ആരോഗ്യ സംരക്ഷണം Health care

ഡോക്ടർക്ക് രോഗിയോടുളള കടമകൾ Duties of doctor to patient ആരോഗ്യ സംരക്ഷണം Health care

ഇന്ത്യൻ ഭരണഘടന ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഭരണകൂടത്തോട് അനുശാസി ക്കുന്നു . അനുദം 21 പ്രകാരം ഭരണഘടന വ്യക്തിക്ക് ജീവിക്കാനുള്ള ഭരണഘടനാ അവകാശവും സ്വാതന്ത്ര്യവും നൽകുന്നു എന്നതുകൊണ്ട് അർ തമാക്കുന്നത് ആരോഗ്യകരമായ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള അവകാ ശത്തെക്കൂടിയാണ് . അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ പ്രാഥമിക ബാധ്യ തയാണ് വ്യക്തിയുടെ ആരോഗ്യസംരക്ഷണം , ആരോഗ്യസംരക്ഷണത്തിനായി ആശുപ്രതികളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുകയും ജനങ്ങൾക്കാവശ്യ മായ വൈദ്യസഹായമെത്തിച്ചു കൊടുക്കുകയും ചെയ്യാൻ ഗവൺമെന്റിന് ബാധ്യതയുണ്ട് . 

Duties of doctor to patient

ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ ഭരണനയങ്ങൾ രൂപീകരിക്കു . മ്പോൾ വ്യക്തിയുടെ ആരോഗ്യരക്ഷയ്ക്ക് ഊന്നൽ കൊടുക്കണമെന്ന് നിർദ്ദേശി ക്കുന്നു . സാമ്പത്തികബാധ്യതമൂലം ബാലവേലയും അതുവഴിയുള്ള അനാ രോഗ്യവും ഉണ്ടാകരുത് . നയരൂപീകരണത്തിൽ കുട്ടികളുടെ ആരോഗ്യപരമായ വളർച്ചയ്ക്കും , കൗമാരപ്രായക്കാരുടെയും അമ്മമാരുടെയും ആരോഗ്യരക്ഷയ് ക്കും പ്രത്യേക ഊന്നൽ നൽകുവാൻ സർക്കാരിന് ബാധ്യതയുണ്ട് . തൊഴിലാ ളികൾക്ക് മിനിമം വേതനം നൽകുന്നതിനും , മെച്ചപ്പെട്ട തൊഴിൽസാഹചര്യ ങ്ങളിൽ പണിയെടുക്കുവാനും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടരീ തിയിൽ നിയമനിർമ്മാണം നടത്തുവാനും ഭരണഘടന ഭരണകൂടത്തോട് നിർ ദ്ദേശിക്കുന്നു . 

മദ്യപാനം , മയക്കുമരുന്ന് തുടങ്ങിയവ നിർമാർജനം ചെയ്യാനും പൊതു ജനാരോഗ്യം മെച്ചപ്പെടുത്താനും ഭരണകൂടം ശമിക്കണമെന്ന് നിർദ്ദേശകതത്വ ങ്ങളിൽ പറയുന്നുണ്ട് . 

ഭരണഘടനയുടെ മൗലിക കടമകളിൽ പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാ ഗമായി വനം , കായൽ , നദികൾ , വന്യമൃഗങ്ങൾ എന്നിവയുടെ സംരക്ഷണം ഉൾപ്പെടുത്തിയിട്ടുണ്ട് . ശാസ്ത്രീയ ഉന്നതിയും മാനവികതയും പരിഷ്കരവും വ്യകതിവികസനവും കൂട്ടായ പ്രയത്നവുംമൂലം രാജ്യത്തെ ഉയരത്തിലാക്കി . ക്കുക എന്നത് ഓരോ പൗരന്റെയും ബാധ്യതയാണ് . 

വൈദ്യ രംഗത്ത് ഡോക്ടറുടെ അഥവാ ഭിഷഗ്വരന്റെ സേവനം വളരെ പ്രധാ നപ്പെട്ടതാണ് . രോഗികളും ഡോക്ടർമാരും തമ്മിലുള്ള ബന്ധം മനുഷ്യത്വത്തി വും പരസ്പരവിശ്വാസത്തിലും അധിഷ്ഠിതമായിരിക്കണം എന്നത് ഏറ്റവും പ്രധാനമാണ് . 

ഡോക്ടർക്ക് രോഗിയോടുളള കടമകൾ Duties of doctor to patient

തന്നെ സമീപിക്കുന്ന രോഗിയുടെ അല്ലെങ്കിൽ അപകടത്തിൽപെട്ടയാളു ടെ ജീവൻ രക്ഷിക്കുന്നതിനായി തന്റെ സേവനം ഉപയോഗപ്പെടുത്തുകയാ ണ് , ഡോക്ടറുടെ പ്രാഥമിക കർത്തവ്യം . 

ഏതൊരാൾക്കും വൈദ്യസഹായം നൽകുന്നതിൽനിന്ന് ഡോക്ടർമാരെ ഒരു നിയമത്തിനോ , ഭരണകൂടത്തിനോ തടസ്സപ്പെടുത്താൻ അവകാശമില്ല . 

ഒരു രോഗി തന്നെ സമീപിച്ചാൽ തന്റെ സേവനംമാത്രംകൊണ്ട് ആ രോ ഗിയ രക്ഷിക്കാൻ കഴിയില്ലായെന്ന് ബോധ്യമായാൽ ആവശ്യമായ വിദഗ്ധരുടെ  സേവനം എത്രയും നേരത്തെ ലഭ്യമാക്കുന്നതിനായി  സഹാ യമൊരുക്കുക എന്നതും ഡോക്ടറുടെ ബാധ്യതയാണ് . 

ഒരു രോഗിയുടെ സ്വകാര്യത സൂക്ഷിക്കുവാൻ ബാധ്യസ്ഥനായ റഡാക്ടർ അത് മറ്റാരുടെയും മുമ്പിൽ വെളിപ്പെടുത്തണ്ടതില്ല . പക്ഷേ , ആ സ്വകാ ര്യത സൂക്ഷിക്കുന്നതുകൊണ്ട് സമൂഹത്തിന് മൊത്തം അപകടമുണ്ടാവാൻ സാധ്യതയുണ്ടായാൽ രോഗിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം നഷ്ടപ്പെടും 

ഒരു രോഗിയെ പരിശോധിക്കാൻ തുടങ്ങുമ്പോൾ രോഗത്തിന്റെ സ്വഭാവവും  അയാൾക്ക് നൽകുന്ന ചികിത്സാരീതികളും , മറ്റുവല്ല രീതികളും ഉണ്ടെങ്കിൽ അവയെല്ലാം രോഗിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുവാൻ ഡോക്ടർക്ക് ബാധ്യതയുണ്ട് . 

അത്യാഹിതം സംഭവിച്ചാൽ രോഗിക്കാവശ്യമായ ചികിത്സ മറ്റെല്ലാം മാറ്റി വച്ച് , അടിയന്തരമായി നൽകാൻ ഡോക്ടർക്ക് ബാധ്യതയുണ്ട് . രോഗിയുടെ ആരോഗ്യത്തിനാണ് പ്രാഥമിക പരിഗണന നൽകണത് . ഏതു സാഹചര്യത്തിലും രോഗിയുടെ ജീവൻ സംരക്ഷിക്കുക എന്നുള്ളതാണ് ഡോകറുടെ ബാധ്യത.

ഒരു രോഗിക്ക് ആവശ്യമായ വൈദ്യസഹായം എത്രയും പെട്ടെന്ന് നൽകവാൻ ഡോക്ടർക്ക് ബാധ്യതയുണ്ട് . ഒരു അത്യാഹിതം സംഭവിച്ചാൽ വ്യക്തി കളുടെ ജീവൻ രക്ഷിക്കുന്നതിനായിരിക്കണം മുഖ്യപ്രാധാന്യം നൽകേണ്ടത് . ധാർമ്മികമായ ഈ ബാധ്യത ഡോക്ടർക്കുമാത്രമല്ല , പോലീസ് ഓഫീസർക്കും , ഒരു സാധാരണക്കാരനുപോലും ബാധകമാണ് . 
സാധാരണയായി ഒരു അപകടം സംഭവിച്ചാൽ അല്ലെങ്കിൽ ഒരു അത്യാ ഹിതത്തിലോ , സംഘട്ടനത്തിലോ പരിക്കുപറ്റിയാൽ , അതുമല്ലെങ്കിൽ ലൈം ഗികമായി പീഡിപ്പിക്കപ്പെട്ടാൽ പെൺകുട്ടിയെയോ ആൺകുട്ടിയെയോ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടാൽ ഡോക്ടർമാർ ഇവരെ സംബന്ധിക്കു ന്ന വിവരങ്ങൾ വിശദമായി രേഖപ്പെടുത്തേണ്ടതാണ് .
 മുറിവിന്റെ ആഴം , വ്യാപ്തി , പരിശോധനാസമയം , ആരാണ് രോഗിയെ കൊണ്ടുവന്നത് . പരിക്കിന്റെ സ്വഭാവം എന്നിവയും പ്രത്യേകം പ്രത്യേകമായി രേഖപ്പെടുത്തുന്നത് കേസി ന്റെ വിചാരണയിൽ തെളിവായി ഹാജരാക്കുന്നു .
 ഇങ്ങനെയുള്ള കാര്യങ്ങൾ ബന്ധപ്പെട്ട പോലീസ് ഓഫീസറെ അറിയിക്കാനും ഡോക്ടർക്ക് ബാധ്യതയുണ്ട് .
ബലാത്സംഗത്തിനിരയായ സ്ത്രീയെയോ കൂട്ടിയെയോ പരിശോധിക്കാൻ ഡോക്ടർക്ക് പ്രത്യക ബാധ്യതയുണ്ട് . ഇങ്ങനെയുള്ളവരെ പരിശോധിക്കേണ്ടത് ഒന്നുകിൽ ഒരു സ്ത്രീഡോക്ടറോ , ഒരു സ്തീഡോക്ടറുടെ മേൽനോട്ടത്തിലോ , ഏതെങ്കിലുമൊരു സ്ത്രീയുടെ സാന്നിധ്യത്തിലോ മാത്രമായിരിക്കണം . ഗവൺ മെന്റ് ഡോക്ടർമാർ ഇത്തരം കേസുകൾ വന്നാൽ പരിശോധിക്കാൻ വൈമനസ്യം കാണിക്കുന്ന പ്രവണതയെ . ഈയടുത്തകാലത്ത് സുപ്രീംകോടതി നിശിതമാ യി വിമർശിക്കുകയും ഭരണകൂടത്തോട് ഈ സാഹചര്യത്തിനെതിരെ നടപടി കളെടുക്കുവാൻ നിർദ്ദേശിക്കുകയുംചെയ്തു .

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.