ധാരാളം സഞ്ചാരികൾ മൂന്നാർ സന്ദർശിക്കുന്നുണ്ടെങ്കിലും ഈ മനോഹരമായ സ്ഥലത്തെക്കുറിച്ച് അധികം ആർക്കും അറിയില്ല.ട്രെക്കിംഗും മലകയറ്റവും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു അത്ഭുതകരമായ സ്ഥലമാണ് പെട്ടിമുടി.മനോഹരമായ പാറകളും പർവത ചരിവുകളും പച്ചപ്പ്നിറഞ്ഞ ഷോല വനങ്ങളും ട്രെക്കിംഗിൽ മിഴിവേകും.
ഇവിടെ എത്തിച്ചേരാനുള്ള വഴി അൽപ്പം ബുദ്ധിമുട്ടാണ്.
ഒരാൾ പൊക്കം ഉയരമുള്ള പുല്ലുകളും കാടുകൾക് ഇടയിലൂടെ 1.5 കിലോമീറ്റർ സഞ്ചരിച്ചു കുത്തനെ ഉള്ള കയറ്റവും കയറിവേണം മലമുകളിൽ എത്തിച്ചേരാൻ
തടസ്സങ്ങളെല്ലാം മറികടന്ന് മുകളിലെത്തിയാൽ മനോഹരമായ അടിമാലി ടൗണും കുളിർമയുള്ള കാറ്റും
കോടപുതച്ച താഴ്വരായും മനോഹരമായ കാഴ്ചകളും ഇവിടം സദർശിക്കുന്ന സഞ്ചാരികളുടെ മനംകവരുന്നു