ക്രിമിനൽ നടപടിക്രമങ്ങൾ Criminal Procedures

ക്രിമിനൽ നടപടിക്രമങ്ങൾ Criminal Procedures അറസ്റ്റുചെയ്യുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ Conditions to be followed at the time of arrest

 ഒരു കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ പോലീസിൽ അറിയിക്കുകയും പോലീസിന് നേരിട്ട് കേസെടുക്കാൻ അധികാരമുള്ള വകുപ്പുകളാണെങ്കിൽ പോ ലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്യും . പ്രതിയെ അറസ്റ്റുചെയ്താൽ ജാമ്യം അനുവദിക്കാൻ അധികാരമില്ലാത്ത വകുപ്പാണെങ്കിൽ 21 മണിക്കൂറിനകം പതിയെ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കേണ്ടതാണ് . ഒരാ ളെ പോലീസ് അറസ്റ്റുചെയ്യുമ്പോൾ താഴെപറയുന്ന നിബന്ധനകൾ പാലി ക്കേണ്ടതാണെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി നിർദ്ദേശിക്കുകയുണ്ടായി .
Conditions to be followed at the time of arrest

 അറസ്റ്റുചെയ്യുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ Conditions to be followed at the time of arrest

പോലീസ് കസ്റ്റഡിയിൽ വച്ചുള്ള പീഡനം തടയുന്നതിനായി അനുവർ ത്തിക്കേണ്ടതായ ചില നിർദേശങ്ങൾ ഡി . കെ . ബാസു എന്ന ആൾ പശ്ചിമബംഗാൾ സർക്കാരിനെതിരെ കൊടുത്ത കേസിൽ സുപ്രീംകോടതി നൽകുകയുണ്ടായി .അവ താഴെപറയും പ്രകാരമാണ് . 

  • അറസ്റ്റോ ചോദ്യംചെയ്യലോ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ അവരെ തിരിച്ചറിയത്തക്കവിധത്തിലുള്ള തിരിച്ചറിയൽ ചിഹ്നങ്ങളും പേരും ഉദ്യോഗപ്പേരുമുള്ള ടാഗും ധരിച്ചിരിക്കണം , അറസ്റ്റുചെയ്യപ്പെട്ടിട്ടു ള്ള ആളിനെ ചോദ്യംചെയ്യുന്നതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പോലീസ് ഉദ്യോ ഗസ്ഥന്മാരുടെയും വിവരങ്ങൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കണം . 
  • അറസ്റ്റുനടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റുനടത്തുന്ന സമയത്ത് ഒരു മെമ്മോ തയ്യാറേക്കണ്ടതും ആ മെമ്മോ അറസ്റ്റുചെയ്യപ്പെട്ട ആളി ന്റെ കുടുംബത്തിലെ ഒരു അംഗമോ അറസ്റ്റുനടന്ന സ്ഥലത്തെ ബഹു മാന്യനായ ഒരു വ്യക്തിയോ സാക്ഷ്യപ്പെടുത്തിയിരിക്കേണ്ടതുമാണ് .
  •  അറസ്റ്റുചെയ്യപ്പെടുകയോ തടഞ്ഞുവയ്ക്കപ്പെടുകയോ ചെയ്യുകയും പോ ലീസ്റ്റേഷനിലാ ചോദ്യംചെയ്യൽ കേന്ദ്രത്തിലോ ലോക്കപ്പിലോ കസ്റ്റഡി യിലായിരിക്കുകയുംചെയ്യുന്ന ആളിന് താൻ അപ്രകാരം അറസ്റ്റുചെയ്യപ്പെടു കയും തടഞ്ഞുവയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നതായി തന്റെ ഒരു സു ഹൃത്തിനെയോ ബന്ധുവിനെയോ താൻ അറിയുന്നതോ തന്നിൽ താൽ പര്യമുള്ളതോ ആയ മറ്റൊരാളിനെയോ അറിയിക്കുവാൻ അവകാശമു ണ്ട് . ( എന്നാൽ , മേൽപറഞ്ഞ മെമ്മാ സാക്ഷ്യപ്പെടുത്തിയത് അത്തരം ഒരു സുഹൃത്തോ ബന്ധുവോ ആണങ്കിൽ ഈ വ്യവസ്ഥ ബാധകമല്ല ) .
  •  അറസ്റ്റുചെയ്യപ്പെട്ട ആളിന്റെ സുഹൃത്തോ അടുത്തബന്ധുവോ ആ ജി ല്ലക്കോ പട്ടണത്തിനോ വെളിയിലാണെങ്കിൽ അറസ്റ്റുചെയ്ത സമയം , തീയതി , കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഇടം എന്നിവ അറസ്റ്റ് നടന്ന് 8 മണി ക്കൂറിനും 12 മണിക്കൂറിനും ഇടയിൽ ജില്ലയിലെ നിയമസഹായസം ഘടനയിലൂടെ ബന്ധപ്പെട്ട പ്രദേശത്തെ പോലീസ്റ്റേഷൻ മുഖേനയും വിജ്ഞാപനം ചെയ്യിക്കേണ്ടതാണ് .
  • അറസ്റ്റുചെയ്യപ്പെട്ട ആളെ തന്റെ അറസ്റ്റിനെയോ തടഞ്ഞുവയ്ക്കലിനെയോ പറ്റി മേൽപറഞ്ഞ പ്രകാരം അറിയിക്കുവാനുള്ള അവകാശത്തെപ്പറ്റി ബോ ധവാനാക്കേണ്ടതാണ് . 
  • തടങ്കലിൽ വച്ചിട്ടുള്ള സ്ഥലത്ത് ഒരു ഡയറിയിൽ അറസ്റ്റിനെപ്പറ്റിയുള്ള ഒരു കുറിപ്പ് രേഖപ്പെടുത്തേണ്ടതും അതിൽ മേൽപറഞ്ഞ പ്രകാരം വി വരം അറിയിക്കപ്പെട്ട് അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ പേരും അറസ്റ്റുചെയ്യപ്പെട്ട ആളെ കസ്റ്റഡിയിൽ വച്ചിട്ടുള്ള പൊലീസ് ഉദ്യോ ഗസ്ഥന്മാരുടെ പേരും മറ്റുവിവരങ്ങളും രേഖപ്പെടുത്തേണ്ടതുമാണ് . 
  • അറസ്റ്റുചെയ്യപ്പെടുന്ന ആൾ ആവശ്യപ്പെടുന്നപക്ഷം ആ സമയത്ത് അയാ ളുടെയോ അവളുടെയോ ശരീരത്തിലുള്ള ചെറുതും വലുതുമായ ക്ഷതങ്ങളും മുറിവുകളും മറ്റും പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ് . ഈ പരിശോധനാമെമ്മോയിൽ അറസ്റ്റുചെയ്യപ്പെട്ട ആളും പരിശോധന നടത്തിയ പോലീസുദ്യോഗസ്ഥനും ഒപ്പുവയ്ക്കേണ്ടതാണ് . ഇതിന്റെ പകർ പ്പ് അറസ്റ്റുചെയ്യപ്പെട്ട ആൾക്കും അറസ്റ്റുനടത്തിയ പൊലീസുദ്യോ ഗസ്ഥനും നൽകേണ്ടതാണ് . 
  • അറസ്റ്റുചെയ്യപ്പെട്ട ആളെ , അയാളെ കസ്റ്റഡിയിൽ വച്ചിരിക്കുന്ന കാ ലയളവിൽ ഓരോ 48 മണിക്കൂറിലും സംസ്ഥാന സർക്കാരിന്റെ ആരോ ഗ്യവകുപ്പ് ഡയറക്ടർ അംഗീകരിച്ച ഡോക്ടർമാരുടെ പാനലിൽപെട്ട ഒരു ഡോക്ടർ പരിശോധിക്കേണ്ടതാണ് . 
  • മേൽ പറഞ്ഞ അറസ്റ്റ് സംബന്ധിച്ച മെമ്മോ ഉൾപ്പെടെയുള്ള എല്ലാ രേഖകളുടെയും പകർപ്പ് തൽപ്രദേശത്ത് ആധികാരികതയുള്ള മജിസ്ട്ടിന് അദ്ദേഹത്തിന്റെ രേഖകളിൽ ഉൾക്കൊള്ളിക്കുന്നതിനായി അയച്ചു കൊടുക്കേണ്ടതാണ് .
  • ചോദ്യംചെയ്യൽ സമയത്ത് തന്റെ അഭിഭാഷകനെ കാണുവാൻ അറസ്റ്റു ചെയ്യപ്പെട്ട ആളെ അനുവദിക്കേണ്ടതാണ് . എന്നാൽ , ചോദ്യംചെയ്യുന്ന സമയം മുഴുവൻ ഇപ്രകാരം അനുവദിക്കണമെന്നില്ല . 
എല്ലാ ജില്ലാതലസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനത്തും ഓരോ പോ ലീസ് കണ്ടാൾറൂമുകൾ ഏർപ്പെടുത്തേണ്ടതും ഒരു അറസ്റ്റുനടന്ന് 12 മണിക്കൂറിനുള്ളിൽ അതിനെ സംബന്ധിച്ച വിവരം അറസ്റ്റുനടത്തുന്ന ഉദ്യോഗസ്ഥൻ കൺട്രോൾ റൂമിൽ അറിയിക്കേണ്ടതും അവിടെ അത് പ്രത്യ ക്ഷമായി കാണത്തക്കവിധം ഒരു നോട്ടീബോർഡിൽ പ്രദർശിപ്പി ക്കേണ്ടതുമാണ് . സ്ത്രീകളെ അറസ്റ്റുചെയ്യുമ്പോൾ സാധാരണഗതിയിൽ വനിതാ പോലീസ് ഉണ്ടായിരിക്കണമെന്ന് പൊലീസിന് നിർദ്ദേശമുണ്ടെങ്കി ലും കുറ്റവാളി രക്ഷപ്പെടാനുള്ള സാധ്യത തുടങ്ങിയ പ്രത്യേക സാഹചര്യ ങ്ങളിൽ പുരുഷനായ പോലീസുദ്യോഗസ്ഥനും സ്ത്രീയെ അറസ്റ്റുചെയ്യാം . അത്തരം സന്ദർഭങ്ങളിൽ പ്രത്യേക സാഹചര്യങ്ങൾ എന്തായിരുന്നുവെന്ന് ആ പോലീസുദ്യോഗസ്ഥൻ രേഖപ്പെടുത്തണം . സ്ത്രീയുടെ മാന്യത് ചെയ്യേണ്ടത് . പാലിച്ചുകൊണ്ടുവേണം ആ സന്ദർഭങ്ങളിൽപോലും പോലീസ് അറസ്റ്റു ചെയ്യേണ്ടത്.

 

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.