സാംസ്കാരികപരമായും സാമ്പത്തികപരമായും അമേരിക്ക പുരോഗതിയിലേക്ക് കുതിച്ചു.യുദ്ധം മൂലം നിന്നുപോയതെല്ലാം പുനരാരംഭിക്കപ്പെട്ടു.ഫാക്ടറികൾ ,അസംസ്‌കൃത വസ്തുക്കൾ കൂടുതലായി ശേഖരിച്ചു .അഭ്യസ്തവിദ്യരായ സ്ത്രീകൾ കൂടുതലായി തൊഴിലിടങ്ങളിലേക്ക് എത്തി.
ശമ്പളം നേടുന്ന ആളുകളുടെ എണ്ണം വർധിച്ചു.ഒപ്പം തന്നെ പണം ചിലവഴിക്കാൻ കഴിയുന്ന ആളുകളുടെയും.
റേഡിയോക്ക് ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിക്കുന്ന സമയം കൂടെ ആയിരുന്നു 1920 കൾ.പരസ്യങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തി.വാക്വം ക്ലീനർ,വാഷിങ് മെഷീൻ,തുടങ്ങിയ പുതിയ കണ്ടെത്തലുകൾ ആളുകൾ വാങ്ങി.മുഴുവൻ പണവും ഒരുമിച്ചടയ്ക്കാൻ ബുദ്ധിമുട്ടിയ ആളുകൾക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോണുകൾ നൽകി.
ജാസ് മ്യൂസിക്കിന്റെ ആരംഭം,ഫോർഡിന്റെ ടി മോഡൽ കാർ എന്നിവ ജനങ്ങളുടെ വാങ്ങൽ ശേഷിയെ കൂടുതൽ പ്രോത്സാഹിപ്പിച്ചു.ചുരുക്കത്തിൽ അമേരിക്കയിലെ കമ്പനികളും ആളുകളും വളരെ പെട്ടെന്ന് സാമ്പത്തികമായി ഉയർന്നു.
ഒരു കാർ വാങ്ങിയ ആൾ രണ്ടാമതൊരു കാർ കൂടെ വാങ്ങുമോ?
വാഷിങ് മെഷീൻ?
ആളുകൾ പണം സ്റ്റോക്ക് മാർക്കെറ്റിൽ നിക്ഷേപിക്കാൻ ആരംഭിച്ചു.കമ്പനി സ്റ്റോക്കുകളുടെ വാല്യൂ കുതിച്ചുയർന്നു.ഊഹക്കച്ചവടക്കാർ ഇവിടെയുമെത്തി.
കമ്പനികൾ തങ്ങളുടെ ലാഭകണക്കുകൾ പെരുപ്പിച്ച് കാണിക്കാൻ തുടങ്ങി.1929 കളിൽ മിക്ക കമ്പനികളുടെയും സ്റ്റോക്ക് വില ഇരട്ടിയിലുമധികമായിരുന്നു.
എന്നാൽ പ്രൊഡക്ഷൻ വളരെ പെട്ടെന്ന് കുറഞ്ഞു.ഡിമാൻഡ് കുറഞ്ഞു വരുന്നതായിരുന്നു പ്രധാന കാരണം.ഉല്പാദിപ്പിക്കപ്പെട്ട സാധനങ്ങൾ കെട്ടികിടക്കാൻ തുടങ്ങിയതോടെ തൊഴിൽ പിരിച്ചുവിടലുകളും ശമ്പളം വെട്ടികുറക്കലും ആരംഭിച്ചു.കടബാധ്യത വർധിച്ചു.പലിശ നിരക്ക് ഉയർന്നു.അനശ്ചിതത്വം മാർക്കെറ്റിൽ നിലനിന്നപ്പോഴും സ്റ്റോക്ക് മാർക്കെറ്റ് കുതിക്കുകയായിരുന്നു.
1929 ഒക്ടോബര് 24 കറുത്ത വ്യാഴം എന്നാണ് അമേരിക്കൻ എക്കണോമിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്.ഷെയർ ഹോൾഡേഴ്സിന് മുന്നിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം വലിയ വില്പനയിലേക്ക് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനെ നയിച്ചു.
12.9 മില്യൺ ഷെയറുകൾ അന്ന് വിൽക്കപ്പെട്ടു.എന്താണ് തങ്ങൾ ചെയ്യുന്നത് എന്ന് പോലും തിരിച്ചറിയാതെ ആളുകൾ ഷെയറുകൾ വിറ്റൊഴിവാക്കാൻ തുടങ്ങി.11% ഇടിവിലേക്ക് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് പതിച്ചു.
സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചിലെ ഈ തകര്‍ച്ച മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്നു. 1932 ലെത്തുമ്പോള്‍ ഓഹരിക്കമ്പോളത്തിലെ വില 1929ലെ വിലകളുടെ 20 ശതമാനമായി കുറഞ്ഞു. ഈ സ്ഥിതി അനേകായിരം ജനങ്ങളുടെ നിക്ഷേപത്തെയും വരുമാനത്തെയും ബാധിച്ചു.
ക്രമേണ ഈ പ്രതിസന്ധി ബാങ്കിംഗ് മേഖലയേയും പിടികൂടി. 1933 എത്തിയപ്പോള്‍ അമേരിക്കയിലെ 25000 ബാങ്കുകളില്‍ 11,000 എണ്ണവും തകര്‍ന്നു. ബാങ്കുകളുടെ തകര്‍ച്ച വായ്‌പയേയും നിക്ഷേപങ്ങളെയും ഉപഭോഗത്തെയും വീണ്ടും പ്രതികൂലമായി ബാധിച്ചു. 1933 ല്‍ ഉല്‍പ്പാദനം 1929 ലേതിന്റെ 54 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്‌മ 25-30 ശതമാനം വരെയായി ഉയര്‍ന്നു.
വിശന്നുവലഞ്ഞ ജനങ്ങള്‍ സൗജന്യ ഭക്ഷ്യവിതരണ സ്ഥലങ്ങളില്‍ ക്യൂ നില്‍ക്കുന്നത് അക്കാലത്തെ നിത്യദൃശ്യമായിരുന്നു. അനേകം പേര്‍ താല്‍ക്കാലിക ഷെഡ്‌ഡുകളിലും, ഡ്രെയിനേജ് കുഴലുകളിലേക്കും താമസം മാറ്റാന്‍ നിര്‍ബന്ധിതമായി.രണ്ടാം ലോകയുദ്ധത്തോടെയാണ് ആ സാമ്പത്തിക തകർച്ച പരിഹരിക്കപ്പെട്ടത് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്.എന്നാൽ ഇപ്പോഴും "ഗ്രേറ്റ് ഡിപ്രഷൻ "എന്ന 1929 ലെ സാമ്പത്തിക തകർച്ചയുടെ തിരമാലകൾ വികസ്വര രാജ്യങ്ങളുടെ തീരങ്ങളിൽ അടിക്കുന്നുണ്ട്....
https://www.youtube.com/watch?v=62DxELjuRec
https://www.youtube.com/watch?v=gqx2E5qIV9s
https://www.youtube.com/watch?v=qlSxPouPCIM