എന്താണ് ക്രിപ്റ്റോകറൻസി | What is cryptocurrency

ഈ കഴിഞ്ഞ ഡിസംബർ 12 നു രാവിലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി  ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നപ്പോഴേക്കും ആരോ മൂപ്പരുടെ ട്വിറ്റെർ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു..എന്നിട്ടൊരു ട്വീറ്റും തട്ടി.

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിയമപരമാക്കുന്നു എന്നായിരുന്നു ആ ട്വീറ്റ്.

രാത്രികളിലെ മോഡി പ്രഖ്യാപനങ്ങൾ ഏറെ കണ്ട രാജ്യമല്ലേ..വാർത്ത അങ്ങട് വിശ്വസിക്കുവേം ചെയ്തു.

ഈ പറഞ്ഞ  ക്രിപ്റ്റോ കറന്സികളിലെ ഏറ്റവും പ്രമുഖൻ ബിറ്റ്‌കോയിൻ ആണ്...


ചരിത്രം.. | History of cryptocurrency

പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ .

ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നും രൂപം കൊണ്ട ഡിജിറ്റൽ കറൻസി എന്ന ആശയത്തിന്റെ ചുവടുപിടിച്ച് , 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദ്ധർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്.

ബിറ്റ്കോയിനുമായി ബന്ധപ്പെട്ട് 4 പ്രധാന വാക്കുകളാണ് ഉള്ളത്.

1.കറൻസി അഥവാ നാണയം

  ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നിശ്ചിതമൂല്യമുള്ള മാധ്യമമാണ് നാണയം.നിങ്ങളുടെ കയ്യിൽ 500 രൂപ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതുപയോഗിച്ചു ആ മൂല്യത്തിന് തുല്യമായ സാധനങ്ങളോ/ സേവനങ്ങളോ വാങ്ങാം.അതേ പോലെ തന്നെ ബിറ്റ്‌കോയിനും .

2.ഡിജിറ്റൽ സാന്നിധ്യം 

നിങ്ങൾക്ക് ഒരിക്കലും ബിറ്റ്‌കോയിൻ സ്പർശിക്കാനാവില്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ് ബിറ്റ്‌കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസികളുടെ അടിസ്ഥാനം.

3.വികേന്ദ്രീകരണം അഥവാ decentralised 

 ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിന്റെ പിന്നിൽ.

4 .ബ്ലോക്ക് ചെയിൻ 

  ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോ നാണയങ്ങളുടെ പുറകിലെ സാങ്കേതിക വിദ്യയാണ് ബ്ലോക്ക്ചെയിൻ.


എന്തിനാണ് ബിറ്റ്‌കോയിൻ? |What is Bitcoin?

ക്രിപ്റ്റോ അതായത് ഡാറ്റ എൻക്രിപ്ഷൻ ,കൈമാറ്റ മാധ്യമമായ കറൻസി എന്ന രണ്ടു പദങ്ങൾ ചേർന്നതാണ് ക്രിപ്റ്റോ കറൻസി .കുറച്ചുകൂടെ ലളിതമായി പറഞ്ഞാൽ ഇലക്ട്രോണിക് വെർച്ച്വൽ പണമാണ് ക്രിപ്റ്റോ.

ഈ മേഖലയിൽ ആദ്യമായി പുറത്തിറങ്ങിയ ബിറ്റ്‌കോയിൻ തന്നെയാണ് ഇപ്പോഴും തിളങ്ങി നിൽക്കുന്നത്.

ഏകദേശം 21 മില്യൺ ബിറ്റ് കോയിനുകളാണ് നിലവിൽ ഉള്ളത്.ഇതൊരു സ്ഥിര സംഖ്യയാണ്.2013 ൽ ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള നാണയമായി ബിറ്റ്‌കോയിൻ മാറി.അക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു.

വളരെ എളുപ്പത്തിൽ കൈമാറ്റം ചെയ്യാനാകുന്ന നാണയം എന്ന നിലയിൽ ബിറ്റ്‌കോയിൻ വളരെ പെട്ടെന്നാണ് പ്രചരിക്കുന്നത്..20,000 ഓളം ബിസിനസ്സുകൾ നിലവിൽ ബിറ്റ്‌കോയിൻ നാണയമായിട്ട് സ്വീകരിച്ചു കഴിഞ്ഞു.

ബിറ്റ്‌കോയിൻ Vs ഇതറീയം. | Bitcoin Vs Ethereum.

ബിറ്റ്‌കോയിൻ കടന്നു വരുന്നത് നിലവിലെ കറൻസി സംവിധാനത്തിനു ബദൽ ആകുക എന്ന ഉദ്ദേശത്തോടെയാണ്.ഇതറീയം ആകട്ടെ ബിറ്റ്കോയിൻറെചുവടു പിടിച്ചാണ് ആരംഭിക്കുന്നത്.

ഇതറീയം ബിറ്റ്കോയിനിൽ നിന്നും വ്യത്യസ്തമാകുന്നത് സ്മാർട്ട് കോൺട്രാക്ട് എന്ന സാങ്കേതിക വിദ്യ കൊണ്ടാണ്.സ്മാർട്ട് കോൺട്രാക്ട് എന്നാൽ ധാരാളം ഇടപാടുകൾ സാധ്യമാക്കുവാൻ ഇതറീയത്തിനെ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ്.

ബിറ്റ്‌കോയിൻ vs നാണയം | Bitcoin vs Coin 

ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം ബിറ്റ്കോയിൻറെ വികേന്ദ്രീകരണ സ്വഭാവമാണ്.

ഏതൊരു രാജ്യത്തിൻറെ നാണയവും  സർക്കാരുമായി ബന്ധപ്പെട്ടായിരിക്കും നിലനിൽക്കുക.സർക്കാരിനെ നിയന്ത്രിക്കുന്നതാകട്ടെ മനുഷ്യരും.മനുഷ്യർക്ക് ആകട്ടെ അവരുടേതായ ആഗ്രഹങ്ങളും ഉണ്ടാകും.

മനുഷ്യരുടെ നിയന്ത്രണം ഇല്ലാത്ത ,ഓപ്പൺ നെറ്റ്‌വർക്ക് നിയമങ്ങൾ പാലിക്കുന്ന ക്രിപ്റ്റോ കറൻസികളുടെ സാധ്യതകൾ അവിടെയാണ്. 

ബിറ്റ്‌കോയിൻ Vs ഗോൾഡ് |Bitcoin vs Gold

ഗോൾഡ് മികച്ചൊരു ഇൻവെസ്റ്റ്മെന്റ് സാധ്യത തന്നെയാണ്.എന്നാൽ വിനിമയ മാർഗ്ഗം എന്ന നിലയിൽ ,നാണയം ,എന്ന നിലയിൽ ഉപയോഗിക്കുക സാധ്യമല്ല.

വഴിയിൽ നിന്നും ഒരു  ചായ കുടിച്ചിട്ട്  ചെറിയ ഒരു കഷ്‌ണം  സ്വർണ്ണം  മുറിച്ച് നല്കാൻ ആകുമോ..?


ക്രിപ്റ്റോയുടെ ഇന്ത്യയിലെ ഭാവി...! | The future of crypto in India ...!

നിലവില്‍ പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 (Cryptocurrency and Regulation of Official Digital Currency Bill, 2021)ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്‌റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്‌റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.


Previous Post Next Post