സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ആക്രമണങ്ങളും തടയാനായും , സ്ത്രീകളുടെ പ്രശ്നങ്ങളിൽ പരമാവധി നീതി ഉറപ്പുവരുത്തുന്നതിനായും ഇന്ത്യൻ പാർലമെന്റ് 1990 ൽ പാസ്സാക്കിയതാണ് ദേശീയ വനിതാകമ്മീഷൻ നിയമം ,
വനിതാകമ്മീഷന്റെ കടമകൾ Duties of the National Commission for Women
- ഭരണഘടനയിലും മറ്റു നിയമങ്ങളിലും സ്ത്രീകളുടെ സംരക്ഷണത്തിനാ യി പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് പരിശോധിച്ച് അന്വേഷണം നടത്തുക .
- സ്ത്രീകളുടെ സംരക്ഷണത്തിനായി നടത്തുന്ന ഇത്തരം അന്വേഷണ റി പ്പോർട്ടുകളും നിർദ്ദേശങ്ങളും സർക്കാരിന് സമർപ്പിക്കുക .
- സ്ത്രീസംരക്ഷണത്തിനായി ഭരണഘടനയിലെയും ബന്ധപ്പെട്ട നിയമങ്ങളി ലെയും വകുപ്പുകൾ കാലാകാലങ്ങളിൽ പുനഃപരിശോധന നടത്തുകയും ഏതെങ്കിലും പഴുതുകളോ കുറവുകളോ ഉണ്ടെങ്കിൽ അവ മറ്റാനാവശ്യ മായ നടപടികൾ സ്വീകരിച്ച് ഭേദഗതികൾ വരുത്തുവാൻ ആവശ്യപ്പെടുക
- സ്ത്രീകളുടെ അവകാശലംഘനം , അവരുടെ സംരക്ഷണം , സമത്വം , വി കസനം എന്നിവ ഉറപ്പുവരുത്തുന്ന നിയമങ്ങൾ നടപ്പിലാക്കാനുള്ള നടപടി കൾ സ്വീകരിക്കുക , ഇവ സംബന്ധിച്ച പരാതികൾ പരിശോധിക്കുകയും , സ്വമേധയാ കണക്കിലെടുക്കുകയും ചെയ്യുക
- സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെയും വിവേചനത്തെയും അവയിൽനിന്നുണ്ടാകുന്ന പ്രത്യേക പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് പഠനങ്ങളോ അന്വേഷണങ്ങളോ നടത്തുക ; പരിഹാരങ്ങൾ നിർ ദ്ദേശിക്കുക .
- വിവിധ മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ഗവേഷണങ്ങൾ നടത്തിക്കുകയും അവരുടെ ഉന്നമനത്തിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുക .
- സ്ത്രീകളുടെ സാമൂഹിക - സാമ്പത്തിക ഉന്നമനത്തിനായുള്ള ആസൂത്രണ പ്രക്രിയയിൽ പങ്കെടുത്ത് ഉപദേശങ്ങൾ നൽകുക .
- . സ്ത്രീകളുടെ ഉന്നമനപ്രവർത്തനങ്ങളുടെ വളർച്ചയെക്കുറിച്ച് വിലയി രുത്തുക ,
- സ്ത്രീകളെ പാർപ്പിക്കുന്ന ഭവനങ്ങൾ , ജയിൽ , സ്ഥാപനങ്ങൾ എന്നിവ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക .
- സ്ത്രീസമൂഹത്തിന്റെ പ്രശ്നങ്ങളിൽ കേസ് നടത്തിക്കാനുള്ള ധനസഹായ മാർഗ്ഗങ്ങൾ കണ്ടെത്തുക .
- സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും സർക്കാ രിന് കാലാകാലങ്ങളിൽ റിപ്പോർട്ട് നൽകുക .
- അന്വേഷണത്തിന്റെ ഭാഗമാ യി കമ്മീഷന് കേസ് നടത്തുമ്പോഴുള്ള സിവിൽ കോടതിയുടെ അതേ അധികാരം ഉണ്ട് ; പ്രത്യേകിച്ചും .
- അയച്ച് ഇന്ത്യയുടെ ഏതുഭാഗത്തുനിന്നും ഒരു വ്യക്തിയെയും സമൻസ് വിളിപ്പിക്കാനും , സത്യം ചെയ്യിപ്പിച്ച് മൊഴിയെടുക്കുവാനും . ഏതെങ്കിലും രേഖകൾ കണ്ടെത്താനും ഹാജരാക്കുവാനും സത്യവാങ്മൂ ലം വഴി തെളിവ് സ്വീകരിക്കാനും . പൊതുരേഖകളോ പകർപ്പോ കോടതികളിൽനിന്നോ മറ്റേതെങ്കിലും ഓ ഫീസുകളിൽനിന്നോ ആവശ്യപ്പെടാനും .രേഖകൾ പരിശോധിക്കുന്നതിനോ വ്യക്തികളെ വിസ്തരിക്കുന്നതിനോ കമ്മീഷൻ നിയമിക്കുവാനും അധികാരമുണ്ട്
സംസ്ഥാനതലത്തിലും വനിതാകമ്മീഷൻ പ്രവർത്തിക്കുന്നുണ്ട് . അദ്ധ്യ ക്ഷയും രണ്ട് മെമ്പർമാരും ചേർന്ന ഈ സംസ്ഥാന കമ്മീഷനും ദേശീയ കമ്മീ ഷനുള്ള അതേ അധികാരമുണ്ട് . 1990 ലെ കേരള വനിതാകമ്മീഷൻ നിയമപ്രകാ രമാണ് ഇത് നിലവിൽവന്നത് .