സ്ത്രീ സംരക്ഷണം പരിഷ്കൃത സമൂഹത്തെ എന്നും അലട്ടിയിരുന്ന പ്രശ്നമാണ് . സ്ത്രീയെ വേദനിപ്പിക്കാതെ അവൾക്ക് സംരക്ഷണം നൽകേണ്ടത് പൊതുസമൂഹത്തിന്റെകൂടി ബാധ്യതയാണ് . പീഡനം അവൾക്ക് സംരക്ഷണം നൽകേണ്ടുന്ന വീടിനകത്തുനിന്നും ആകുമ്പോൾ സമൂഹം ഏറെ കരുതലോടെ അതു കൈകാര്യം ചെയ്യണം .
1995 ൽ അന്താരാഷ്ട്ര ബീജിംഗ് പ്രഖ്യാപനമാണ് പ്രായോഗികതലത്തിൽ ഇത്തരമൊരു നീക്കത്തിന് അടിത്തറപാകിയത് . കേന്ദ്രനിയമമായ ' ഗാർഹിക പീഡനങ്ങളിൽനിന്നും സ്ത്രീകൾക്കുള്ള സംരക്ഷണ നിയമം ' ( Protection of Women from Domestic Violence Act , 2005 ) 2006 ഒക്ടോബർ മാസം മുതൽ നമ്മുടെ രാജ്യത്ത് നിലവിൽ വന്നു .
എന്താണ് ഗാർഹിക പീഡനം ? What is domestic violence?ഒരു വീട്ടിൽ താമസിക്കുന്ന രക്തബന്ധത്തിൽ പെട്ടതോ , വിവാ ഹബന്ധത്തിൽപെട്ടതോ , അല്ലെങ്കിൽ വിവാഹംമൂലമുള്ള ബന്ധത്തിൽപെട്ടതോ ആയ ഒരു സ്ത്രീക്ക് ഗൃഹാന്തരീക്ഷത്തിൽ ആ ഗൃഹത്തിലെ പ്രായപൂർത്തി യായ ഏതെങ്കിലും പുരുഷനിൽനിന്നും നേരിടുന്ന പീഡനമാണ് ഈ നിയമത്തി ന്റെ പരിധിയിൽ വരുന്നത് .
കൂട്ടുകുടുംബാംഗം , സഹോദരി , വിധവ , അമ്മ , അവിവാഹിത- ഇങ്ങനെയുള്ള ബന്ധത്തിൽ വരുന്ന പുരുഷന്റെകൂടെ താമസിക്കു ന്ന എല്ലാ സ്ത്രീകൾക്കും ഈ നിയമം പരിപൂർണ്ണ സംരക്ഷണം ഉറപ്പുനൽകു ന്നു .
ഈ നിയമപ്രകാരം ഗാർഹികപീഡനം എന്ന വാക്കിന്റെ വിവക്ഷ അധി ക്ഷേപിക്കുക അഥവാ ചീത്തപറയുക ; ഇവ ശാരീരികമാവാം , ലൈംഗികമാവാം , മക്കളില്ലാത്തവൾ എന്നുതുടങ്ങിയ വാക്കുകൾകൊണ്ടാവാം , വൈകാരികമാവാം , സാമ്പത്തികവുമാകാം , അഥവാ ഒരു സ്ത്രീയെ അവരുടെ ഗൃഹാ തരീക്ഷത്തിലുള്ള പുരുഷൻ വൈകാരികമായോ , ലൈംഗികമായോ ഏൽപ്പി ക്കുന്ന ക്ഷതമാണ് ഗാർഹിക പീഡനം .
കുടുംബത്തിൽപെട്ട സ്ത്രീകളെ നിരാലംബരാക്കി വഴിയിൽ ഇറക്കിവിടു ന്നതും ആ നിയമം വിലക്കുന്നു . അത്തരം സന്ദർഭങ്ങളിൽ താമസിക്കുന്നതി നുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഉത്തരവ് പുറപ്പെടുവി ക്കുവാൻ മജിസ്ട്രേട്ടുമാരെ നിയമം അധികാരപ്പെടുത്തുന്നു .
വളരെ വിശാലമാ യ അർത്ഥത്തിൽ സ്ത്രീകളെ നിന്ദിക്കുന്ന , അധിക്ഷേപിക്കുന്ന , അപമാനിക്കു ന്ന സാമ്പത്തികവും ശാരീരികവും മാനസികവുമായ എല്ലാ നിന്ദകളെയും തടയു ന്ന ഒരു നിയമമാണിത് .
പ്രൊട്ടക്ഷൻ ഓഫീസർ Protection Officer
നിയമത്തിന് കീഴിൽ ഏറ്റവും പ്രധാനപ്പെട്ട ചുമതലവഹിക്കുന്ന ആളാണ് പൊട്ടക്ഷൻ ഓഫീസർ . വകുപ്പ് ( 1 ) പ്രകാരം ഒരു ജില്ലയിൽ ഏറ്റവും ചുരു ങ്ങിയത് ഒന്നുവീതം ( വനിതയാവുന്നതാണ് ഉചിതം ) നിയമിക്കപ്പെടുന്ന ഈ ഓഫീസർമാരാണ് ബന്ധപ്പെട്ട മജിസ്ട്രേട്ടിനെ ഗാർഹിക പീഡനം നടന്നതോ നടക്കുവാൻ സാധ്യതയുള്ളതോ തടയാൻ ആവശ്യമായതോ ആയ കാര്യങ്ങൾ അറിയിക്കേണ്ടത് .
മജിസ്ട്രേട്ടുമാരെ സഹായിക്കുകയും ഗാർഹിക പീഡനങ്ങൾക്കിരയായവർക്ക് നീതിയും നിയമസഹായവും ഉറപ്പുവരുത്തുകയുമാണ് ഇവരു ടെ ചുമതല ,
മജിസ്ട്രേറ്റ് ( ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ) മുമ്പാകെ വരുന്ന പരാതികൾ എതിർകക്ഷിക്ക് നോട്ടീസ് നൽകി തീർപ്പുകൽപ്പിക്കേണ്ടതാണ് . ഇത്തരം പരാതികൾ വിചാരണക്ക് വരുമ്പോൾ രഹസ്യമായ വിചാരണ നടത്തുവാനും ( in camera ) വ്യവസ്ഥയുണ്ട് .
മറ്റൊരു പ്രധാന വ്യവസ്ഥ വാസസ്ഥലത്തിനുള്ള അവകാശമാണ് . നി യമപരമായ അവകാശം ഇല്ലെങ്കിൽക്കൂടി ഗൃഹാന്തരീക്ഷത്തിൽ താമസിച്ചിരു ന്ന സ്ത്രീകൾക്ക് അഭയം നൽകുന്നതിന് നിർദ്ദേശം നൽകുവാൻ ഈ നിയമം മജിസ്ട്രേട്ടിന് അധികാരം നൽകുന്നു .
പരാതിക്കാരിയെ ഫോണിലൂടെയോ അല്ലാതെയോ സമ്പർക്കം ചെയ്യുന്നതും പരാതിക്കാരിയുടെ ജോലിസ്ഥലത്തോ കൂട്ടി കളുടെ സ്കൂളിലോ പോയി ശല്യം ചെയ്യുന്നതിനെതിരെയും വിലക്കുകൾ പ്രഖ്യാ പിക്കാം .
ഭാര്യയും ഭർത്താവും ഒന്നിച്ചുകഴിയുന്ന സമയത്തുള്ള സ്വത്തുക്കളോ ബാങ്ക് ലോക്കറോ മറ്റ് ആസ്തികളോ അന്യാധീനപ്പെടുത്തുന്നത് തടയാനും ഒരാൾ മാത്രം ഉപയോഗിക്കുന്നത് തടയാനും ഈ നിയമത്തിൽ വ്യവസ്ഥ ഉണ്ട്..
ഗാർഹിക പീഡന നിരോധന നിയമം ഒരാൾ എവിടെ പരാതിപ്പെടണം ? Domestic Violence Prevention Act Where should one complain?
നര അഥവാ പരാതിക്കാരി താമസിക്കുന്ന സ്ഥലം , പരാതിക്കാധാരമായ സംഭവം നടന്ന സ്ഥലം അല്ലെങ്കിൽ എതിർകക്ഷി താമസിക്കുന്ന സ്ഥലം എന്നി വയിലേതെങ്കിലും ഒരു സ്ഥലത്തുള്ള ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് പരാതിപ്പെടേണ്ടത് . ഈ നിയമത്തിൽ പറഞ്ഞ എല്ലാ കാര്യ ങ്ങളിലും മജിസ്ട്രേട്ടിന് നടപടിയെടുക്കുവാൻ അധികാരമുണ്ട് . ഇത്തരം പരാതിയിന്മേൽ മജിസ്ട്രേട്ട് എടുക്കുന്ന തീരുമാനത്തിന് അപ്പി ൽ സമർപ്പിക്കേണ്ടത് ഓർഡർ ലഭിച്ച് 30 ദിവസത്തിനകം സെഷൻസ് ജഡ് മുമ്പാകെയാണ് . ശിക്ഷ മജിസ്ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കുന്നയാൾക്ക് ഒരുവർഷം വരെ തടവ് അല്ലെങ്കിൽ 20,000 ( ഇരുപതിനായിരം ) രൂപവരെ പിഴ അല്ലെങ്കിൽ രണ്ടുംകൂടി നൽകുവാൻ ഈ നിയമം അനുശാസിക്കുന്നു .
ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന സംരക്ഷണ ഓഫീസർമാർക്കും തത്തുല്യമായ ശിക്ഷതന്നെയാണ് നിയമത്തിലുള്ളത് . ഇത് ജാമ്യമില്ലാ കുറ്റകൃ ത്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . പോലീസിന് നേരിട്ടുകണ്ട് കേസ് രജിസ്റ്റർ ചെയ്യാനും അധികാരമുണ്ട് .
ഗാർഹിക നിരോധന നിയമപ്രകാരം കേരളത്തിൽ പ്രവർത്തിക്കുന്ന പ്രൊട്ടക്ഷൻ ഓഫിസർമാരുടെ ലിസ്റ്റ് List of Protection Officers working in Kerala under the Domestic Prohibition Act