എന്താണ് ഒസ്യത്ത് (വിൽപത്രം) What is a will?

എന്താണ് ഒസ്യത്ത് (വിൽപത്രം) What is a will? ആർക്കെല്ലാം ഒസ്യത്ത് തയ്യാറാക്കാം Anyone can make a will? Things to consider / check when preparing a wi

എന്താണ് ഒസ്യത്ത് (വിൽപത്രം) What is a will?

ഒരു വ്യക്തി തന്റെ സ്വത്ത് മരണശേഷം എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതിനെ സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനത്തിനാണ് ഒസ്യത്ത് എന്ന് പറയുന്നത്.

ഇത് എഴുതപ്പെട്ടതോ വാക്കാൽ ഉള്ളതോ ആകാം.

ഒസ്യത്തിനോടൊപ്പം നിശ്ചയങ്ങളെ വിശദീകരിച്ചും മാറ്റം വരുത്തിയും കൂട്ടിച്ചേർത്തും ഒസ്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെടേണ്ട അനുബന്ധവും(CODICIL) ഉണ്ടാക്കാവുന്നതാണ്.

will

ആർക്കെല്ലാം ഒസ്യത്ത് തയ്യാറാക്കാം Anyone can make a will?

മാനസിക രോഗമില്ലാത്തതും,മൈനർ അല്ലാത്തതുമായ ഒരു വ്യക്തിക്ക് ഒസ്യത്ത് തയ്യാറാക്കുവാനുള്ള അവകാശമുണ്ട്.

സാധാരണ നിലയിൽ മാനസിക രോഗമുള്ള വ്യക്തിക്ക് അയാൾ ബുദ്ധിസ്ഥിരതയോടെ ഇരിക്കുന്ന അവസ്ഥയിൽ ഒസ്യത്ത് ചെയ്യാവുന്നതാണ്.

എന്നാൽ മദ്യപാനമോ രോഗമോ മറ്റു കാരണങ്ങളാലോ ബോധമില്ലാത്ത അവസ്ഥയിലുള്ള ഒരു വ്യക്തിക്ക് ഒസ്യത്ത് തയ്യാറാക്കുന്നതിനുള്ള അവകാശം നിയമപരമായി ഇല്ല.

ഒസ്യത്ത് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട\പരിശോധിക്കപ്പെടേണ്ട കാര്യങ്ങൾ...Things to consider / check when preparing a will ...

വഞ്ചിച്ചോ നിർബന്ധിച്ചോ,നിരന്തരമായ അപേക്ഷയുടെ ഫലമായോ എഴുതപ്പെടുന്ന ഒസ്യത്ത്,നിയമം അംഗീകരിക്കുന്നില്ല.

ഒസ്യത്ത് തയ്യാറാക്കുന്ന ആളുടെ സ്വതന്ത്ര മാനസിക വ്യാപാരത്തിന്റെ ഫലമാകണം ഒസ്യത്ത് എന്ന് നിയമം നിഷ്കർഷിക്കുന്നു.

ഒരിക്കൽ തയ്യാറാക്കിയാൽ ഒസ്യത്ത് പിന്നീട് ദുര്ബലപ്പെടുത്തുവാനും ,തിരുത്തുവാനും,ഒസ്യത്ത് എഴുതിയ ആൾക്ക് അധികാരമുണ്ട്.ഭാഗികമായോ പൂർണമായോ വില്പത്രകർത്താവിനും തിരുത്തുവാൻ അധികാരമുണ്ട്.

സാങ്കേതിക പദങ്ങൾ ഉപയോഗിക്കണം എന്ന് നിര്ബന്ധമില്ല.എന്നാൽ ഉപയോഗിച്ച പദങ്ങളാൽ ഒസ്യത്തിന്റെ ഉദ്ദേശം വ്യക്തമാക്കണം.ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമല്ലെങ്കിൽ ഒസ്യത്ത് നിഷ്ഫലമായ ഒന്നായി കണക്കാക്കും.

ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം ഒസ്യത്ത് രെജിസ്റ്റർ ചെയ്യണമെന്നും മുദ്രപത്രത്തിൽ എഴുതണമെന്നും നിര്ബന്ധമില്ല.എന്നാൽ രെജിസ്റ്റർ ചെയ്യുന്നതിന് നിയമ തടസ്സങ്ങൾ ഒന്നുമില്ല.

രണ്ടോ അതിലധികമോ സാക്ഷികളേം കൊണ്ട് വില്പത്രത്തിലെ ഒപ്പ് സാക്ഷ്യപ്പെടുത്തേണ്ടതാണ്.ഒസ്യത്ത് സാക്ഷ്യപ്പെടുത്തൽ പ്രധാനപ്പെട്ട രേഖയാണ്.

സാക്ഷികൾ ഒസ്യത്ത് എഴുതിയ ആളിന്റെ ഒപ്പ്  സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ഒസ്യത്ത് കർത്താവു രേഖയിൽ ഒപ്പു വെച്ചതിനു ശേഷം സാക്ഷികൾ ഒപ്പ് വെക്കണം.മറ്റു നിബന്ധനകൾ ഒന്നും സാക്ഷ്യപ്പെടുത്തലിനെ സംബന്ധിച്ച് ഇല്ല.

What is a will?

A will is a declaration made by a person about how his property should be treated after his death.

It can be written or oral.

An affidavit (CODICIL) to be considered part of the will can be made by explaining, modifying and adding the terms of the will.

will

Anyone can make a will Anyone can make a will?

A person who is mentally ill and not a minor has the right to make a will.

Normally a person with a mental illness can make a will while he is sitting intelligently.

But a person who is unconscious due to alcohol, illness or other reasons does not have the legal right to make a will.

Things to consider / check when preparing a will ... Things to consider / check when preparing a will ...

The will, which is written as a result of fraud, coercion, or repeated application, is not accepted by law.

The law defines a will as the result of the free trade of the person making the will.

Once prepared, the testator has the power to invalidate and amend the will later, and the seller has the power to amend the will, in whole or in part.

It is not mandatory to use technical terms. However, the terms used must specify the purpose of the will.

Under the Indian Inheritance Act, a will is not required to be registered or stamped, but there are no legal impediments to registration.

The will must be attested by two or more witnesses. Testimonial attestation is an important document.

Witnesses must certify the signature of the person who wrote the will.

Witnesses must sign the will after the Lord has signed the document. There are no other conditions regarding attestation.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.