വിവാഹ സംബന്ധമായ കുറ്റകൃത്യങ്ങൾ Marriage related crimes

നിയമപരമായി വിവാഹം കഴിക്കാതെ ഒരു സ്ത്രീയെ ഭാര്യയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു കൂടെ താമസിപ്പിച്ചു,ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്,പുരുഷന്മാർക്ക് 10 വര്ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Marriage related crimes

ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നത് 7 വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.ഇത് പക്ഷെ മുസ്ലിം പുരുഷന്മാർക്ക് ബാധകമല്ല.ആദ്യവിവാഹം മറച്ചുവെച്ചുകൊണ്ടു രണ്ടാം വിവാഹം കഴിക്കുന്നത് 10 വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

നിയമസാധുത ഇല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ സത്യവിരുദ്ധമായ വിവാഹം ചെയ്യുന്നത് 7 വര്ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഒരു സ്ത്രീയുമായി അവൾ മറ്റൊരാളുടെ ഭാര്യ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് 5 വര്ഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

വിവാഹിതരായ സ്ത്രീയെ അവരുടെ ഭർത്താവിൽ നിന്നും അകറ്റി നിർത്തി അവിഹിത വേഴ്ച നടത്തണം എന്ന ഉദ്ദേശത്തോടെ തടഞ്ഞു വെക്കുന്നതും ഇന്ത്യൻ ശിക്ഷ നിയമം 498 പ്രകാരം രണ്ടു വര്ഷം വരെ തടവോ പിഴയോ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഒരു സ്ത്രീയോട്,ഭർത്താവോ-ഭർത്താവിന്റെ ബന്ധുക്കളോ ക്രൂരതയോടെ പെരുമാറുന്നത് കുറ്റകരമാണ്.ആത്മഹത്യയിലേക്ക് നയിക്കാവുന്ന തരത്തിൽ നടത്തുന്ന പീഡനവും,നിയമവിരുദ്ധമായി പണമോ സ്വത്തുവകയോ ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ഉപദ്രവവും ക്രൂരതയായി കണക്കാക്കപ്പെടും.

എന്താണ് സ്ത്രീ ധനം ?What is Dowry?

വിവാഹ ബന്ധത്തിലെ ഒരു പക്ഷം മറുപക്ഷത്തിനോ ,വിവാഹിതരാകുന്ന വ്യക്തികളുടെ മാതാപിതാക്കളോ,മറ്റ് വ്യക്തികളോ വിവാഹിതരാകുന്നവർക്കോ മറ്റ് വ്യക്തികൾക്കോ വിവാഹ സമയത്തോ അതിനു മുൻപോ പിന്പോ വിവാഹാനുബന്ധിയായി നൽകപ്പെടുന്ന സ്വത്തോ ,വിലമതിക്കുന്ന പത്രങ്ങളോ (valuable security) നേരിട്ടോ,പരോക്ഷമായോ നൽകുന്നതിനെയാണ് സ്ത്രീധനം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.

മുസ്ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന മഹർ അഥവാ ഡവർ സ്ത്രീധന പരിധിയിൽ ഉൾപ്പെടുകയില്ല.

വിവാഹം കാരണമായി സമയ പരിധിയില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന പണമോ സ്വത്തോ മൂല്യവത്തായ വസ്തുക്കളോ ഈ നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.എന്നാൽ ഈ നിർവചനം തുടർന്ന് വരുന്ന വകുപ്പിലെ നിശ്ചയങ്ങൾ കൂട്ടിച്ചേർത്തു വായിച്ചെങ്കിലേ പൂർണമാകൂ.

സ്ത്രീധന നിരോധന നിയമം THE Dowry Prohibition Act,1961

സ്ത്രീധന സമ്പ്രദായം എന്ന സാമൂഹിക വിപത്തിനു അറുതി വരുത്തുവാൻ 1961 ൽ സ്ത്രീധന നിരോധന നിയമം (THE Dowry Prohibition Act,1961 )നിലവിൽ വന്നു.

ആത്യന്തികമായി സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തടയുക എന്ന ഉദ്ദേശമുള്ള ഈ നിയമത്തിലെ വകുപ്പുകൾക്ക് പ്രായോഗിക രൂപം നൽകിയ കേന്ദ്രസർക്കാർ 1985 ൽ സ്ത്രീധന നിരോധന ചട്ടങ്ങൾ നിയമിക്കുകയുണ്ടായി.(the dowry prohibition (maintenance of lists of presents to the bride and bride groom rules)1985 )

സ്ത്രീധന നിരോധന നിയമത്തിലെ ശിക്ഷകൾ Penalties under the Dowry Prohibition Act

സ്ത്രീ ധനം വാങ്ങുന്നതും നൽകുന്നതും,വാങ്ങുവാനും,നൽകുവാനും പ്രേരിപ്പിക്കുന്നതും,സ്ത്രീധനം ആവശ്യപ്പെടുന്നതും,സ്ത്രീധന നിരോധന നിയമത്തിൽ കുറ്റകരമാണ്.

ഒരു നിശ്ചിത തുകയോ,ആഭരണങ്ങളോ,സ്വത്തോ കൊടുക്കാമെന്നുള്ള വാഗ്ദാനമാണ് ഒരാളെ വിവാഹത്തിന് സമ്മതിപ്പിക്കുന്നത് എങ്കിൽ അത് സ്ത്രീദാനമാണ്.

5 വർഷത്തിൽ കുറയാത്ത തടവും,15 000 രൂപയിൽ കുറയാത്തതോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതൽ അത്രയും തുക പിഴ ഇനത്തിലും ശിക്ഷ വിധിക്കാം.

നേരിട്ടോ,പരോക്ഷമായോ വരന്റേയോ വധുവിന്റെയോ മാതാപിതാക്കളോടോ ബന്ധുക്കളോടോ,രക്ഷാകർത്താവിനോടോ സ്ത്രീധനം ആവശ്യപ്പെടുന്നത് ശിക്ഷാർഹമാണ്.ഈ കുറ്റകൃത്യത്തിന്‌ 6 മാസത്തിൽ കുറയാത്തതും,രണ്ടു വര്ഷം വരെ നീളാവുന്നതുമായ തടവും 15000 രൂപ വരെ പിഴയും വിധിക്കാവുന്നതാണ്.

വിവാഹ സമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ പാലിക്കപ്പെട്ടാൽ മാത്രമേ ഈ ഒഴിവു ലഭിക്കൂ.Gifts given to the bride or groom at the time of marriage are exempt from the dowry limit, but this exemption is available only if the following conditions are met.

  • സമ്മാനങ്ങൾ അവകാശമായി ആവശ്യപ്പെട്ടതാകരുത്.
  • സ്ത്രീധന നിരോധന നിയമത്തിന് കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾ പ്രകാരം,സമ്മാനങ്ങൾ ചേർക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ലിസ്റ്റ് സൂക്ഷിച്ചിരിക്കണം.
  • വധുവിന് വേണ്ടിയോ,വധുവിന് ബന്ധമുള്ള ആരെങ്കിലുമോ കീഴ്‌നടപ്പ് അനുസരിച്ചുള്ള ,നല്കപ്പെടേണ്ട സമ്മാനങ്ങളുടെ ശ്രേണിയിൽ ഉൾപ്പെട്ടതാകണം.
  • ഇത്തരം സമ്മാനത്തിന്റെ മൂല്യം,കൊടുക്കുന്ന ആളിന്റെയോ,ആർക്കുവേണ്ടിയാണോ കൊടുക്കപ്പെടുന്നത് അവരുടെയോ സാമ്പത്തിക സാഹചര്യത്തിന് ആനുപാതികമല്ലാത്ത തരത്തിൽ ആകരുത്.

സ്ത്രീധന മരണം Dowry death

വിവാഹിതയായി ഏഴ് വർഷത്തിനകം സ്ത്രീധനവുമായി ബന്ധപ്പെട്ടോ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടോ ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുക്കളുടെയോ പീഡനമോ,ക്രൂരമായ പെരുമാറ്റമോ മൂലമോ ഒരു സ്ത്രീ തീപ്പൊള്ളലേറ്റോ മറ്റേതെങ്കിലും തരത്തിൽ ശരീരത്തിൽ മുറിവേറ്റോ അതുമല്ലെങ്കിൽ അസാധാരണ സാഹചര്യത്തിൽ മരണപ്പെട്ടാൽ ഭർത്താവിനും ടിയാന്റെ ബന്ധുക്കൾക്കും എതിരെ സ്ത്രീധന മരണം എന്ന കുറ്റകൃത്യത്തിന്‌ കേസ് എടുക്കാവുന്നതാണ്.

ഇന്ത്യൻ ശിക്ഷ നിയമം ബി വകുപ്പ് പ്രകാരം,ഏഴുവർഷത്തെ കുറയാതെയും ജീവപര്യന്തം വരെയോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ആണ് ഇത്.

ഇന്ത്യൻ ശിക്ഷ നിയമം 306 ആം വകുപ്പ് പ്രകാരം ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കുന്നത് 10 വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഗർഭം അലസിപ്പിക്കൽ മുതലായ കുറ്റകൃത്യങ്ങളും ശിക്ഷയും Crimes and punishments such as abortion

ഉത്തമ വിശ്വാസത്തോട് കൂടെ ഗർഭിണിയായ സ്ത്രീയുടെ ജീവൻ രക്ഷിക്കുന്നതിന് അല്ലാതെ ഗർഭം അലസിപ്പിക്കുന്ന ഏതൊരാൾക്കും 3 വര്ഷം തടവോ,കഠിന തടവിനോ ശിക്ഷിക്കപ്പെടാവുന്നതും പിഴയും ഉണ്ടാകുന്നതാണ്.

ആ സ്ത്രീ ജീവനുള്ള ഗർഭസ്ഥ ശിശുവിനോട് കൂടെയുള്ളവളാണെങ്കിൽ തടവ് ശിക്ഷ 7 വർഷത്തോളം നീളാം .

തന്റെ ഗർഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഇപ്രകാരമുള്ള ശിക്ഷയ്ക്ക് അർഹയായിരിക്കുന്നതാണ്.

ഗർഭം അലസിപ്പിക്കുന്നത് സ്ത്രീയുടെ സമ്മതം കൂടാതെയാണ് എങ്കിൽ അത് ചെയ്യുന്ന ഏതൊരാളും ജീവപര്യന്തം തടവ് ശിക്ഷയ്‌ക്കോ പത്തുവർഷം വരെ വെറും തടവിനോ കഠിന തടവിനോ ശിക്ഷിക്കപ്പെടാവുന്നതാണ്.അതിനു പുറമെ പിഴ ശിക്ഷയും ഉണ്ടാകും.

ഗർഭം അലസിപ്പിക്കണം എന്ന ഉദ്ദേശത്തോടു കൂടെ സ്ത്രീയുടെ മരണം സംഭവിക്കുന്ന ഏതെങ്കിലും പ്രവൃത്തി ചെയ്യുന്ന ഏതൊരാളും 10 വര്ഷം വരെ നീളുന്ന കഠിന/വെറും തടവിനോ ശിക്ഷിക്കപ്പെടാം .പ്രവൃത്തി സ്ത്രീയുടെ സമ്മതത്തോടു കൂടെയാണെങ്കിലും മേൽ പറഞ്ഞ ശിക്ഷ ലാഭിക്കാം.

ഒരു ശിശുവിന്റെ ദേഹം,ആ ശിശു മരിച്ചു പിറക്കുന്നതിന് മുൻപോ പിറക്കുന്നതിന് ശേഷമോ പിറന്നു കൊണ്ടിരിക്കുമ്പോഴോ ആയാലും രഹസ്യമായി കയ്യൊഴിയുക വഴി ,ആ ശിശുവിന്റെ ജനനം മനഃപൂർവം ഒളിച്ചു വെക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും രണ്ടുവർഷം വരെയാകാവുന്ന കഠിന തടവിനോ പിഴയ്ക്കോ,തടവും പിഴയും ചേർന്ന ശിക്ഷയ്‌ക്കോ അര്ഹനായിരിക്കും.

12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ അതിന്റെ പിതാവോ സംരക്ഷണ ചുമതലയുള്ള ആളോ ,പൂർണമായും ഉപേക്ഷിക്കണം എന്ന ഉദ്ദേശത്തോടു കൂടെ എവിടെയെങ്കിലും കൈ വിട്ടിട്ട് പോകുന്ന പക്ഷം അവൾക്ക്/അയാൾക്ക് 7 വര്ഷം വരെയാകാവുന്ന കഠിന തടവിനോ പിഴ ശിക്ഷയോ ലാഭിക്കാം.രണ്ടും ചേർന്ന ശിക്ഷയും ലഭിക്കാം.അപ്രകാരം അരക്ഷിതമായ അവസ്ഥയിൽ വിട്ടിട്ട് പോകുന്നതിന്റെ ഭാഗമായി ആ കുട്ടി മരണപ്പെട്ടാൽ ,കൊലപാതക കുറ്റത്തിനോ,കുറ്റകരമായ നരഹത്യക്കോ വിചാരണ ചെയ്യപ്പെടാവുന്നതാണ്.

Previous Post Next Post