ഉപഭോക്തൃസംരക്ഷണ നിയമം Consumer Protection Act

consumer protection act pdf consumer protection act amendment 2020 pdf consumer protection act, 1986 pdf consumer protection act, 2020 pdf consumer p

  ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായും , അവരു ടെ താൽപര്യങ്ങൾ ന്യായമായി പരിഗണിക്കുന്നതിനുംവേണ്ടി ഉപഭോക്ത്യ തർക്കപരിഹാര ഏജൻസികൾ സ്ഥാപിക്കുകയും അവയുടെ നടപടികൾ കമീ കരിക്കുകയും ചെയ്തിരിക്കുന്നത് 1986 ലെ ഉപഭോക്സ്യ സംരക്ഷണ നിയമത്തി ലൂടെയാണ് . 

consumer protection act pdf
consumer protection act amendment 2020 pdf
consumer protection act, 1986 pdf
consumer protection act, 2020 pdf
consumer protection act 2020
consumer protection act, 2019 pdf notes
consumer protection act ppt
consumer protection act, 2019

ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം പ്രതിഫലം നൽകി സാധനമോ സേവനമോ കൈപ്പറ്റുന്ന ഏതൊരാളും ഉപഭോക്താവാണ് . സാധനം വിലയ്ക്കുവാങ്ങുമ്പോൾതന്നെ പ്രതിഫലം ( വില ) നൽകുകയോ പ്രതിഫലം നൽകാമെന്ന് വാഗ്ദാനംചെയ്ത് സാധനങ്ങൾ വാങ്ങുകയോ പ്രതി ഫലം ഭാഗികമായി നൽകി സാധനങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ പ്രതിഫലം ഭാഗികമായി നൽകാമെന്ന വാഗ്ദാനത്തിൽ സാധനങ്ങൾ വാങ്ങുകയോ ചെയ്യുന്നവർ ഉപഭോക്താവാണ് . ( പ്രതിഫലം നൽകി മറ്റൊരാളുടെ സേവനം കൂലിക്കെടുക്കുന്ന ഏതൊരാളും ഉപഭോക്താവാണ് .

 സേവനം നേടുമ്പോൾ തന്നെ പ്രതിഫലം നൽകി യോ അല്ലെങ്കിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തതോ അല്ലെങ്കിൽ പ്രതിഫലം നൽകുവാൻ അവധിക്കുവയ്ക്കുന്ന ഏതെങ്കിലും രീതി പ്രകാരമോ , സേവനം കൂലിക്കെടുക്കുന്നവർ ഉപഭോക്താക്കളാണ് . സാധനങ്ങൾ വിലയ്ക്കുവാങ്ങിയ ആളുടെ പക്കൽനിന്നും അയാളുടെ സമ്മതപ്രകാരം ആ സാധനം ഉപയോഗിക്കുന്ന മറ്റു വ്യക്തികളും അതുപോ ലെ സേവനം വിലയ്ക്കുവാങ്ങിയ ആളുടെ പക്കൽ നിന്നും അയാളുടെ സമ്മതപ്രകാരം സേവനം പ്രയോജനപ്പെടുത്തുന്ന മറ്റു വ്യക്തികളും അനു ഭവ അവകാശക്കർ എന്ന നിലയിൽ ഉപഭോക്താക്കളാണ് .


എന്നാൽ , സാധനങ്ങൾ വിലകൊടുത്ത് വാങ്ങുന്നത് ലാഭമുണ്ടാകുന്നതി നായി മറിച്ച് വിൽക്കുന്നതിനോ , വാണിജ്യ - വ്യാപാര ആവശ്യത്തിനോ ആണെങ്കിൽ അപ്രകാരം കയവിക്രയം നടത്തുന്നതിനായി സാധനം വാങ്ങി ക്കുന്ന ആൾ ഉപഭോക്താവ് അല്ല . വാണിജ്യസംബന്ധമായ ആവശ്യങ്ങൾക്കായി വാങ്ങപ്പെടുന്ന ഒരു സാ ധനത്തിനും ഉപഭോക്സ്യസംരക്ഷണ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുകയി ല്ല . 
പക്ഷേ , സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി വിലകൊടുത്തു വാങ്ങിയ ആൾതന്നെ സ്വന്തം ഉപജീവനമാർഗ്ഗം കണ്ടെത്തുവാനായി ഉപയോഗപ്പെടുത്തു ന്നത് വാണിജ്യാവശ്യമായി കണക്കാക്കുകയില്ല . വാണിജ്യപരമായ ആവശ്യ ങ്ങളെ ഉപഭോക്തൃ്യസംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾക്കൊള്ളിച്ചില്ലെങ്കി ലും ഉപജീവനത്തിനായുള്ള വ്യാപാരത്തെ ഈ നിയമം സംരക്ഷിക്കുന്നു എന്നർത്ഥം . 

പ്രതിഫലം നൽകി കൈപ്പറ്റുന്ന സാധനങ്ങൾക്ക് എന്തെങ്കിലും ന്യൂ നതകൾ ഉണ്ടെന്ന് മനസ്സിലാകുമ്പോഴും സേവനങ്ങൾക്ക് എന്തെങ്കിലും പോ രായ്മയുണ്ടെന്ന് മനസ്സിലാകുമ്പോഴുമാണ് ഉപഭോക്തൃ തർക്കങ്ങൾ ഉണ്ടാവുന്നത് . 
സാധനങ്ങളിലെ ന്യൂനത , അതായത് അളവ് , ഗുണം , നിലവരം , ശുദ്ധി എന്നിവയുടെ ന്യൂനതകൾ - ഉൽപാദകരും വ്യാപാരികളും ഗുണഭോക്താവി നെ കബളിപ്പിക്കുന്നതടക്കമുള്ളവ ഇതിലുൾപ്പെടും . ഒരാൾ നിയമപ്രകാരമോ , കരാർ പ്രകാരമോ പാലിച്ചിരിക്കേണ്ട സേവനത്തിലെ ഗുണത്തിലും സ്വഭാവത്തി ലും പ്രവർത്തനരീതിയിലുമുള്ള ഏതെങ്കിലും ദോഷമോ അപൂർണ്ണതയോ കു റവോ അപര്യാപ്തതയോ ആണ് സേവനത്തിലെ പോരായ്മ . അന്യായ വ്യാപാരസമ്പ്രദായത്തെ സംബന്ധിച്ചോ , പരിമിതപ്പെടുത്തിയ വ്യാപാരസമ്പ്രദായത്തെച്ചൊല്ലിയോ ആവാം തർക്കം . 
സാധാരണ പരസ്യങ്ങളിൽ പറയുന്ന ഗുണനിലവാരം ഇല്ലാതിരുന്നാലും , അളവിലും മറ്റും മായം ചേർത്താ ലും ഗുണഭോക്താവിനു പരാതിപ്പെടാം , ഗുണനിലവാരം ഉറപ്പുവരുത്തുവാ നും കൃത്യമായ വിലയ്ക്ക് വസ്തുക്കൾ ലഭ്യമാക്കാനും വിലയിലും അളവിലു മുള്ള വഞ്ചന തടയുകയുമാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ .

ഒരു ഉപഭോക്താവിന് നഷ്ടം സംഭവിക്കുകയോ സേവനം യഥാവിധി ലഭ്യ മാകാതിരിക്കുകയോ ചെയ്താൽ അയാൾക്ക് , സംഭവം നടന്ന് ഒരു വർഷത്തി നകം പരാതി ബോധിപ്പിക്കാം . 20 ലക്ഷം രൂപയിൽ കവിയാത്ത തർക്കങ്ങൾക്ക് ജില്ലാഫോറത്തിലാണ് പരാതി കൊടുക്കേണ്ടത് . ജില്ലാതർക്കപരിഹാര ഫോ റത്തിനുപുറമെ സംസ്ഥാന ഉപഭോക്തൃ കമ്മീഷനും ദേശീയ കമ്മീഷനും നി ലവിലുണ്ട് . വിധി നടപ്പാക്കുന്നതിനും വിധി അനുസരിക്കാൻ വിസമ്മതിക്കുന്ന എതിർകക്ഷിയെ ജയിലിലടയ്ക്കുന്നതിനും ഫോറത്തിന് അധികാരമുണ്ട് .

 ഉപഭോക്തൃസംരക്ഷണ നിയമത്തിൽ , സേവനമേഖലയിൽ , ബാങ്കിങ് , ഫൈനാൻസിങ് , ഇൻഷ്വറൻസ് , ഗതാഗതം , സംസ്കരണം , വൈദ്യുതിയുടെയും അതുപോലെയുള്ള ഊർജ്ജങ്ങളുടെ വിതരണം , ബോർഡിംഗ് , ലോഡ്ജിംഗ് , ഭവനനിർമ്മാണം , വിനോദം , വാർത്തകൾ ശേഖരിക്കൽ തുടങ്ങിയ വിഭാഗങ്ങൾ സേവന സൗകര്യങ്ങളാണ് . 

വിലകൊടുത്ത് സാധനമോ സേവനമോ വാങ്ങുന്നയാളാണ് ഉപഭോക്താ വ് . സൗജന്യ സേവനംപോലെയാണ് സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുത്തുക . ആതുരസേവനത്തിലെ അനാസ്ഥക്കെതിരെ പോകേണ്ട സംരക്ഷണ നി യമപ്രകാരം നഷ്ടപരിഹാരത്തിനായി ഉപഭോക്താക്കൾ വേദികളെ സമീപിക്കാവു ന്നതാണ് . . ഡോക്ടറുടെ അശ്രദ്ധമൂലം രോഗിക്ക് എന്തെങ്കിലും നഷ്ടപരിഹാരം വി ധിക്കാൻ ഫോറത്തിന് അധികാരമുണ്ട് . എന്നാൽ , സർക്കാർ ആശുപത്രിയിലേതു പോലുള്ള സൗജന്യ ചികിത്സയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കുകയില്ല .


ഉപഭോക്തൃസംരക്ഷണ നിയമം പ്രകാരം പരാതികൊടുക്കേണ്ടത് എങ്ങനെ ? How to file a complaint under the Consumer Protection Act?

പരാതി സമർപ്പിക്കാൻ നിയതമായ മാതൃക നിയമത്തിലില്ല . പരാതിക്കാ കന്റെ വിലാസവും എതിർകക്ഷിയുടെ പേരും വിലാസവും പരാതിയിൽ രേഖപ്പെടുത്തണം . ബില്ലുണ്ടെങ്കിൽ അതും പരാതിക്കൊപ്പം ഹാജരാകകണം . സാധനങ്ങളോ സേവനങ്ങളോ പണംനൽകി വാങ്ങിയെങ്കിൽ അതിന്റെ വിശദാം ശങ്ങൾ എഴുതണം . എതിർകക്ഷിയുടെ സേവനത്തിലെ അപാകത പരാതി ക്കാരൻ ബില്ലിൽ വ്യക്തമാക്കണം . പരാതിക്കാരൻ ആവശ്യപ്പെടുന്ന നിവർ ത്തികൾ എന്തൊക്കെയാണെന്ന് എഴുതണം . 

ഉപഭോക്തൃസംരക്ഷണ നിയമം പ്രകാരം  നടപടിക്രമങ്ങൾ Procedures under the Consumer Protection Act

ലളിതമായ നടപടികമം . സിവിൽകോടതിപോല വിശദമായ തെളിവെടു പ്പോ വിസ്താരമോ ഇല്ല . ഉപഭോക്തൃസംരക്ഷണ ( ഭേദഗതി ) ചട്ടം 2004 പ്രകാരം ജില്ലാഫോറത്തിൽ പരാതി സമർപ്പിക്കുന്നതിന് ഒരുലക്ഷംവരെ പരിധിവരുന്ന വ്യവഹാരത്തിന് 100 രൂപയും ഒരുലക്ഷത്തിനുമുകളിൽ അഞ്ചുലക്ഷത്തിന് താഴെവരെയുള്ളവ്യവഹാരങ്ങൾക്ക് 200 രൂപയും അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷത്തിൽ താഴെവരെയുള്ള കേസുകൾക്ക് 400 രൂപയും പത്തുലക്ഷത്തിനു മുകളിൽ ഇരു പതുലക്ഷം രൂപവരെയുള്ള കേസുകൾക്ക് 500 രൂപയും ഫീസ് അതാത് ഫോ റത്തിൽ അടയ്ക്കേണ്ടതാണ് .

 ഉപഭോക്തൃസംരക്ഷണ നിയമ പരാതി ഏത് ജില്ലാഫോറത്തിൽ സമർപ്പിക്കണം In which district forum should the Consumer Protection Act complaint be filed?

പരാതിക്ക് ആധാരമായ ഇടപാടുകൾ നടന്നത് എവിടെവച്ചാണോ , ആ സ്ഥലത്തുള്ള ജില്ലാഫോറത്തിൽ പരാതി നൽകാം . പരാതിക്ക് കാരണമാ യ ഇടപാടുകൾ ഭാഗികമായി നടന്നിട്ടുള്ള സ്ഥലത്തെ ജില്ലാഫോറത്തി ലും പരാതി സമർപ്പിക്കാം , 

പരാതിയിൽ പറഞ്ഞിരിക്കുന്ന എതിർകക്ഷികൾ എവിടെയാണോ താമസി ക്കുന്നത് ആ സ്ഥലത്തുള്ള ജില്ലാ ഫോറത്തിൽ പരാതി സമർപ്പിക്കാം . ഒന്നിലധികം എതിർകക്ഷികൾ ഉള്ളപ്പോഴും അവർ വ്യത്യസ്ത ജില്ലാ ഫോറത്തിന്റെ അധികാരപരിധിയിൽ വരുമ്പോഴും അവരിൽ ഏതെങ്കി ലും ഒരാൾ താമസിക്കുകയോ ബിസിനസ്സ് നടത്തിക്കൊണ്ടിരിക്കുകയോ , ബ്രാഞ്ച് ഓഫീസ് ഉണ്ടായിരിക്കുകയോ , തൊഴിൽ ചെയ്തുകൊണ്ടിരിക്കു കയോ ചെയ്യുന്ന സ്ഥലത്തുള്ള ജില്ലാഫോറത്തിൽ പരാതി സമർപ്പിക്കാം .

 ഉപഭോക്തൃസംരക്ഷണ സംസ്ഥാന കമ്മീഷൻ State Commission for Consumer Protectionv

ഇരുപത് ലക്ഷത്തിലധികവും ഒരുകോടിയിൽ കവിയാത്തതുമായ ഉപഭോ തർക്കങ്ങൾ സംസ്ഥാന കമ്മീഷന് പരിഗണിക്കാം . ജില്ലാഫോറത്തിന്റെ തീരുമാനങ്ങൾക്കെതിരായ അപ്പീൽ സംസ്ഥാന കമ്മീഷനിലാണ് ഫയൽ ചെയ്യേണ്ടത് . സംസ്ഥാന ഉപഭോക്തൃകമ്മീഷനിൽ പ്രസിഡന്റും രണ്ട് മെമ്പർ മാരും ഉണ്ടായിരിക്കും . പ്രസിഡന്റ് ഒരു ഹൈക്കോടതി ജഡ്ജിയോ അല്ലെങ്കിൽ ജഡ്ജി ആയിരുന്നയാളോ ആയിരിക്കും . രണ്ട് മെമ്പർമാരിൽ ഒരാൾ വനിതയാ യിരിക്കണം . 

ഉപഭോക്തൃസംരക്ഷണ ദേശീയ കമ്മീഷൻ National Commission for Consumer Protection

ഇന്ത്യയിൽ ഒരു ദേശീയ ഉപഭോക്തൃകമ്മീഷനാണ് പ്രവർത്തിച്ചുവരുന്നത് . ആസ്ഥാനം ന്യൂഡൽഹിയിലാണ് . ദേശീയ കമ്മീഷനിൽ പ്രസിഡന്റും മറ്റു നാ ല് അംഗങ്ങളും ഉണ്ടായിരിക്കും . നാല് അംഗങ്ങളിൽ ഒരാൾ വനിതയായിരികും . ജില്ലാ ഫോറത്തിലെ മെമ്പർമാർക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ തന്നെയാണ് ദേശീയ കമ്മീഷനിലെയും മെമ്പർമാർക്ക് ഉണ്ടായിരിക്കേണ്ടത് . സ്ഥാന കമ്മീഷനുകളുടെ ഉത്തരവുകൾക്ക് എതിരെയുള്ള അപ്പീലു കൾ സമർപ്പിക്കേണ്ടത് ദേശീയ കമ്മീഷനിലാണ് . 

സംസ്ഥാന കമ്മീഷനുകളു ടെ വിധികളിലോ സംസ്ഥാന കമ്മീഷനുകളിൽ നിലവിലുള്ള കേസുകളിലോ ഇടപെടുവാൻ ദേശീയ കമ്മീഷന് അധികാരമുണ്ട് . ഒരുകോടി രൂപയിലധികം വരുന്ന തർക്കങ്ങൾ ദേശീയകാമീഷനിൽ ഉന്നയിക്കാം . ഉപഭോക്താവിന്റെ പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്ന് രണ്ടുവർ ഷത്തിനകം ബന്ധപ്പെട്ട ഫോറത്തിൽ പരാതി സമർപ്പിക്കേണ്ടതാണ് .
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.