അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമം 2008 Unorganised Workers Social Security Act

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമം 2008 

അടിസ്ഥാന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ വലിയൊരു ജനവിഭാഗം ഇന്നും അസംഘടിതരാണ് . 

രാജ്യത്ത് ആകെയുള്ള തൊഴിലാളികളുടെ നാൽപ്പത്തിയൊന്ന് ശതമാനവും ഈ അസംഘടിത മേഖലയിൽ ഉൾപ്പെടുന്നു . 

ഇവരുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് അസംഘടി തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമം 2008 ( Unorganised Workers Social Security Act , 2008 ) ന്റെ ലക്ഷ്യം . 

ബീഡിത്തൊഴിലാളികൾ , മത്സ്യ ഒത്തൊഴിലാളികൾ , സിനിമ തൊഴിലാളികൾ , നെയ്ത്ത് തൊഴിലാളികൾ , നോൺ കോൾ ഖനി തൊഴിലാളികൾ തുടങ്ങിയ ചുരുക്കം അസംഘടിത മേഖലകളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അവരുടെ തൊഴിൽ സംരക്ഷണത്തിനും സാമൂഹ്യസുരക്ഷയ്ക്കുമായി ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് .

Unorganised Workers Social Security Act

 ഇവ കൂടു തൽ ഊർജ്ജസ്വലവും ഫലപ്രദവുമാക്കി മാറ്റുകയും കാർഷിക തൊഴിലാളി കൾ , നിർമ്മാണത്തൊഴിലാളികൾ , തുകൽ പണിക്കാർ തുടങ്ങിയ അസംഘടിത തൊഴിൽ മേഖലകളെക്കൂടി ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യവും നിയമം മുന്നോട്ടുവയ്ക്കുന്നു . 

ഇതിനായി കേന്ദ്രസർക്കാർ ദേശീയ സാമൂഹ്യസുരക്ഷാ ഉപദേശകസമിതിയും സംസ്ഥാന സർക്കാരുകൾ സംസ്ഥാന സാ മൂഹ്യസുരക്ഷാ ഉപദേശകസമിതിയും രൂപീകരിക്കും . 

ദേശീയ തൊഴിൽ വകുപ്പുമന്ത്രി അദ്ധ്യക്ഷനായി മുപ്പത്തിനാലംഗ ഉപദേശകസമിതിയാണ് കേന്ദ്രത്തിലുള്ളത് . 


ഇതിൽ ഏഴുപേർ അസംഘടിത മേഖലയെ പ്രതിനിധീകരിക്കും ഏഴു പേർ അസംഘടിത മേഖലയിലെ തൊഴിൽദായകർ , പൗരസമൂഹത്തിലെ മഹനീ യരായ ഏഴുപേർ , രാജ്യസഭയെയും ലോക്സഭയെയും പ്രതിനിധീകരിച്ചുകൊണ്ട് രണ്ടുപേർ , കേന്ദ്രമന്ത്രാലയങ്ങളെയും വകുപ്പുകളെയും പ്രതിനിധീകരിച്ചു കൊണ്ട് അഞ്ചുപേരും സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് അഞ്ചു പേരും ചേർന്നതാണ് ദേശീയ സാമൂഹ്യസുരക്ഷാ ഉപദേശകസമിതി .

 സംസ്ഥാന സാമൂഹ്യസുരക്ഷാ സമിതിയുടെ അംഗബലം 28 ആണ് . 

തൊഴിൽ വകുപ്പു മന്ത്രി അദ്ധ്യക്ഷനായുള്ള സമിതിയിൽ , അസംഘടിത മേഖലയിൽനിന്നും ഏഴു പേർ , അസംഘടിത മേഖലയിലെ തൊഴിൽദായകരിൽനിന്നും ഏഴുപേർ , നി നമസഭയെ പ്രതിനിധീകരിച്ച് രണ്ടുപേർ , സംസ്ഥാന സർക്കാർ വകുപ്പുകളെ പ്രതിനിധീകരിച്ച് ഏഴുപേർ , സമൂഹത്തിലെ മഹനീയരായ അഞ്ചുപേർ എന്നിവർ ഉൾപ്പെടുന്നു .


ദേശീയ സാമൂഹ്യസുരക്ഷാ സമിതി 

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ജീവനു അവരുടെ ആരോഗ്യം , പ്രസവാനുകൂല്യങ്ങൾ , വയോജന സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് സമയാസമയങ്ങളിൽ ക്ഷേമപദ്ധതികൾ രൂപീകരിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നു . അസംഘടിത തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് , ഭവന പദ്ധതികൾ , കുട്ടികളു ടെ വിദ്യാഭ്യാസ പദ്ധതികൾ തൊഴിൽ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിന് , മരണാവശ്യങ്ങൾക്ക് , വൃദ്ധസദനങ്ങൾ രൂപീകരിക്കുന്നത് തുടങ്ങിയ മേഖലകളിൽ സംസ്ഥാന സാമൂഹ്യസുരക്ഷാ പദ്ധതികൾ ആവിഷ്കരിക്കും . 

അസംഘടിത മേഖലയിലെ 14 വയസ്സ് പൂർത്തിയായ എല്ലാവർക്കും , താനൊരു അസംഘടിത മേഖലയിലെ തൊഴിലാളിയാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവന സ്വീകരിച്ചുകൊണ്ട് സർക്കാർ രജിസ്ട്രേഷൻ നൽകും . ഇതിനായി യോഗ്യതയുള്ള അസംഘടിത തൊഴിലാളികൾ നിശ്ചിത ഫോമിൽ ജില്ലാ ഭരണകൂ ടത്തിന് അപേക്ഷ സമർപ്പിക്കണം . 

എല്ലാ അസംഘടിത തൊഴിലാളികളെയും രജിസ്റ്റർ ചെയ്യുകയും അവർക്ക് കൊണ്ടുനടക്കാവുന്ന തരത്തിലുള്ള സ്മാർട്ട് കാർഡ് തിരിച്ചറിയൽ നമ്പരിട്ട് നൽകുകയും ചെയ്യും . ഇതിനായി സർക്കാർ സഹായകേന്ദ്രങ്ങൾ സ്ഥാപിക്കും . അസംഘടിത തൊഴിലാളി സമൂഹത്തിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യനെന്ന നിലയിലുള്ള അവരു ടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വവും രാഷ്ട്രത്തിന്റേതാണ് എന്നതാണ് ഈ നിയമത്തിന്റെ അന്തഃസത്ത.

 Unorganized Labor Social Security Act 2008

A large section of the population in India engaged in basic occupations is still unorganized.

Forty-one percent of the total workforce in the country is in this unorganized sector.

The purpose of the Unorganized Workers Social Security Act, 2008 is to ensure their social security.

The Central and State Governments have introduced welfare schemes for their employment and social security in a few unorganized sectors such as beedi workers, fisherfolk, film workers, weavers, and non-coal mines.

 The law aims to make these more dynamic and effective and to include unorganized occupations such as agricultural workers, construction workers, and tanners in welfare schemes.

For this, the Central Government will set up a National Social Security Advisory Committee and the State Governments will form a State Social Security Advisory Committee.

The Center has a 34-member advisory council chaired by the Minister of National Labor.


The National Social Security Advisory Council consists of seven members from the unorganized sector, seven from the unorganized sector, seven from civil society, two from the Rajya Sabha and the Lok Sabha, five from the Union Ministries, and Departments and five from the State Governments.

 The membership of the State Social Security Committee is 28.

The committee, chaired by the Minister of Labor, consists of seven members from the unorganized sector, seven members from the unorganized sector, two members representing the niamasabha, seven members representing state government departments, and five dignitaries from the community.


National Social Security Committee

From time to time welfare schemes are formulated and implemented in connection with the lives of workers in the unorganized sector, their health, maternity benefits and old age care.

State Social Security schemes will be formulated in the areas of provident fund for unorganized workers, housing schemes, child education schemes, work skills enhancement, death relief and setting up of old age homes.

All those who have completed 14 years of age in the unorganized sector will be given government registration by accepting a statement stating that they are an unorganized sector worker.Eligible unorganized workers should submit an application to the district administration in the prescribed form.All unorganized workers will be registered and given a smart card identification number that they can carry.Government assistance centers will be set up for this. The essence of this law is that it is the responsibility of the nation to protect the human rights of the unorganized working class and to protect their dignity and self - esteem as human beings.

Previous Post Next Post