- പന്തീരാണ്ടു കാലം കുഴലിലിട്ടാലും പട്ടിയുടെ വാൽ വളഞ്ഞു തന്നെ Pantheerandu kalam kuzhalil ittaalum pattiyude vaal valanju thanne!
- പല തുള്ളി പെരുവെള്ളം Pala thulli peru vellam!
- പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ Pala naal kallan oru naal pidikkapedum!
- പല്ലു പോയ സിംഹം പോലെ Pallu poya simham pole!
- പയ്യെ തിന്നാൽ പേനയും തിന്നാം Payye thinnaal panayum thinnaam!
- പശു ചത്തു മോരിലെ പുളിയും പോയി Pashu chathu morile puliyum poyi!
- പാഷാണത്തിൽ കൃമി Paashaanatthil krimi!
- പാടത്തു ജോലി വരമ്പത്തു കൂലി Padathu joli varampathu kooli!
- പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം Pambine thinnunna nattil chennal nadukashnam thinnanam!
- പാലം കടക്കുവോളം നാരായണഃ നാരായണഃ പാലം കടന്നാൽ കൂരായണ Paalam kadakkuvolam Narayana, paalam kadannu kazhinjal koorayana!
- പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല Paalam kulunigiyalum kelan kulingilla!
- പുകഞ്ഞ കൊള്ളി പുറത്തു Pukanja kolli purathu!
- പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണോ Pura kathumpol thanne vazha vettano?
- പുത്തനച്ചി പുരപ്പുറം തൂക്കും Puthan achi purappuram thookkum?
- പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുന്നിടത് കാര്യം Poochayku entha ponnurukkunnidathu karyam!
- പൂച്ചയ്ക്ക് മീശ കിളുത്താൽ അമ്പട്ടനെന്താ മെച്ചം Poochaykku meesa kiluthaal ambittentha mecham!
- പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല Pennu chathichaalum mannu chathikkilla!
- പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും Pottane chattan chathichaa chattane daivam chathikkum!
- പൊന്നും കുടത്തിനു എന്തിനു പൊട്ട് Ponnum kudathinu enthinu pottu?
- പൊന്നുരുക്കുന്നിടത് പൂച്ചയ്ക്ക് എന്ത് കാര്യം Ponnu urukkunnidathu poochaykku enthu kaaryam!
- പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല Pothinte cheviyil vedham odhiyittu karyamilla!
- മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ Mathan kuthiya kumbalam mulaykumo?
- മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്യിച്ചിട്ട് തുപ്പാനും വയ്യ Madhurichittu irakkanum vayya kaychittu thuppanum vayya!
- മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി Mannum chaari ninnavan pennum kondu poyi!
- മരുഭൂമിയിൽ ഒരു മരുപ്പച്ച Marubhumiyil oru marupacha!
- മാനത്തു കാണുമ്പോൾ മരത്തിൽ കാണണം Manathu kanumpol marathil kananam!
- മിന്നുന്നതെല്ലാം പൊന്നല്ല Minnunnathu ellaam ponnalla!
- മിണ്ടാ പൂച്ച കലം ഉടക്കും Mindaa poocha kalam udakkum!
- മീൻ കുഞ്ഞിനെ നീന്താൻ പഠിപ്പിക്കരുത് Meen kunjine neenthaan padippikkaruthu!
- മെല്ലെ തിന്നാൽ പനയും തിന്നാം Melle thinnaal panayum thinnaam!
- മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം Mulla poompadi ettu kidakkum kallinum undavum sourabhyam!
- മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല Muttathe mullaykku manamilla!
- മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് Mookkilla rajyathu murimookkan rajavu!
- മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും Moothavar chollum muthu nelliykka aadyam kaykkum, pinne madhuriykkum!
- മൗനം വിദ്വാന് ഭൂഷണം Mounam vidwanu bhooshanam!
- മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങാ വീണു Moangan irunna naayudey thalayil thenga veenu!
- രണ്ട് കയ്യും കൂട്ടി അടിച്ചാലേ ശബ്ദം കേൾക്കൂ Randu kayyum kootti adichale shabdam kelkkoo!
- രണ്ടു വള്ളത്തിൽ ചവിട്ടി നിൽക്കരുത് randu vallathil chavitti nilkkaruthu!
- രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് Rogi ichichathum vaidyan kalppichathum paal!
- വടി കൊടുത്തു അടി വാങ്ങരുത് Vadi koduthu adi vangaruthu!
- വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് Vayil thonniyathu kothakku paattu!
- വല്ലഭനു പുല്ലും ആയുധം Vallabhanu pullum aayudham!