നിയമ സേവന അതോറിറ്റി നിയമം Legal Services Authorities Act


നിയമത്തിന്റെ മുമ്പിലെ തുല്യതയും നിയമത്തിന്റെ തുല്യപരിരക്ഷയും പൗരന്മാരുടെ മൗലിക അവകാശമാണ് .

 ഭരണകൂടത്തിന്റെയും പൗരന്മാരുടെയും ബന്ധത്തിൽ എല്ലാ മേഖലകളിലും തുല്യനിയമപരിരക്ഷയും തുല്യസമീപനങ്ങളും നിർബന്ധമാണ് . 

നീതി ലഭ്യമാകുന്നതിൽനിന്ന് ഏതൊരു കാരണം കൊണ്ടായാലും ഒരു വ്യക്തി പിന്തള്ളപ്പെട്ടുപോകരുത് . 

എന്നിരിക്കിലും സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവും വ്യക്തിഗതവുമായ കാരണങ്ങളാൽ ന്യായാസനങ്ങളെ സമീപിക്കുവാനും നീതിന്യായ അവകാശം സ്ഥാപിച്ചെടുക്കുവാനും പലർക്കും കഴിയാറില്ല . 

ഇത് പരിഹരിക്കുവാനാണ് ഇന്ത്യൻ പാർലമെന്റ് 1987 ൽ നിയമസേവന അതോറിറ്റി നിയമം ( Legal Services Authorities Act ) കൊണ്ടുവന്നത് .

നിയമ സേവന അതോറിറ്റി നിയമം നടപ്പിലാക്കുന്നതിനായി വിവിധ അതോറിറ്റികളെ നിയമിക്കാൻ നിയമം അനുശാസിക്കുന്നു . 

കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അതോറിറ്റി പ്രവർത്തിക്കുന്നു . 

സുപ്രീം കോടതി നിയമസേവനസമിതി , ഹൈക്കോടതി നിയമസേവനസമിതി , താലൂക്ക്  നിയമസേവനസമിതി എന്നിങ്ങനെ വിവിധ സമിതികളും നിലവിൽ വന്നിട്ടുണ്ട് . 

ജില്ലാ അതോറിറ്റിയും താലൂക്ക് കമ്മിറ്റികളും പ്രവർത്തിക്കുന്നത് അതത് ജില്ലാ - താലൂക്ക് ആസ്ഥാനങ്ങളിലെ കോടതികളുമായി ചേർന്നാണ് . 

സംസ്ഥാനത്തെ നിയമസേവന പ്രക്രിയകൾ നടപ്പിലാക്കുന്നത് സംസ്ഥാന നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തിലാണ് .

ഈ നിയമത്തിന്റെ 12 -ാം വകുപ്പുപ്രകാരം താഴെപറയുന്ന വിഭാഗങ്ങൾക്ക് സൗജന്യ നിയമസഹായവും നിയമസേവനവും ലഭിക്കുന്നതാണ് 

 • പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗക്കാർക്ക് . 
 • യാചകവൃത്തി
 •  പെൺവാണിഭം 
 • അടിമവേല മുതലായവയ്ക്കായി അനധികൃത കൈമാറ്റത്തിന് വിധേയരാകുന്നവർക്ക് .
 • പ്രകൃതിദുരന്തം 
 • സാമുദായികകലാപം 
 • മത - വർഗ്ഗീയ കലാപം 
 •  ഭൂകമ്പം
 • വ്യാവസായികദുരന്തം മുതലായവയ്ക്ക് ഇരയായവർക്ക് . 
 • വ്യാവസായിക തൊഴിലാളികൾക്ക് 
 •  പുനരധിവാസ ഗൃഹങ്ങളിലെ അന്തേവാസികൾ 
 • ജൂവനൈൽ ഹോമുകളിലെ അന്തേവാസികൾ
 •  മാനസികരോഗ ചികിത്സാലയങ്ങൾ 
 •  അനാഥാ ലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾ മുതലായവർക്ക്
ജില്ലാ നിയമസേവന അതോറിറ്റികൾ അതാത് പ്രദേശങ്ങളിൽ കഴിവുറ്റ വക്കീലന്മാരുടെ പാനൽ നിശ്ചയിച്ചിട്ടുണ്ട് . 
അവരിലൂടെയാണ് ജില്ലാ കോടതികൾവരെയുള്ള കീഴ്ക്കോടതികളിൽ ആവശ്യമായ സൗജന്യ നിയമസേവനം എത്തിക്കുന്നത് .
 ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കേസ് നടത്താൻ ആവശ്യമായ സൗജന്യ നിയമനടപടികൾക്ക് അർഹതപ്പെട്ടവർ അതതു സമിതി മുമ്പാകെ അപേക്ഷകൾ സമർപ്പിച്ചാൽ മതി 
ഉയർന്ന വാർഷിക കുടുംബവരു മാനം 25,000 രൂപയിൽ കുറവുള്ളവർക്ക് സൗജന്യ നിയമസേവനത്തിന് അർ ഹതയുണ്ട് . 
സുപ്രീംകോടതിയിൽ സൗജന്യ നിയമസഹായം ലഭിക്കാൻ 50,000 രൂപയ്ക്കുതാഴെ വാർഷിക വരുമാനമുള്ളവരായിരിക്കണം .

നിയമ സാക്ഷരത 

സൗജന്യ നിയമസേവനങ്ങൾക്കും സഹായങ്ങൾക്കും പുറമെ നിയമസേവന അതോറിറ്റികൾ നിയമസാക്ഷരതാക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട് .
 ഹൈസ്കൂളിലും കോളേജുകളിലും ഗ്രാമങ്ങൾ തോറും ഇത്തരം ക്ലാസുകൾ നടത്തിവരുന്നുണ്ട് . 
കേരള സംസ്ഥാന നിയമസേവന അതോറിറ്റി അഥവാ KELSA ( Kerala State Legal Service Authority )  9 -ാം ക്ലാസ് വിദ്യാർഥികൾക്ക് നിയമസാക്ഷരതാ പദ്ധതി എല്ലാ സ്കൂളുകളി ലും നടപ്പിലാക്കിയിട്ടുണ്ട് . 
സർവകലാശാലകളിലെ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലെ പെൺകുട്ടികൾക്കും പദ്ധതി നടപ്പാക്കിയിട്ടുണ്ട് . 
നിയമാവബോധം വളർത്തുന്നതുവഴി ഓരോരുത്തരെയും അവകാ ശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കാനും തർക്കങ്ങൾ രമ്യമായി പരിഹരിക്കാനും അതുവഴി വ്യവഹാരങ്ങൾ കുറയ്ക്കാനും കഴിയും.

സംസ്ഥാന നിയമ സേവന അതോറിറ്റി 

സംസ്ഥാനങ്ങളിലെ നിയമ സഹായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നടപ്പാക്കുനായി അതത് സംസ്ഥാനങ്ങളിൽ സംസ്ഥാന നിയമ സേവന അതോറിറ്റിക്ക് രൂപം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട് .

സംസ്ഥാന അതോറിറ്റിയുടെ ചുമതലകൾ 
കേന്ദ്ര അതോറിറ്റി നിയമസേവന സഹായമേഖലയിൽ രൂപം നൽകുന്ന നയപരിപാടികൾ നടപ്പാക്കുക 
 അർഹമായവർക്ക് നിയമസഹായവും നിയമസേവനവും ലഭ്യമാക്കുക . 
ഹൈക്കോടതിയിലുൾപ്പെടെ നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനാ ലോക് അദാലത്തുകൾ സംഘടിപ്പിക്കുക . 
കേന്ദ്ര അതോറിറ്റിയുമായി ആലോചിച്ച് മറ്റു കൃത്യങ്ങൾ നിർവ്വഹിക്കുകയും ചട്ടവ്യവസ്ഥകൾ രൂപപ്പെടുത്തുകയും ചെയ്യുക . 
 സംസ്ഥാനത്ത് നിയമസേവന സഹായപ്രവർത്തനം നടത്തുന്ന വിവിധ ഏജൻസികളെ ഏകോപിപ്പിക്കുകയും ഉദ്ഗ്രഥിത പ്രവർത്തനങ്ങൾ രൂ പപ്പെടുത്തുകയും ചെയ്യുക .

ജില്ലാ നിയമ സേവന അതോറിറ്റി 

ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ജില്ലാടിസ്ഥാനത്തിലുള്ള നിയമസേവന അതോറിറ്റികൾക്ക് രൂപം നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട് .
Legal Services Authorities Act


ലോക് അദാലത്ത് 

കോടതികളിലൂടെ എല്ലായ്പ്പോഴും എല്ലാതരം കേസുകളും പരിപൂർണ്ണമായും തീർപ്പുകൽപിക്കപ്പെടുക സാധ്യമല്ല .
 ഒരു വ്യവഹാരമോ , ക്രിമിനൽക്കേസോ തുടർന്നുപോവുന്നത് വർഷങ്ങളോളമാണ് . 
അതിന്റെ പ്രധാന കാരണം ജനസംഖ്യാവർദ്ധനവും മറ്റും തന്നെ .
 നിയമസാക്ഷരതയ്ക്കും നിയമസഹായത്തിനും പുറമെ വിവിധ തലങ്ങളിൽ നീതിന്യായ തർക്കങ്ങൾ പരിഹരിക്കാനായി ഏർപ്പെടുത്തുന്ന ഒന്നാണ് ലോക് അദാലത്ത് .

ലോക് അദാലത്തിന്റെ പരിധിയിൽ താഴെ പറയുന്നവ വരുന്നുണ്ട് . 

ഏതെങ്കിലും കോടതിയിൽ നിലവിലുള്ള തർക്കങ്ങൾ , ഏതെങ്കിലും കോടതിയുടെ പരിധിയിൽ വരാവുന്ന തർക്കങ്ങൾ 
 നിലവിലുള്ള നിയമപ്രകാരം കോമ്പൗണ്ട് ചെയ്യാവുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ 
അദാലത്തിന്റെ പരിഗണനയിൽ സാധാരണയായി ഒരു കേസ് എത്തുന്നത് തർക്കത്തിൽ പെട്ട ഏതെങ്കിലും കക്ഷിയുടെയോ അല്ലെങ്കിൽ ഇരുകക്ഷികളുടെയും സംയുക്ത അപേക്ഷയിന്മേലോ അതുമല്ലെങ്കിൽ കോടതി സ്വമേധയാ തീരുമാനിച്ച പ്രകാരമോ ആണ് . 
ലോക് അദാലത്തിന്റെ നടപടിക്രമം വളരെ ലളിതമാണ് . 
അപേക്ഷ ലഭിച്ചാൽ തർക്കകക്ഷികൾക്ക് സ്വീകാര്യവും സംയോജിതവും രമ്യവുമായ പരി ഹാരത്തിന് അദാലത്ത് ശ്രമം നടത്തും . 
സാമാന്യനീതിയുടെയും നീതിപൂർവൃകമായ സമത്വത്തിന്റെയും വിവേചനബുദ്ധിയുടെയും അടിസ്ഥാനത്തിലാണ് പരസ്പര ധാരണയിലൂടെ ഒരു തീരുമാനത്തിൽ എത്തിച്ചേരുക . 
ലോക് അദാ ലത്തിന്റെ തീർപ്പ് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാൽ ഒരു അധികാരപ്പെട്ട കോടതി യുടെ ഉതതരവിന്റെ മൂല്യവും നിർവ്വഹണക്ഷമതയും അതിന് ലഭ്യമാകും . 
കോടതികളിൽ നിലവിലുള്ള കേസുകൾ ലോക് അദാലത്തിലൂടെ ഒത്തുതീർന്നാൽ അടച്ചിട്ടുള്ള കോർട്ട് ഫീസ് തിരികെക്കിട്ടും . 
സാധാരണ കോടതികളിൽ സാക്ഷികളെയും  ഹർജിക്കാരെയും വിളിച്ചു വരുത്തുവാനും സാന്നിദ്ധ്യം ഉറപ്പാക്കാനും തെളിവുകൾ ശേഖരിക്കുവാനും അധികാരമുള്ളതുപോലെ ലോക് അദാലത്തിനും ഇത്തരം അധികാരങ്ങളുണ്ട്.

സിവിൽ നടപടിചട്ടം 89 -ാം വകുപ് ഭേദഗതികൾ 

സിവിൽ അന്യായങ്ങൾ കോടതിയിൽ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിചട്ടങ്ങളാണ് സിവിൽ നടപടിചട്ടത്തിൽ ഉൾക്കൊള്ളിച്ചിരിക്കു ന്നത് .

2000 മാണ്ടിൽ ഉണ്ടായ ഭേദഗതിയനുസരിച്ച് സിവിൽ കേസുകൾ വിചാരണ ഘട്ടത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ് ലോക് അദാലത്ത് , മദ്ധ്യസ്ഥത , മതാചർച്ചകൾ , ആർബിട്രേഷൻ , ഒത്തുതീർപ്പാക്കൽ തുടങ്ങിയ ഏതെങ്കിലും ഒരു രീതി അവലംബിക്കാൻ കോടതി തന്നെ സിവിൽ കേസുകൾ റഫർ ചെയ്യണമെന്ന് 89 -ാം വകുപ്പിൽ അനുശാസിക്കുന്നു . 
ഇതിനുവേണ്ടി എല്ലാ ജില്ലാ കോടതികളോടും ചേർന്ന് മീഡിയേഷൻ സെന്ററുകൾ കേരള സംസ്ഥാന നിയമസേവന അതോറിറ്റി സ്ഥാപിക്കുന്നുണ്ട് .Legal Services Authority Act

Equality before the law and equal protection of the law is a fundamental right of citizens.
 Equal protection of the law and equal treatment are mandatory in all spheres of government and citizens.
A person should not be excluded from access to justice for any reason.
However, for economic, social, educational and personal reasons, many are unable to approach the courts and establish their right to justice.
To address this the Indian Parliament introduced the Legal Services Authorities Act in 1987.
The Legal Services Authority Act provides for the appointment of various authorities to enforce the law.
The Authority functions at the Central, State and District levels.
There are various committees such as the Supreme Court Legal Services Committee, the High Court Legal Services Committee and the Taluk Legal Services Committee.

The District Authority and the Taluk Committees work in conjunction with the courts at the respective District and Taluk Headquarters.
The legal service processes in the state are implemented under the leadership of the State Legal Services Authority.
Under Section 12 of this Act, the following categories are entitled to free legal aid and legal services
For Scheduled Castes and Scheduled Tribes
Begging
Trafficking in women
For those who are subjected to illegal trafficking for slavery etc.
Victims of natural disasters, communal riots, religious and communal riots, earthquakes, and industrial disasters.
For industrial workers. For inmates in rehabilitation homes, inmates in juvenile homes, inmates in psychiatric clinics and orphanages, etc.
The District Legal Services Authorities have appointed a panel of competent lawyers in their respective areas.
It is through them that the necessary free legal services are delivered to the lower courts up to the district courts.
 Those who are eligible for the free legal proceedings required to file a case in the High Courts and the Supreme Court need only submit applications to the respective committee.
Those with a high annual family income of less than Rs 25,000 are eligible for free legal services.
Must have an annual income of less than Rs 50,000 to receive free legal aid in the Supreme Court.

Legal literacy

In addition to free legal services and assistance, legal services authorities also conduct legal literacy classes.
 Such classes are being conducted in high schools and colleges in every village.
The Kerala State Legal Services Authority or KELSA (Kerala State Legal Service Authority) has implemented the Legal Literacy Program for Class 9 students in all schools.
The scheme has also been implemented for girls in Arts and Science colleges of universities.
By cultivating legal awareness, one can become aware of one's rights and responsibilities, resolve disputes amicably and thereby reduce disputes.

State Legal Services Authority
State Governments have the power to set up State Legal Services Authorities in the respective States to lead and implement legal aid services in the States.

Duties of the State Authority
Implement policies formulated by the Central Authority in the field of legal services
  Provide legal aid and legal services to those who deserve it.
Organize Lok Adalats to resolve existing disputes, including in the High Court.
Carry out other procedures and formulate rules in consultation with the Central Authority.
Coordinate the various agencies providing legal services in the State and formulate integrated activities.

District Legal Services Authority
The State Government has the power to set up district level Legal Services Authorities in consultation with the Chief Justice of the High Court.

In the Lok Adalat
It is not always possible for all types of cases to be fully decided by the courts.
 A lawsuit or criminal case can go on for years.
The main reason for this is population growth and so on.
 In addition to legal literacy and legal aid, the Lok Adalat is set up to resolve judicial disputes at various levels.

The following fall within the purview of the Lok Adalat.

Existing disputes in any court of law, disputes which may fall within the jurisdiction of any court
 Criminal offenses that can be compounded under existing law
A case usually comes before the court on the joint application of either party or both parties to the dispute or as the court has decided voluntarily.
The procedure of the Lok Adalat is very simple.
Upon receipt of the application, the Adalat will seek an amicable, concerted and conciliatory solution to the dispute.
A decision can be reached through mutual understanding on the basis of common sense, fair equality and common sense.
Once the decision of the Lok Adalat is announced, it will have the value and competence of the order of an empowered court.
The closed court fees will be refunded if the existing cases in the courts are settled through the Lok Adalat.
The Lok Adalat has such powers as it has the power to summon witnesses and plaintiffs in ordinary courts, to ensure its presence and to gather evidence.Amendments to Section 89 of the Civil Code
The Code of Civil Procedure contains the procedures to be followed when dealing with civil offenses in court.

Article 89 of the 2000 Amendment mandates that civil cases be referred to the court itself for adoption by the Lok Adalat, arbitration, arbitration, arbitration and conciliation immediately before civil cases reach the trial stage.
To this end, the Kerala State Legal Services Authority is setting up Mediation Centers along with all the District Courts.

Previous Post Next Post