കേരളത്തിലും ചന്ദനം നടാം, മുറിക്കാം | Now anyone can grow and cut sandalwood tree

ചന്ദനക്കള്ളക്കടത്തുകാരുടെ കഥകൾ എന്നും സിനിമകളിലൂടെ നമ്മളെ ത്രസിപ്പിച്ചിരുന്നു.എന്നാൽ നമ്മളിൽ പലരും വിചാരിച്ചിരിക്കുന്നത് ചന്ദനം ഒന്ന് നട്ടാൽ പോലും കേസാകും ..പണിയാകും എന്നാണ്..

എന്നാൽ ചന്ദനം വെട്ടിയാൽ പോലും കേസില്ല..പക്ഷെ മാനദണ്ഡങ്ങളൊക്കെ പാലിക്കണം എന്ന് മാത്രം.

ലോകത്ത് തന്നെ ഏറ്റവും വിലപിടിപ്പുള്ള മരങ്ങളിൽ ഒന്നാണ് ചന്ദനം.മറയൂർ ചന്ദനം ലോകം മുഴുവൻ പ്രശസ്തമാണ് താനും.2005 ലെ വനേതര പ്രദേശങ്ങളിലെ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം പ്രകാരം  സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അവരുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ ചന്ദനം നട്ടുവളർത്തുന്നതിനോ,കൃഷി ആയി ചെയ്യുന്നതിനോ നിയമ തടസ്സങ്ങളില്ല.ഈ മരങ്ങൾ സർക്കാർ കൈവശപ്പെടുത്തുകയുമില്ല.


1950 ലെ കേരളാ വൃക്ഷ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ മുറിക്കാൻ അനുവാദമുള്ള 10 ഇനം മരങ്ങളിൽ ഒന്ന് ചന്ദനമാണ്.

എന്നാൽ ഈ നിയമത്തിന്റെ സെക്ഷൻ 4  പ്രകാരം ഡിവിഷണൽ ഫോറെസ്റ് ഓഫിസറുടെ മുൻ‌കൂർ അനുമതി ചന്ദനമരം മുറിക്കുന്നതിനു  വേണം.

ഈ അനുമതി ഇല്ലാതെ ചന്ദനം മുറിച്ചാൽ 6 മാസത്തിൽ കുറയാത്തതും മൂന്നുവർഷം വരെ ആകാവുന്നതുമായ തടവും50,000  രൂപയിൽ കുറയാത്തതും ഒരു ലക്ഷം രൂപ വരെ ആകാവുന്നതുമായ പിഴയും ശിക്ഷയായി ലഭിക്കും.

2012 ലെ കേരളാ ഫോറെസ്റ് റൂൾസ് ,ചന്ദനം കൈവശം വെക്കുന്നതും വ്യാപാരം ചെയ്യുന്നതും സംബന്ധിച്ച് വ്യക്തത വരുത്തുന്നുണ്ട്.അത് പ്രകാരം ഇതിലെ റൂൾ 7 പ്രകാരം ഉടമയ്ക്ക് സ്വന്തം ഭൂമിയിലുള്ള ചന്ദനം മുറിക്കാൻ ഡിവിഷണൽ ഫോറസ്ററ് ഓഫീസർക്ക് അപേക്ഷ നൽകാം.

തുടർന്ന് ആ പ്രദേശത്തെ ഫോറെസ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ മരം നെഞ്ചുയരത്തിൽ  50 സെന്റീമീറ്ററിലധികം ചുറ്റളവുള്ളതാണോ എന്ന് പരിശോധിക്കും.സ്വാഭാവികമായി വളരുന്ന മരമാണെങ്കിൽ 35-40  വര്ഷം വരെ എടുക്കുംഇത്രയും ചുറ്റളവിലേക്ക് എത്താൻ. 50 സെന്റീമീറ്ററിലും കുറവാണ്,ചുറ്റളവെങ്കിൽ അപേക്ഷ തള്ളും.

ഈ പരീക്ഷ പാസ്സായായാൽ മരം മുറിച്ച്,ഭാരം അളന്നു, സർക്കാർ ഡിപ്പോയിലേക്ക് മാറ്റും.പിന്നീട് ഇത് ലേലത്തിൽ വെക്കും.

സർക്കാരിന് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ചിലവുകൾ കുറച്ച് ,ബാക്കി തുക ഉടമസ്ഥന് നൽകും.

അപ്പോൾ ചന്ദനം നടുന്നതും മുറിക്കുന്നതും  അത്ര പേടിക്കേണ്ട കാര്യമൊന്നും അല്ലെന്നു മനസ്സിലായില്ലേ..


Previous Post Next Post