ആളപഹരണവും തട്ടിക്കൊണ്ടുപോകലും Abduction and kidnapping

ആളപഹരണവും തട്ടിക്കൊണ്ടുപോകലും Abduction and kidnapping

 ഏതെങ്കിലും സ്ത്രീയെ അവളുടെ ഇച്ഛയ്ക്കെതിരായി ആരെയെങ്കിലും വിവാഹം ചെയ്യുന്നതിന് നിർബന്ധിക്കുവാൻ വേണ്ടിയുള്ള ഉദ്ദേശ്യത്തോടുകൂടി , തട്ടിക്കൊണ്ടുപോകുകയോ ആളപഹരണം നടത്തുകയോ ചെയ്യുന്ന ആൾക്ക് , പത്തുവർഷത്തോളം ആകാവുന്ന വെറുംതടവോ കഠിനതടവോ ശിക്ഷയായി വിധിക്കപ്പെടാം . അതിനുപുറമെ പിഴശിക്ഷയ്ക്കുകൂടി അയാൾ അർഹനായി രിക്കുമെന്ന് ഇന്ത്യൻ പീനൽകോഡ് 366 -ാം വകുപ്പിൽ വ്യവസ്ഥയുണ്ട് . 

Abduction and kidnapping

മാത്രമല്ല , ഏതെങ്കിലും സ്ത്രീയെ അവിഹിതവേഴ്ചയ്ക്ക് നിർബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുവാൻ ഇടയുണ്ടെന്ന് അറിഞ്ഞുകൊണ്ട് , കുറ്റകരമാ യ രീതിയിൽ ഭയപ്പെടുത്തുകയോ അധികാരമുപയോഗിച്ച് നിർബന്ധിക്കുകയോ ചെയ്തുകൊണ്ട് ഏതെങ്കിലും സ്ഥലത്തുനിന്ന് പോകുവാൻ പ്രേരിപ്പിക്കുന്ന ആൾക്കും മേൽപറഞ്ഞ പ്രകാരമുള്ള ശിക്ഷ നൽകാവുന്നതാണ് .

366 എ വകുപ്പനുസരിച്ച് പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ള മൈനറാ യ ഒരു പെൺകുട്ടിയെ മറ്റൊരാളുമായി അവിഹിതവേഴ്ചയ്ക്കു നിർബന്ധി ക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടുകൂടിയോ , നിർബന്ധിക്കപ്പെടുകയോ പ്രലോഭിക്കപ്പെടുകയോ ചെയ്യുവാൻ ഇടയുണ്ടെന്ന് അറി ഞ്ഞുകൊണ്ടോ , ഏതെങ്കിലും സ്ഥലത്തുനിന്ന് പോകുന്നതിനോ , ഏതെങ്കിലും പ്രവൃത്തിചെയ്യുന്നതിനോവേണ്ടി ഏതെങ്കിലും വിധത്തിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും പത്തുവർഷംവരെയാകാവുന്ന വെറുംതടവോ കഠിനതടവും പിഴശിക്ഷയും ലഭിക്കും . 
366 - ബി വകുപ്പുപ്രകാരം ഇരുപത്തൊന്ന് വയസ്സിനു താഴെ പ്രായമുള്ള ഏതെങ്കിലും പെൺകുട്ടിയെ മറ്റൊരാളുമായി അവിഹിതവേഴ്ചയ്ക്ക് നിർബന്ധി ക്കുന്നതിനായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ഏതൊരാൾക്കും പത്തുവർഷം വരെയാകാവുന്ന തടവുശിക്ഷയും അതിനുപുറമെ പിഴശിക്ഷയും നൽകപ്പെടും .
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.