ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005
ചന്ദ്രമണ്ഡലത്തോളമുയർന്ന വികസന സ്വപ്നങ്ങൾക്ക് തയ്യാറെടുക്കുമ്പോഴും ദാരിദ്ര്യനിർമാർജ്ജനം ഇന്ത്യയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ് .
സ്ഥിരതയാർന്ന തൊഴിലും വരുമാനവും പൗരന്മാർക്ക് ലക്ഷ്യമാക്കുന്നതിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാനാകും .
ഈ ലക്ഷ്യം കൈവരിക്കുന്നതിനാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005 ( The National Rural Employment Guarantee Act , 2005 ) പാർലമെന്റ് പാസാക്കിയത് .
ഗ്രാമീണ ഇന്ത്യയിലെ സ്ഥിരവരുമാനമാർഗ്ഗമില്ലാത്ത അസംഖ്യം ഗ്രാമീണർക്ക് ഓരോ സാമ്പത്തികവർഷത്തിൽ ചുരുങ്ങിയത് നൂറ് ദിവസമെങ്കിലും തൊഴിലുറപ്പ് നൽകുന്നു .
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇതിനായി വിവിധ പദ്ധതികൾ തയ്യാറാക്കു ന്നു .
ഇതിന്റെ കീഴിൽ ഓരോ ജില്ലയിലും പഞ്ചായത്തുകൾ പദ്ധതികൾ വിഭാ വനം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു . ജില്ലാതലങ്ങളിൽ ഇതിന് നേത ത്വം നൽകുന്നത് ജില്ലാ കോ - ഓർഡിനേറ്ററായിരിക്കും .
ജില്ലാ കലക്ടറോ അല്ലെങ്കിൽ ജില്ലാപഞ്ചായത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ ആയിരിക്കും ജില്ലാ പ്രോഗ്രാം കോ - ഓർഡിനേറ്റർ .
ഇപ്രകാരം തയ്യാറാക്കുന്ന പദ്ധതികൾവഴി ഒരു കുടുംബത്തിലെ മുതിർന്ന അംഗത്തിന് ചുരുങ്ങിയത് നൂറ് അല്ലെങ്കിൽ അതിൽ കൂടുതൽ കാലയളവിൽ തൊഴിൽ ലഭിക്കും .
ദിവസക്കൂലി കണക്കാക്കി ആഴ്ചതോറും കൂലിയും നൽകും .
പദ്ധതിപ്രകാരമുള്ള തൊഴിലിനായി അപേക്ഷിക്കുന്നയാൾക്ക് അപേക്ഷ ലഭിച്ച് പതിനഞ്ച് ദിവസങ്ങൾ ക്കുള്ളിൽ അല്ലെങ്കിൽ മുൻകൂർ അപേക്ഷയിൽ ജോലി ആരംഭിക്കുന്ന തീയതി മുതൽ തൊഴിൽ ലഭിക്കുന്നില്ലെങ്കിൽ നിയമപ്രകാരം അയാൾക്ക് തൊഴിൽരഹി തവേതനത്തിന് അർഹതയുണ്ട് .
എന്നാൽ , അപേക്ഷകനോ അല്ലെങ്കിൽ അയാ ളുടെ വീട്ടിലെ ഒരു മുതിർന്ന അംഗത്തിനോ തൊഴിൽ നൽകുകയാണെങ്കിൽ ഇതു ലഭിക്കില്ല .
പദ്ധതിപ്രകാരമുള്ള തൊഴിലിന് പദ്ധതിയവസാനംവരെയും അപേക്ഷകൻ തയ്യാറാവാതിരിക്കൽ , ഒരു സാമ്പത്തികവർഷത്തിൽ നൂറ് ദിവസമെങ്കിലും തൊഴിൽ ലഭിക്കുക ,നൂറ് ദിവസത്തെ തൊഴിലിന്റെ കൂലിക്ക് തുല്യമായ തുക തൊഴിൽരഹിത വേതനമായി ലഭിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിൽ രഹിത വേതനം ലഭിക്കുന്നതല്ല .
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ ഗ്രാമസഭകൾക്ക് പ്രമുഖ സ്ഥാനമുണ്ട് .
പഞ്ചായത്ത് പ്രദേശങ്ങളിൽ തൊഴിലുകൾ നടപ്പാക്കുകയും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട തൊഴിൽ മേഖലകളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുക , പദ്ധതി നടത്തിപ്പിന്റെ മേൽ നോട്ടവും കണക്കെടുപ്പും നിർവഹിക്കുക , കൂടാതെ തൊഴിലാളികളുടെ ഹാജർ പുസ്തകം , അനുമതി ഉത്തരവുകളുടെ കോപ്പികൾ , അളവ് പുസ്തകങ്ങൾ , വൗച്ചറുകൾ , അക്കൗണ്ട് പുസ്തകങ്ങൾ , മറ്റു പേപ്പറുകൾ തുടങ്ങിയവ സൂക്ഷിച്ചുകൊണ്ട് കൃത്യമായി സോഷ്യൽ ഓഡിറ്റിങ് നടത്തേണ്ടത് ഗ്രാമസഭകളാ ണ് .
തൊഴിലുറപ്പ് നിയമത്തിന്റെ മേൽനോട്ടത്തിനായി ദേശീയ - സംസ്ഥാന തലങ്ങളിൽ തൊഴിലുറപ്പ് കൗൺസിലുകളുടെ രൂപീകരണവും നിയമം വിഭാവനം ചെയ്യുന്നു .
അദ്ധ്യക്ഷനും പ്ലാനിങ് കമ്മീഷന്റെയും സംസ്ഥാന സർ ക്കാരുകളുടെയും പ്രതിനിധികളും പതിനഞ്ച് അനൗദ്യേആഗിക അംഗങ്ങളും മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് കേന്ദ്ര തൊഴിലുറപ്പ് കൗൺസിൽ അദ്ധ്യക്ഷനും പഞ്ചായത്ത് സ്ഥാപനങ്ങളിൽനിന്നും തൊഴിലാളി സംഘടനകളിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പതിനഞ്ച് അനൗദ്യോഗിക അം ഗങ്ങളും അടങ്ങുന്നതാണ് സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ ,
പദ്ധതിളെയും അതിന്റെ നടത്തിപ്പിനെയും കുറിച്ച് സർക്കാരുകളെ ഉപദേശിക്കുക , നിയമം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക , പരാതിപരിഹാര സം വിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുകയും കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും ചെയ്യുക , വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങി യവയാണ് തൊഴിലുറപ്പ് കൗൺസിലുകളുടെ മുഖ്യ ചുമതലകൾ ,
നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിന് ആയിരം രൂപവരെ പിഴശിക്ഷ ഈടാക്കാവുന്നതാണ് .
ഇതുമായി ബന്ധപ്പെട്ടുള്ള പരാതികൾ സ്വീകരിക്കുന്നതിനും പരി ഹരിക്കുന്നതിനും സംസ്ഥാന സർക്കാർ ചട്ടംവഴി ബ്ലോക്ക് , ജില്ലാതലങ്ങളിൽ പരാതിപരിഹാര സംവിധാനങ്ങൾ കൊണ്ടുവരും .
കേരളത്തിൽ ആദ്യമായി 2007 മാർച്ച് 26 -ാം തീയതി ഈ നിയമം ഇടുക്കി , കാസർകോഡ് ജില്ലകളിൽ നിലവിൽ വന്നു .National Rural Employment Guarantee Act 2005
Poverty alleviation is one of the main goals of India, even as it prepares for its lunar development dreams.
Poverty can be eradicated by targeting citizens with sustainable employment and income.
The National Rural Employment Guarantee Act, 2005 was passed by Parliament to achieve this goal.
The vast majority of non-permanent income earners in rural India are guaranteed employment for at least 100 days in each financial year.
Central and State Governments are preparing various schemes for this.
Under this, the panchayats in each district devise and implement schemes. At the district level, it will be led by the District Co-ordinator.
The District Program Coordinator will be the District Collector or the Chief Executive Officer of the District Panchayat.
The schemes thus prepared will provide employment to at least one hundred or more senior members of a family for a period of one hundred or more years.
The daily wage is calculated and the weekly wage is paid.
If the applicant does not get the job within fifteen days of receiving the application under the scheme or from the date of commencement of the job in advance application, he is entitled to unemployment benefit as per the law.
However, this will not be available if the job is offered to an applicant or a senior member of his household.
Unemployment benefit is not payable in cases where the applicant is not ready for the project work till the end of the scheme, gets at least 100 days of employment in a financial year and receives unemployment pay equal to 100 days' wages.
Gram Sabhas play an important role in the implementation of the Employment Guarantee Scheme.
The gram sabhas are responsible for conducting jobs in the panchayat areas, giving instructions on the areas of work to be included in the scheme, overseeing the implementation of the scheme, and keeping accurate records of workers' attendance books, copies of permit orders, quantity books, vouchers, account books and other papers.
The Act also envisages the formation of Employment Guarantee Councils at the national and state levels to oversee the Employment Guarantee Act.
The State Employment Guarantee Council consists of the Chairman, the Planning Commission, the State Governments, the Fifteen Non-Official Members and the Member Secretary, the Chairman of the Central Employment Guarantee Council and the Fifteen Unofficial Members nominated by the Government from the Panchayat Institutions and Trade Unions.
The main functions of the Employment Guarantee Councils are to advise governments on the scheme and its implementation, to ensure that the law is being implemented effectively, to review the efficiency of grievance redressal mechanisms and to review and prepare annual reports.
Violation of the provisions of the Act is punishable by a fine of up to Rs.
The State Government will set up grievance redressal mechanisms at the block and district levels to receive and resolve grievances related to this.
This law was first enacted in Kerala on March 26, 2007 in Idukki and Kasaragod districts.