്തിനും താത്പര്യമുള്ളവർക്കും  നിർദ്ദേശങ്ങൾ നൽകുവാനാവുന്ന പദ്ധതികളുടെ,  പട്ടികയിൽ നിന്നും പ്രധാന പദ്ധതികളെ നീക്കം ചെയ്യുവാനാണ് കേന്ദ്രസർക്കാർ നീക്കം.EIA യുടെ പ്രധാനപ്പെട്ട ഭാഗമെന്ന് പറയപ്പെടുന്ന കാറ്റഗറി B2 ൽ ആണ് ഈ തിരുത്തൽ നടക്കുന്നത്. (Clause 13, Sub. clause 11)

കാറ്റഗറി B2 ൽ നിന്നും നീക്കം ചെയ്യുന്ന പ്രധാന പദ്ധതികൾ
 • കടലിൽ നിന്നും കരയിൽ നിന്നുമുള്ള - എണ്ണ പര്യവേഷണം. 
 • വാതക -ഷെയ്ൽ(shale) ഗവേഷണം. 
 • 25 മെഗാവാട്ട് വരെ ഉല്പാദന ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ. 
 • 20, 000 - 10, 000 ഹെക്ടർ പ്രദേശത്തേക്ക് വിതരണം ഉള്ള ജലസേചന പദ്ധതികൾ. 
 • ചെറുകിട - ഇടത്തര ധാതു പര്യവേഷണ കേന്ദ്രങ്ങൾ. 
 • ഫർണസ് യൂണിറ്റുകൾ.
 • റീ - റോളിങ്ങ് മിൽസ്.
 • ചെറുകിട ഇടത്തരം സിമെന്റ് പ്ലാന്റുകൾ
 • ഫോസ്‌ഫറിക് അല്ലെങ്കിൽ അമോണിയ ഒഴികെയുള്ള ആസിഡുകൾ (സൾഫ്യുറിക്, ഡൈ) മുതലായവായുടെ MSME കൾ 
 • വലിയ മരുന്നുശാലകൾ. 
 • സിന്തറ്റിക് റബ്ബർ നിർമാണ യൂണിറ്റുകൾ. 
 • ഇടത്തരം വലുപ്പമുള്ള പെയിന്റ് നിർമാണം 
 • ഉൾനാടൻ ജലഗതാഗത പദ്ധതികൾ 
 • 25-100 കിലോമീറ്റർ  ദൂരമുള്ള ഹൈവേകളുടെ വിപുലീകരണം, വീതികൂട്ടൽ 
 • പാരിസ്ഥിതിക ലോലപ്രദേശങ്ങളിലൂടെയുള്ള ആകാശ റോപ്പ് വേ കളുടെ നിർമാണം. 
 • നിർദിഷ്ട കെട്ടിട നിർമാണ-ഏരിയ ഡെവലപ്പ് പ്രൊജക്റ്റ്‌. 
ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത കൽക്കരി - കൽക്കരി ഇതര ധാതു പര്യവേഷണം, സൗരോർജ്ജ വൈദ്യുത നിർമാണം മുതലായവയ്ക്ക്  മുൻ‌കൂർ പരിസ്ഥിതിക അനുമതിയോ അംഗീകാരമോ ആവശ്യമില്ല എന്നും പുതുക്കിയ പരിസ്ഥിതി നോട്ടിഫിക്കേഷനിൽ ഉണ്ട്. 

എന്തെല്ലാം ആണ് ഈ പരിഷ്കാരത്തിലെ ആശങ്ക ഉണർത്തുന്ന കാര്യങ്ങൾ.. ?


 •   B2 കാറ്റഗറിയിൽ നിന്നും തന്ത്ര പ്രധാനമായ പദ്ധതികളെ മാറ്റി നിർത്തുന്നത് അവയുടെ പ്രവർത്തനം, വിപുലീകരണം, ആധുനിവത്കരണം   എന്നിവ വേണ്ടത്ര മേൽനോട്ടമോ ആസൂത്രണമോ ഇല്ലാതെ നടത്തപ്പെടും. മുൻ‌കൂർ അനുമതി ആവശ്യമില്ലാതെ  ഈ പദ്ധതികൾ ആരംഭിച്ചാൽ അത് പരിസ്ഥിതി സംരക്ഷണത്തെ തന്നെ ദുർബലപ്പെടുത്തും. 
 • പൊതു ഹിയറിങ്ങിനായുള്ള അറിയിപ്പ് കാലയളവ് 30 ദിവസത്തിൽ നിന്നും -20 ദിവസമായി കുറച്ചത് ഡ്രാഫ്റ്റ് എൻവിയോൺമെൻറ് ഇമ്പാക്ട് പഠിക്കുന്നതിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. പ്രത്യേകിച്ച് പ്രാദേശിക ഭാഷകളിൽ ഇത് ലഭ്യമാക്കാത്ത സാഹചര്യത്തിൽ. 
 • ഒരു പദ്ധതി ആരംഭിക്കുന്നതിനും ആധുനികവത്കരണത്തിനും, വിപുലീകരിക്കുന്നതിനും ഉള്ള പുതിയ മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാണ്. 
 • ഈ നോട്ടിഫിക്കേഷൻ പ്രകാരം കമ്പനി വക്താക്കൾ ഒരു വാർഷിക റിപ്പോർട് പരാതികളെപ്പറ്റിയും വ്യവസ്ഥകൾ പാലിക്കുന്നതിനെ കുറിച്ചും ഗവണ്മെന്റിന് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ഇത് വർഷത്തിൽ രണ്ട് തവണയാണ്. 2016 ലെ CAG റിപ്പോർട്ട്‌ പ്രകാരം അർദ്ധവാർഷിക റിപ്പോർട് സമർപ്പിക്കാത്തവർ 43-78% വരെയാണ്. ഈ റിപ്പോർട്ടിൽ തന്നെ വ്യവസ്ഥകൾ പാലിക്കാനാവാത്ത കമ്പനികൾ 5-57% വരെയുമാണ്. 
 • നിയമലംഘനം +ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച പൊതുജന റിപ്പോർട്ടിങ് EIA Notification 2020 ഒഴിവാക്കുന്നു.
പകരം ആ റിപ്പോട്ടിങ്ങിനു അധികാരമുള്ളവർ 
 • 1.നിയമലംഘകൻ /പ്രൊമോട്ടർ 
 • 2.ബന്ധപ്പെട്ട സർക്കാർ അതോറിട്ടി (State/district Environment Impact Ascent Authority)
 • 3.അപ്രൈസൽ കമ്മിറ്റി. 
 • 4.റെഗുലേറ്ററി അതോറിറ്റി. 

ഇനി നിയമലംഘനം ഇവർ കണ്ടെത്തിയാൽ കമ്പനിക്കെതിരെ നടപടികൾ ഉണ്ടാകും. 
പിന്നീട് പരിസ്ഥിതി സംരക്ഷണം അടക്കമുള്ള കർശന നിബന്ധനകളോടെ അംഗീകാരം നേടിയെടുക്കാൻ, നിയമലംഘകൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉപയോഗിച്ച്  സാഹചര്യം  വിലയിരുത്തി റിപ്പോർട്ട്‌ ചെയ്യണം. 


1998 ലെ യൂറോപ്യൻ യൂണിയൻ ആർഹസ് കൺവെൻഷൻ നിർദ്ദേശങ്ങൾക്കനുസരിച്ചു ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ മാറ്റം വരുത്തുകയാണ് എന്നാണ് കേന്ദ്രസർക്കാർ പക്ഷം. 

എന്നാൽ ഒളിഞ്ഞു കിടക്കുന്ന അപകടകരമായ സാധ്യതകൾ ഈ നിയമത്തിലുണ്ട്. 


 • വികസനപ്രവർത്തങ്ങളുടെ പേരിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളെ ജനങ്ങൾക്ക് ചോദ്യം ചെയ്യാനാവില്ല എന്നതാണ് അതിൽ ഏറ്റവും പ്രധാനം. 
 • രണ്ട്.പ്രവർത്തനത്തിലോ മലിനീകരണ നിയന്ത്രണം നടത്തുന്നതിലോ ഒരു പദ്ധതി പരാജയപ്പെട്ടാലും  പൊതു ജനത്തിന് ഒന്നും ചെയ്യാനാവില്ല. 
 • 3.നൂറ്റാണ്ടുകളുടെ ഫലമായി നാം സംരക്ഷിച്ചു നിർത്തുന്ന പരിസ്ഥിതിയുടെ സംരക്ഷണം നഷ്ടപ്പെടാനുള്ള സാധ്യത. 
 • 4.പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ദുർബലമാക്കുന്നതിനുള്ള നീക്കം. 

2020 ഓഗസ്റ്റ് 11 ആണ് EIA 2020, 1998 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭേദഗതി ആയി മാറുന്നത്. CAA നടപ്പിലാക്കിയ അതേ രീതിയിൽ ,സർക്കാർ വിമർശനങ്ങൾക്കിടയിലും ഈ നിയമവുമായി മുൻപോട്ട് പോവുകയാണ്. 

ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ പോലും ഖനനം അടക്കമുള്ള വ്യാവസായിക പ്രവർത്തനങ്ങൾക്ക്  കേന്ദ്ര സർക്കാർ അംഗീകാരം നൽകുമ്പോൾ വായുവും മണ്ണും ജലവും ജീവനും അപകടത്തിലാവുന്ന, പരാതികൾ ഉന്നയിക്കാൻ പോലും അധികാരമില്ലാത്ത സമൂഹമായി ജനാധിപത്യ ഇന്ത്യയിലെ ജനത മാറുന്നു എന്നത് വരാനിരിക്കുന്ന ദിനങ്ങളുടെ ഓർമ്മപ്പെടുത്തൽ മാത്രമായിരിക്കണം..
Previous Post Next Post