ഒരു രാഷ്ട്രത്തിന്റെ ഭാവി കുട്ടികളിലാണ് . കുട്ടികളെ സംരക്ഷിക്കുകയും അവരുടെ സർവതോന്മുഖമായ വികാസം ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ബാധ്യത സമൂഹത്തിനുണ്ട് . നമ്മുടെ ഭരണഘടനയിലെ അനുദങ്ങൾ കു ട്ടികളുടെ കാര്യത്തിൽ ഭരണകൂടത്തിനുള്ള ഉത്തരവാദത്തിന് അടിവരയിടുന്നു . അന്താരാഷ്ട്ര കൺവെൻഷനുകളും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ടങ്ങൾക്ക് ബാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ചു . ഈ പശ്ചാത്തലത്തിലാണ് നമ്മുടെ പാർലമെന്റ് 2000 ൽ ബാലനീതിനിയമം പാസാക്കിയത് .
1986 ലെ ബാ ലനീതിനിയമത്തെ നാം സമഗ്രമായി പൊളിച്ചെഴുതി . ബാലനീതി ബോർഡുകൾ സ്ഥാപിക്കാനും വഴിതെറ്റിപ്പോകുന്ന കുട്ടികൾ ക്കായി നിരീക്ഷണനിലയങ്ങൾ സ്ഥാപിക്കാനും ബാലക്ഷേമ സമിതികൾ രൂ പവൽക്കരിക്കാനും നിയമം വ്യവസ്ഥചെയ്യുന്നു . കുട്ടികൾ കുറ്റം ചെയ്താൽ അവരെ സാധാരണ പോലീസ് അറസ്റ്റുചെയ്ത് സാധാരണ കോടതിയിൽ വി ചാരണചെയ്തുകൂടാ , അവർക്കുവേണ്ടി പ്രത്യേക പോലീസ് ഉണ്ടാവണം . അവരെ വിചാരണ ചെയ്യേണ്ടത് ബാലനീതി ബോർഡാണ് .
അവരെ നിയമം അവരെ നിയമം കുട്ടിക്കുറ്റവാളകൾ എന്നുപോലുമല്ല വിശേഷിപ്പിക്കുന്നത് . നിയമവുമായി എതിരിടുന്ന കുട്ടി ( Child in conflict with law ) എന്നുമാത്രമാ ണ് . അറസ്റ്റുചെയ്യപ്പെട്ടാൽ , അതെത്ര വലിയ കുറ്റമായാലും കുട്ടികൾ ജാമ്യ ത്തിനർഹരാണ് . ആ വിവരം രക്ഷിതാക്കളെ അറിയിക്കണം , കൗൺസലിംഗ് , സാമൂഹികസേവനം , നല്ലനടപ്പ് , പ്രത്യേകഭവനത്തിലെ താമസം , സുരക്ഷിതമാ യിടത്ത് പാർപ്പിക്കൽ തുടങ്ങിയവയ്ക്ക് ഉത്തരവിട്ടുകൊണ്ടാണ് വഴിതെറ്റുന്ന കുട്ടികളെ കൈകാര്യം ചെയ്യേണ്ടത് . കുറ്റം ചെയ്തതോ പീഡനത്തിനിരയായതോ ആയ കുട്ടികളുടെ വിശദാം ശങ്ങൾ പരസ്യപ്പെടുത്തുന്ന മാധ്യമങ്ങൾ കുറ്റം ചെയ്തതായി പരിഗണിക്കപ്പെടും . അതിന് 1000 രൂപവരെ പിഴ ശിക്ഷയാകാം എന്നും നിയമം പറയുന്നു .
കുട്ടികളോട് ക്രൂരത കാണിക്കുന്നതിനെതിരെയും അവരെ സംരക്ഷിക്കാം . തിരിക്കുന്നതിനും അവരെ യാചകവൃത്തിക്ക് ഉപയോഗിക്കുന്നതിനെതിരെയും അവർക്ക് മയക്കുമരുന്നും മറ്റും നൽകുന്നതിനെതിരെയും അവരെക്കൊണ്ട് ജോലിചെയ്യിക്കുന്നതിനെതിരെയും നിയമത്തിൽ വ്യവസ്ഥയുണ്ട് .