ശ്രീ എം എന്ന മുംതാസ് അലിഖാൻ !

ശ്രീ എം എന്ന മുംതാസ് അലിഖാൻ Mumtaz Ali Khan alias Shri M keesa മഥുകർനാഥി മഹേശ്വർനാഥ് ബാബാജി Mumtaz Ali Khan alias Shri M Works ശ്രീ എം കൃതികൾ

പൗരാണിക ഭാരതം ആധ്യാത്മികതയുടെ പുണ്യഭൂമിയായി പാശ്ചാത്യരും പൗരസ്ത്യവാദികളും പൊതുവെ കരുതിയിരുന്നു. ഭാരതിയ വിജ്ഞാന കുതുകികൾക്കാവട്ടെ ഈ ആധ്യാത്മിക സംസ്കാരപ്പെരുമ ഇന്ത്യയെ ഒരത്ഭുത പ്രതിഭാസമാക്കി മാറ്റുകയും ചെയ്തു. അതിൽ ഒട്ടും അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. കാരണം, ആധ്യാത്മികതയാണ് ആർഷഭാരത സംസ്കാരത്തിന്റെ ആത്മാവ് എന്നും, ആ ആർഷഭാരത സംസ്കാരത്തിന്റെ ഗരിമയിൽ അഭിമാനിച്ചവരായിരുന്നു നാമെല്ലാവരും എന്നത് തന്നെ. ആർഷം എന്ന വാക്കിന് ഋഷിമാരെ സംബന്ധിച്ചത് എന്നാണർത്ഥം. ഋഷിയെന്നാൽ ദർശനപടുവെന്നും 'ഋഷിശ്ചകില ദർശനാത് 'എന്നുമാണല്ലോ പ്രസിദ്ധി.

ഏകാഗ്രതയിലധിഷ്ഠിതമായ ചിന്താശക്തി കൊണ്ട് മാത്രമല്ല, പ്രകൃതിയും താൻ ജീവിക്കുന്ന സമൂഹവും തമ്മിലുള്ള നാഭിനാള ബന്ധത്തിന്റെ ദൃഢത കൊണ്ട് അന്തരദർശന പടുക്കളായവരെയാണ് ഋഷിമാരെന്ന് പറയുന്നത്. അതുകൊണ്ട് വ്യാസനും, വാല്മീകിയും ബുദ്ധനും മാത്രമല്ല ഋഷിമാർ, വിവേകാനന്ദനും, ഗാന്ധിയും, ശ്രീനാരായണ ഗുരുവും തുടങ്ങിയവരെല്ലാം തങ്ങളുടെ കർമമണ്ഡലത്തിൽ ഋഷി തുല്യരായി ജീവിച്ചവരാണ്. ആധുനിക കർമ്മയോഗിമാരിൽ അവഗണിക്കാൻ പറ്റാത്ത നാമമാണ് ശ്രീ എം എന്ന മഥുകർനാഥിന്റെത്. പൂർവ്വാശ്രമത്തിൽ അദ്ദേഹം മുംതാസ് അലിഖാൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

shri m
1948 നവംബർ 6- ന് തിരുവനന്തപുരത്തെ വഞ്ചിയൂരിൽ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് മുംതാസ് അലി ഖാൻ എന്ന ശ്രീ എം ജനിച്ചത്. അദേഹത്തിന്റെ പൂർവികർ തിരുവിതാംകൂർ ഭരിച്ചിരുന്ന ശക്തനായ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് കുടിയേറി പാർത്ത പത്താൻ വംശജരായിരുന്നു. അച്ഛൻ ബിൽഡിങ് കോൺട്രാക്ടർ ആയിരുന്നെങ്കിലും ഭാരതീയ തത്വശാസ്ത്രത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി കരസ്ഥമാക്കിയ വ്യക്തി കൂടിയായിരുന്നു. ഹൈന്ദവതത്വ ശാസ്ത്രത്തിലും, കളരിപയറ്റിലും, യോഗയിലും അതീവ തൽപരനായിരുന്ന മധുകർനാഥിന്റെ അച്ഛന് ഇസ്ലാം മതത്തിലുള്ള വിശ്വാസത്തിനുള്ള തെളിവ് എന്ന് പറയാൻ എല്ലാം വർഷവും ബക്രിദിനും ഈദിനും ജുമാ മസ്ജിദ് പള്ളിയിൽ ഒന്നിച്ചു കൂടുക എന്നതായിരുന്നു.

ശ്രീ എമ്മിന്റെ ആദ്യകാല വിദ്യാഭ്യാസം ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്രൈസ്തവ കന്യാസ്ത്രീകൾ സമൂഹത്തിലെ ഉന്നതവർഗ്ഗത്തിലെ കുട്ടികൾക്ക് വേണ്ടി നടത്തിയിരുന്ന ഹോളി എഞ്ചൽസ് കോൺവെന്റിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു. പിന്നീട് തുടർപഠനം പത്താം ക്ലാസ് വരെ മോഡൽ സ്കൂളിലും അതിന് ശേഷം തിരുവനന്തപുരത്തെ ശ്രീകാര്യത്തെ ലയോളാ കോളേജിലുമായിരുന്നു.

ചെറിയ പ്രായത്തിൽ അമ്മുമ്മ പറഞ്ഞു കൊടുക്കുമായിരുന്ന സൂഫികളുടെയും വിശുദ്ധന്മാരുടെയും കഥകളിൽ ആകൃഷ്ടനായി തീർന്നു ശ്രീ എം. അതോടപ്പം എല്ലാ മതസ്ഥരോടും ഇടപഴകാനുള്ള സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ജന്മം കൊണ്ട് മുസ്ലിം ആയിരുന്നെങ്കിലും എല്ലാ മതങ്ങളെ കുറിച്ച് മനസിലാക്കാനും അവയുടെ അന്തസത്ത ഉൾകൊള്ളാനും ശ്രീ എമ്മിന് കഴിഞ്ഞു. പഠനകാലത്ത് തത്വശാസ്ത്രം, യോഗശാസ്ത്രം, മതം, വേദാന്തം, ദർശനങ്ങൾ എന്നിവയിൽ ഉൾക്കഴ്ച്ച ലഭിക്കാൻ തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി, ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറി എന്നിവയെ ഉപയോഗപ്പെടുത്തി.

ആധ്യാത്മിക കാര്യങ്ങളിൽ അതീവ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയ ശ്രീ എം ചെറിയ പ്രായത്തിൽ തന്നെ ദക്ഷിണേന്ത്യയിലെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പണ്ഡിതർ, ആദ്ധ്യാത്മികതയിൽ ഔന്നത്യം പ്രാപിച്ച വിശുദ്ധർ എന്നിവരെ സന്ദർശിച്ച് അവരുമായി സംവദിച്ചു. അതോടപ്പം ശ്രീ നാരായണ ഗുരു തുടങ്ങിയ സാമൂഹ്യ പരിഷ്കാർത്താക്കളെ കുറിച്ചും അവരുടെ ദർശനങ്ങളെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. ശ്രീരാമകൃഷ്ണ- വിവേകാനന്ദ പ്രസ്ഥാനങ്ങളെ പറ്റി മനസിലാക്കാൻ സാധിച്ചത്തിലൂടെ 'മാനവസേവയാണ് മാധവസേവ' എന്ന വിവേകാനന്ദന്റെ പ്രമാണ വചനം അദ്ദേഹത്തെ വല്ലാതെ ആകർഷിക്കുകയുണ്ടായി.

ഒരു നിയോഗം പോലെ ആധ്യാത്മികതയോട് ചെറുപ്പത്തിൽ തന്നെ താല്പര്യം കാണിച്ചിരുന്ന ശ്രീ എം കേവലം 9- ആം വയസിൽ പിൽക്കാലത്ത് തന്റെ ഗുരുവായി തീർന്ന മഹേശ്വരനാഥ ബാബാജിയെ അനുഭവിച്ചറിയുകയും 16-ആം വയസിൽ അപരിചിതനായ ആ സന്യാസിയെ തേടി ഹിമാലയ സാനുക്കളിലേക്കുള്ള യാത്രയ്ക്ക് വീടും നാടും വീട്ടിറങ്ങി. പ്രാചീന ഋഷിമാർ 'യദ് വാചാ ന അഭ്യൂതിതം : ' എന്ന് വാഴ്ത്തി പാടിയ ഹിമാലയത്തിൽ ഏറെ നാളത്തെ അലച്ചിലുകൾക്ക് ശേഷം ബദരിനാഥ് ക്ഷേത്രത്തിനുമപ്പുറം വ്യാസ ഗുഹയിൽ വെച്ച് ശ്രീ എം തന്റെ ഗുരുവായ മഹേശ്വർനാഥ് ബാബാജിയെ കണ്ടുമുട്ടുന്നു.

മതങ്ങളുടെ മതിൽക്കെട്ടില്ലാത്ത ആത്മീതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാകും എന്ന് വിശ്വസിക്കുന്ന നാഥ് പരമ്പരയിൽപ്പെട്ട ആത്മീയജ്ജാനിയായിരുന്നു മഹേശ്വർനാഥ് ബാബാജി. മഞ്ഞുമൂടിയ ഹിമാലയ സാനുക്കളിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു നിരവധി ഋഷിമാരെയും യോഗിമാരെയും കണ്ട് സംവദിക്കുകയും ഗുരുവിൽ നിന്ന് പകർന്ന് കിട്ടിയ ജ്ജാനം അദേഹത്തിന്റെ ബോധമനസിനെ മാറ്റിമറിക്കുകയും ചെയ്തു. നാഥ് സമ്പ്രദായ രീതിയിൽ ഉപാസന നടത്തി ശ്രീ മഥുകർനാഥ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. മൂന്നര വർഷത്തെ കണ്ടെത്തലിന് ശേഷം ഗുരുവിന്റെ നിർദേശാനുസരണം നാട്ടിലേക്ക് മടങ്ങുകയും ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ചു. ഇന്ത്യ മുഴുവൻ സഞ്ചരിച്ച അദ്ദേഹം താൻ പഠിച്ചതും അനുഭവിച്ചതുമായ കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്ന് നൽകാൻ സൽസംഗ് ഫൗണ്ടേഷൻ, മാനവ ഏകതാമിഷൻ എന്നിവയ്ക്ക് നേതൃത്വം കൊടുക്കുകയാണ് ഇപ്പോൾ.

2012 ജനുവരി 12- ന് ഒരു നൂറ്റാണ്ടിലേറെ മുൻപ് സ്വാമി വിവേകാനന്ദൻ നടത്തിയ യാത്രയെ അനുസ്മരിച്ച് അദേഹത്തിന്റെ ജന്മവാർഷികദിനത്തോട് അനുബന്ധിച്ചു സമർപ്പിതരായിട്ടുള്ള സഹയാത്രികരായ സംഘത്തോടപ്പം കന്യാകുമാരിയിൽ നിന്ന് കാശ്‍മീരിലേക്ക് കാൽനടയായി (Walk of hope ) യാത്ര തിരിച്ചു. സാമൂഹ്യ - രാഷ്ട്രിയ - മതഭേദമില്ലാതെ നിരവധി  പ്രമുഖർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആ യാത്രയിൽ പങ്കാളികളായി. രാജ്യത്തിന്റെ സ്വതസിദ്ധമായ ആത്മീയത പുനസ്ഥാപിക്കാനുള്ള ഉദ്യമായി കണ്ട പദയാത്ര 11 സംസ്ഥാനങ്ങളിലൂടെ 7500 കിലോമീറ്ററുകൾ താണ്ടി 2016 ഏപ്രിൽ 29- ന് കാശ്മീരിലെ ശ്രീനഗറിൽ അവസാനിച്ചു.

'ഉൾക്കാമ്പാറിയൂ, സിദ്ധാന്തങ്ങൾ കൊണ്ട് പ്രയോജനമില്ല 'എന്ന് ആവർത്തിക്കുമ്പോൾ തന്നെ എല്ലാ മതതത്വങ്ങളിലും തികഞ്ഞ അവഗാഹം പുലർത്തിയിരുന്ന ശ്രീ എം എല്ലാ മതങ്ങളിലെയും പ്രത്യയശാസ്ത്രങ്ങളിലെയും  നന്മയെ ഉൾകൊള്ളുകയും ഏത് ആശയകാരനായാലും നാം ജീവിക്കുന്ന രാജ്യത്തോട് സ്നേഹവും ആദരവും പുലർത്തണമെന്ന് ആഗ്രഹിക്കുന്ന  രാജ്യസ്നേഹിയും മാനവികവാദിയും ആയിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായി അഭിമാനിക്കുന്ന കേരളത്തിന്‌ അപമാനമായി തീർന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ ശ്രീ എമ്മിന്റെ ഇടപെടൽ വലിയൊരളവോളം സഹായകരമായി തീർന്നിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ മനുഷ്യത്വപരവും സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള തെളിവായി കരുതാം.

മതസൗഹാർദ്ധം ഉറപ്പാക്കിയതിലും ആത്മീയ മേഖലയിൽ നൽകിയ സംഭവനകൾ പരിഗണിച്ചും 2019- ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആത്മീയ ഗുരു, സാമൂഹ്യ പരിഷ്കർത്താവ്, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ എം ഇന്ന് ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടഷന്റെ പ്രവർത്തനവുമായി കഴിയുന്നു. സുനന്ദ സനാദിയാണ് ഭാര്യ.

 ശ്രീ എം കൃതികൾ 

1. ഗുരുസമക്ഷം - ഒരു ഹിമാലയൻ      യോഗിയുടെ ആത്മകഥ

2. ഹൃദയകമലത്തിലെ രത്നം - സനാതന ധർമ്മത്തിന്റെ ശാശ്വതമൂല്യങ്ങൾ

3. ഋഷീശ്വരന്മാരുടെ ദിവ്യദർശനം - മൂന്നു    ഉപനിഷത്തുകൾ

 (ഈശാവാസ്യം,കേനം,മാണ്ഡൂക്യം)

4. ഒരു ഹിമാലയൻ മാസ്റ്ററുടെ പരിശീലനം.

5. ലോട്ടസിലെ ജുവൽ: ഹിന്ദുമതത്തിന്റെ ആഴത്തിലുള്ള വശങ്ങൾ.


കടപ്പാട് ;Sudhakaran Kunhikochi

Ancient India was generally regarded by Westerners and Orientalists as the holy land of spirituality. For Indian intellectuals, this spiritual culture has made India a marvelous phenomenon. There seems to be no exaggeration in that. Because spirituality is the soul of Arshbharata culture and we were all proud of that Arshbharata culture. The word Arsham means sages. Rishi is popularly known as 'Darshanapadu' and 'Rishishchakila Darshanath'.

Rishis are said to be those who are insightful not only by the power of concentrated thinking, but also by the strength of the navel connection between nature and the society in which they live. Therefore, not only Vyasa, Valmiki and Buddha, but also sages like Vivekananda, Gandhi and Sree Narayana Guru lived as sages in their field of work. Mr. M Mathukarnath is a name that cannot be ignored among modern Karma Yogis. In the past he was known as Mumtaz Ali Khan.

Mr. Mumtaz Ali Khan was born on November 6, 1948 in Vanchiyoor, Thiruvananthapuram to an ordinary Muslim family. His ancestors were of the Pathan dynasty who migrated to Travancore during the reign of the powerful Marthanda Varma Maharaja who ruled Travancore. Although his father was a building contractor, he also holds a degree in Indian Philosophy from the University of Kerala. Madhukarnath's father, who was passionate about Hindu philosophy, kalaripayat and yoga, used to gather at the Juma Masjid every year for Bakrid and Eid to prove his faith in Islam.

Mr. Em's early education was at the English Medium School in Holy Angels Convent, which was run by Christian nuns belonging to a particular sect for the upper classes of society. Later he continued his studies till 10th class at Model School and after that at Loyola College, Sreekaryam, Thiruvananthapuram.

At a young age, he became fascinated with the stories of Sufis and saints that his grandmother used to tell him. At the same time, he had the opportunity to interact with all religions. Although he was a Muslim by birth, he was able to understand and embrace all religions. During his studies, he used the Public Library at Thiruvananthapuram and the British Council Library to gain insight into philosophy, yoga, religion, philosophy and philosophy.

At an early age, Shri M. became very interested in spiritual matters and visited and interacted with various religious scholars and saints of the highest order in South India. He was also aware of social reformers like Sree Narayana Guru and their philosophies. He was fascinated by Vivekananda's motto 'Madhavaseva is Manavaseva' as he was able to understand the Sri Ramakrishna-Vivekananda movements.

As a missionary, Shri M, who was interested in spirituality at an early age, experienced Maheshwaranatha Babaji, who later became his guru at the age of 9, and at the age of 16 went home and country on a journey to the Himalayan foothills in search of a stranger. After a long stay in the Himalayas where the ancient sages sang 'Yad vachana abhyutitam:', Shri M meets his guru Maheshwarnath Babaji in the Vyasa cave beyond the Badrinath temple.

Maheshwarnath Babaji was a spiritual sage of the Nath series who believed that the innate goodness of man could be restored through the unbridled spirituality of religions. He traveled all over the snow-capped Himalayas and met many sages and yogis, and the wisdom he received from the Guru changed his mind. Nath worshiped in the traditional way and adopted the name Sri Mathukarnath. After three and a half years of discovery, he returned home at the behest of his Guru and began life as a commoner. He has traveled all over India and is now leading the Salsang Foundation and the Humanitarian Mission to share what he has learned and experienced with others.

On January 12, 2012, Swami Vivekananda's Walk of Hope returned to Kashmir with a group of fellow travelers dedicated to his birth anniversary, commemorating his journey more than a century ago. Many dignitaries, irrespective of social, political or religious affiliation, joined the march in solidarity. The march, which was seen as an attempt to restore the country's innate spirituality, covered 7,500 km across 11 states and ended on April 29, 2016 in Srinagar, Kashmir.

Mr. M., who was well versed in all religions and at the same time repeating, 'Embrace, do not benefit from doctrines', embraced the virtues of all religions and ideologies.Though an ideologue, he was a patriot and humanitarian who wanted to show love and respect for the country in which we live. The fact that Mr. Em's intervention has been of great help in ending the political assassinations that have brought disgrace to Kerala, which prides itself on being God's own country, can be seen as evidence of his humanitarian and social commitment.

In 2019, the country honored him with the Padma Bhushan, India's highest civilian honor, for his contribution to the field of religion and spirituality. Renowned as a spiritual guru, social reformer and educator, Shri M is currently working with the Satsang Foundation in Madanapalle, Andhra Pradesh. His wife is Sunanda Sanadi.

Mumtaz Ali Khan alias Shri M Works

1. Gurusamaksham - Autobiography of a Himalayan Yogi

2. The gem in the heart lotus - the eternal values ​​of Sanatana Dharma

3. The Divine Vision of the Rishis - Three Upanishads

 (Ishavasyam, Kenam, Mandukyam)

4. Training of a Himalayan Master.

5. The Jewel of Lotus: The Deep Aspects of Hinduism.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.