സഹകരണ സംഘങ്ങളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് To obtain information under RTI Act from Co-operative Societies

സഹകരണ സംഘങ്ങളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് To obtain information under RTI Act from Co-operative Societies

 രജിസ്റ്റര്‍ ചെയ്ത എല്ലാ സഹകരണ സംഘങ്ങളും വിവരാകാശ നിയമപ്രകാരം പൊതു അധികാരകേന്ദ്രങ്ങളാണെന്നും അതിനാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമുള്ള കേരള ഹൈക്കോടതി വിധി ( In WA No 1688 of 2009, Judgement dated 10.04.12 ) അസ്ഥിരപ്പെടുത്തിക്കൊണ്ട് 2013 ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി.  (CIVIL APPEAL NO. 9017 OF 2013). സഹകരണ സംഘങ്ങള്‍ വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 2(h) അനുസരിച്ച് പബ്ലിക് അതോറിറ്റി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുമോ എന്നാണ്  സുപ്രീം കോടതിയും പരിശോധിച്ചത്.

  
   സര്‍ക്കാരില്‍ നിന്നും ഗണ്യമായ സാമ്പത്തിക സഹായം ലഭിക്കുന്ന സര്‍ക്കാരേതര സ്ഥാപനങ്ങള്‍ക്ക് മാത്രമേ വിവരാവകാശ നിയമം ബാധകമാകൂ. എന്നാല്‍ 'ഗണ്യമായ' എന്ന വാക്കിന് വിവരാകാശ നിയമത്തില്‍ പ്രത്യേകം നിര്‍വചനം ഒന്നും നല്കിയിട്ടില്ല എന്നത് നിയമത്തിലെ ഒരു ന്യൂനതയാണ്. സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത/ബുദ്ധിമുട്ടുന്ന സംഘങ്ങളെയാണ് 'ഗണ്യമായ' സഹായം ലഭിക്കുന്ന വിഭാഗത്തില്‍ പെടുന്നത് എന്നാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി നിരീക്ഷിച്ചത്. സര്‍ക്കാരിന്റെ സഹായമില്ലാതെ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകും എന്നായിരുന്നു സംഘങ്ങളുടെ വാദം. ആയതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കിയത്. സര്‍ക്കാരിന്റെ ഗണ്യമായ സഹായം ഏതെങ്കിലും സംഘത്തിന് കിട്ടുന്നുണ്ടെന്ന് അപേക്ഷകനും സര്‍ക്കാരും ചേര്‍ന്ന് തെളിയിക്കുന്ന പക്ഷം മാത്രമേ അത്തരം സംഘങ്ങളെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

     സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍  സഹകരണ സംഘങ്ങള്‍ പബ്ലിക് അതോറിറ്റി എന്ന നിര്‍വചനത്തില്‍ വരില്ല. അതിനാല്‍ ടി സ്ഥാപനങ്ങളില്‍ നേരിട്ട് വിവരാകാശ അപേക്ഷ നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ സഹകരണ സംഘം രജിസ്ട്രാര്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നയാളാണ്. കേരള സഹകരണ സംഘം നിയമപ്രകാരം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സഹകരണ സംഘങ്ങളുടെ കയ്യിലുള്ള മിക്കവാറും എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ സാധിക്കും. വിവരാവകാശ നിയമപ്രകാരം , ഒരു പൊതുഅധികാരിക്ക് ഒരു സ്വകാര്യസ്ഥാപനത്തില്‍ നിന്നും നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ശേഖരിക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൗരനും ആവശ്യപ്പെടാവുന്നതാണ്. അതിന് സാധിക്കുന്ന ഉദ്യോഗസ്ഥനെ -ക്ഷമതയുള്ള അധികാര കേന്ദ്രം- കണ്ടെത്തി വിവരാവകാശ അപേക്ഷ നല്‍കണമെന്നു മാത്രം. ഇവിടെ സംഘം രജിസ്ട്രാര്‍ ആണ് ക്ഷമതയുള്ള അധികാര കേന്ദ്രം (Competitive Authority).  സഹകരണ സംഘങ്ങളില്‍ നിന്നും വിവരം ലഭിക്കുന്നതിന്   സഹകരണ സംഘം രജിസ്ട്രാര്‍/ജില്ലാ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ  PIO-യ്ക്കാണ് വിവരാവകാശ അപേക്ഷ നല്‍കേണ്ടത്. 
State Public Information Officer,
Deputy Registrar (Administration),
Office of The Registrar of Co-operative Societies,
Near press club,
Thiruvananthapuram-695001
Mobile : 9400677100
Office   : 0471  2334620

References:
https://righttoinformation.wiki/important-decisions/thalappalam-coop-vs-state-of-kerala

ചോദ്യം: ഒരു സഹകരണ ബാങ്കിൽ നിന്നും വിവരം ശേഖരിച്ച് അപേക്ഷകന് നൽകാൻ സഹകരണ സംഘം രജിസ്ട്രാർക്ക് നിയമപരമായ ബാധ്യത ഉണ്ടോ ഇല്ലയോ ?

ഉത്തരം: തീര്‍ച്ചയായും ബാധ്യത ഉണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ അക്കാര്യം ബോധിപ്പിക്കണമെന്ന് മാത്രം. അതായത്, സഹകരണ സംഘ നിയമപ്രകാരം രജിസ്ട്രാര്‍ക്ക് പ്രാപ്യമായ വിവരങ്ങള്‍ ആണ് താന്‍ ആവശ്യപ്പെടുന്നത് എന്നും അവ ശേഖരിച്ച് നല്കുകയോ അല്ലെങ്കില്‍ വിവരങ്ങള്‍ അപേക്ഷകന് നല്‍കുവാന്‍ ബന്ധപ്പെട്ട സഹകരണ സംഘത്തിന് നിര്‍ദേശം നല്കുകയോ ചെയ്യണമെന്ന് അപേക്ഷയില്‍ ബോധിപ്പിക്കേണ്ടതാണ്.

   സഹകരണ മേഖലയിലെ അഴിമതിക്കെതിരായ നിയമ യുദ്ധത്തിനൊടുവിൽ, വിവരാവകാശികള്‍ ഗ്രൂപ്പ് അംഗം ശ്രീ സുനില്‍ കുമാര്‍ നേടിയ അനുകൂലമായ വിധി സംബന്ധിച്ച് വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍. ( 2015 മാർച്ച്‌ 13).


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.