സ്ത്രീ ആണ് മറുഭാഗമെങ്കിൽ ഇടതും വലതും കണക്കാണ് എന്ന് തന്നെയാണ് ഇപ്പോഴും ഞാൻ പറയുന്നത്.
ചില കണ്ടറിവുകൾ വെച്ചുനോക്കുമ്പോൾ ലീഗിലെ ചില ഈർക്കിലി ഗ്രൂപ്പുകൾ ഒഴിച്ചുനിർത്തിയാൽ വലതാണ് കൂടുതൽ മെച്ചമെന്ന് തോന്നും.മോശമാണെന്നു തോന്നിയാൽ പറയുന്ന ഇടത്ത് തന്നെ തിരുത്തിക്കുന്ന സ്ത്രീകൾ അവിടെയുണ്ട്.
ഗർഭവും, ഗർഭപാത്രവും, വാടക ഗർഭധാരണവും ആവർത്തിച്ച് ആവർത്തിച്ച് ന്യായീകരണ തൊഴിലാളികൾ ഉപയോഗിക്കുന്നത് നല്ല അർത്ഥത്തിൽ അല്ല എന്ന് ഈയുള്ളവന് നന്നായിട്ടറിയാം.
കേസുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ പേരുകൾ പ്രസ്തുത സ്ത്രീയുടെ പേരുള്ള വാക്യങ്ങളിൽ മറക്കാതെ തുടർച്ചയായി ഉപയോഗിക്കുന്നതും നല്ല അർത്ഥത്തിൽ തന്നെ ആയിരിക്കണം.
'എല്ലാവരെയും വിശ്വസിച്ചവൾ' എന്ന സെന്റിമെന്റൽ ടാഗ് കൊടുക്കുന്നതും 'അവൾ' പാവമാണല്ലോ എന്നതുകൊണ്ടാകാം..
അവളുടെ വാക്കുകൾ വിശ്വസയോഗ്യമല്ല എന്ന് പൊതുസമൂഹത്തിൽ വരുത്തിതീർക്കാൻ ആണ് ഈ കഷ്ടപ്പാടുകളെങ്കിൽ നിങ്ങൾ മുതലെടുക്കുന്നത്, അവളുടെ സ്വകാര്യതയെ ആണ്-ലൈംഗിക ജീവിതത്തെ കൂടെയാണ്.
പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനോടും മുഖ്യമന്ത്രിയോടും ഒരു തരിപോലും ബഹുമാനം തോന്നാത്ത ഒരു പ്രജയാണ് ഞാൻ.മാധ്യമ -അഭിപ്രായ-മനുഷ്യാവകാശ-സമരങ്ങളെ അദ്ദേഹം നേരിട്ടത് അധികാരത്തിന്റെ ഹുങ്ക് കൊണ്ട് മാത്രമാണ്, എന്നത് തന്നെയാണ് പ്രധാന കാരണം.
പുതിയ വെളിപ്പെടുത്തലുകളിൽ അയാൾ നേതൃത്വം കൊടുക്കുന്ന പോലീസും ഭരണകൂടവും എങ്ങനെയാണു ഈ സ്ത്രീയോട് പ്രവർത്തിച്ചത് എന്നത് എന്നിൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്.
സ്റ്റേറ്റിനും, പോലീസിനും മേലുള്ള നിഷ്പക്ഷതയും വിശ്വാസവും ഇത്രമേൽ നഷ്ടപ്പെട്ട മറ്റൊരു കാലമില്ല.
എന്തൊക്കെയായാലും കുറ്റം കോടതിയിൽ തെളിയുന്നത് വരെ അവളെ കുറ്റപ്പെടുത്താനോ, കളിയാക്കാനോ ഞാൻ ഇല്ല.
വലതിനൊരു 'ഉളുപ്പ്' ഉണ്ട്. വല്ലപ്പോഴുമൊക്കെ അതവർക്ക് തോന്നുകയും ചെയ്യും.
ഇടത്.... ഇടതല്ലാതാവുകയാണ്..
ന്യായീകരണങ്ങളിൽ നിന്നും ഇടതുപക്ഷം അനേകം ദൂരെയാണ്.
#ldf #udf #left #Malayalam #Keralapolitics #Muslimleague #dyfi #youthcongress #youthleague #currentaffairs