സേവനാവകാശ നിയമപ്രകാരമുള്ള സേവനങ്ങള്‍ക്ക് പ്രത്യേക അപേക്ഷയുടെ ആവശ്യമില്ല No special application is required for services under the Right to Service Act

   സേവനാവകാശ നിയമപ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് പ്രത്യേക അപേക്ഷയുടെ ആവശ്യമില്ല എന്ന സര്‍ക്കാര്‍ ഉത്തരവ്. ലഭിക്കുന്ന ഏതപേക്ഷയും പ്രസ്തുത വകുപ്പുകള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള സേവനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരം എല്ലാ അപേക്ഷകളും വിജ്ഞാപന പ്രകാരമുള്ള നിശ്ചിത സമയ പരിധിക്കുള്ളില്‍ തീര്‍പ്പാക്കേണ്ടതാണ്. എന്നാല്‍ നിശ്ചിത ദിവസങ്ങള്‍ക്കകം സേവനം ലഭിക്കാതെ മേലധികാരിക്ക് പരാതി നല്‍കുമ്പോള്‍ സേവനാവകാശ നിയമപ്രകാരമുള്ള ഒന്നാം അപ്പീല്‍ എന്ന് ബോധിപ്പിച്ചാല്‍ മാത്രമേ ആ പരാതി സേവനാവകാശ നിയമപ്രകാരമുള്ള പരാതിയായി പരിഗണിച്ച് നിശ്ചിത ദിവസത്തിനകം തീരുമാനം എടുക്കൂ. വിവിധ വകുപ്പുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ഈ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

https://kerala.gov.in/right-to-services





സേവനം ലഭിക്കാത്ത പക്ഷം ഒന്നാം അപ്പീല്‍ താഴെ കൊടുത്തിരിക്കുന്ന ഫോമിലോ ഇതിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളക്കടലാസിലോ നല്‍കാവുന്നതാണ്.


Previous Post Next Post