എന്താണ് സ്കെയിലബിൾ സ്റ്റാർട്ടപ്പ്? Dream Big, Scale Fast: Defining the Scalable Startup

Want to understand how some startups achieve massive growth and impact? Discover the secrets behind scalable startups: businesses built with a model t

എന്താണ് സ്കെയിലബിൾ സ്റ്റാർട്ടപ്പ്?

 
നിങ്ങൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാൻ ആ​ഗ്രഹമുണ്ടോ? മനസ്സിൽ നല്ല ആശയങ്ങളുണ്ടോ? എങ്കിൽ പുതിയ ഒരാശയത്തെ ലാഭകരമായ കമ്പനിയാക്കി മാറ്റാൻ കഴിയും. ദീർഘകാലത്തേക്ക് ഒരു ബിസിനസ് മോഡലാക്കി വിപണിയിൽ നിലനിർ‍ത്താം. ഒരു വലിയ വിപണിയിൽ നിന്ന്കൊണ്ട് നിലവിലുള്ള ബിസിനസ് സംരഭങ്ങളിൽ നിന്ന് ഓഹരി എടുത്തോ, പുതിയ വിപണി സൃഷ്ടിച്ചോ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകളാണ് സ്കെയിലബിൾ സ്റ്റാർട്ടപ്പ്. 
 
ഉ​ദാഹരണത്തിന് ഒരു കൊറിയർ സെർവീസ് സ്കെയിലബിൾ ആയി കണക്കാക്കാം. കൂടുതൽ പാക്കറ്റുകൾ വരുന്നതിനനുസരിച്ച് വാഹനങ്ങൾ കൂടുന്നു. കൂടുതൽ കൂടുതൽ സ്ഥലങ്ങളിലേക്കത് വ്യാപിപ്പിക്കുന്നു. അങ്ങനെ ചെറുതായി തുടങ്ങിയ ബിസിനസ് സംരഭം വലുതാകുന്നു. ചെലവു വർധിപ്പിക്കാതെ കൂടുതൽ ഉപഭോക്താക്കളെ ചേർത്ത് ബിസിനസ് വർദ്ധിപ്പിക്കാൻ കഴിയുമെങ്കിൽ അതിനെ "സ്കേലബിൾ" ആയി കണക്കാക്കാം. കമ്പനി വളരുന്തോറും ബിസിനസ് കൂടുതൽ കൂടുതൽ ലാഭകരമാവുകയും ചെയ്യുന്നു.
 
നൂതനമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സാഹചര്യം, ആവർത്തിച്ചു പ്രാവൃത്തികമാക്കാവുന്ന ബിസിനസ്സ് മോഡൽ, ഉയർന്ന വളർച്ച, ഉയർന്ന മാർജിനിലുള്ള ലാഭം, വിശാലമായ വിതരണ സാധ്യതകൾ, കൂടാതെ ഉയർന്ന റിസ്ക്/റിവാർഡ് റിട്ടേണുകൾ ഇതൊക്കെ സ്കെയിലബിൾ ബിസിനസിന്റെ ​ഗുണങ്ങളാണ്.
 

എന്തൊക്കെയാണ് ഒരു സ്കെയിലബിൾ സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ ശ്ര​ദ്ധിക്കേണ്ടത്?

 
നിങ്ങൾക്ക് നിക്ഷേപകരെ ആവശ്യമുണ്ടെങ്കിൽ സ്കെയിലബിൾ സ്റ്റാർട്ടപ്പിനെ കുറിച്ച് ചിന്തിക്കാം. നല്ല മാർക്കറ്റ് റിസർച്ച് നടത്തി ചെയ്യാൻ പോകുന്ന ബിസിനസിനെ കുറിച്ച് ധാരണയുണ്ടെങ്കിൽ നിക്ഷേപകരെ കിട്ടാൻ എളുപ്പമാണ്. നിക്ഷേപകരെ ആകർഷിക്കാൻ തക്ക ഒരു ബിസിനസ് പ്ലാനും മോഡലും കയ്യിലുണ്ടാവണം. എങ്കിൽ കാര്യങ്ങൾ എളുപ്പമാണ്.
 
സ്വന്തം പ്ലാൻ പോലെ പ്രധാനമാണ് കൂടെയുള്ള ടീം. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ബിസിനസിനെ ഉയർത്തി കൊണ്ടുവരാൻ കഴി‍യുന്ന ടീം നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. ഇത് നല്ലൊരു തുക ഇൻവെസ്റ്റ്മെന്റ് ആയി കിട്ടാൻ ഒരു കാരണമാകാം.
 
മാർക്കറ്റിംഗിൽ ശ്രദ്ധ കൊടുത്താൽ കുറഞ്ഞ സമയം കൊണ്ട് നല്ല ബ്രാൻ‍‍‍ഡിംങ്ങ് ഉണ്ടാക്കിയെടുക്കാം. പ്രത്യേകിച്ച് കുറഞ്ഞ ചിലവിൽ കൂടുതൽ അളവിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാവുമ്പോൾ നേരിട്ടുള്ള വിപണനം സാധ്യമാകാറില്ല. ഇതിനായി ചെലവു കുറഞ്ഞ മാർ​ഗങ്ങൾ തിരഞ്ഞെടുത്ത് ബിസിനസിനെ കുറിച്ച് നിക്ഷേപകരെ അറിയിക്കാം.
 
നല്ലൊരു ബിസിനസ് സംരഭകനായി മാറാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ ആർക്കും സ്കെയിലബിൾ ബിസിനസിനെക്കുറിച്ച് ചിന്തിക്കാം.
 
TAG : ​#startup #entrepreneurship #scalablestartup #business #selfbusiness #സംരഭങ്ങൾ ​#വ്യവസായം #സ്കെയിലബൾ #ആശയം


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.