EDITED
എന്തുകൊണ്ടാണ് വി പി എൻ സേവനം ആവശ്യമായി വരുന്നത്?
ഇന്റർനെറ്റിൽ സർഫ് ചെയ്യുമ്പോഴോ സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്‌വർക്കിൽ ഇടപാട് നടത്തുക വഴിയോ നമ്മുടെ സ്വകാര്യ വിവരങ്ങളും ബ്രൗസിംഗ് ഹിസ്റ്ററിയുമൊക്കെ ആർക്കും എളുപ്പത്തിൽ ലഭിക്കുന്നു. എന്നാൽ ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഇത്തരം ആശങ്കകൾ ഇല്ലാതാക്കുന്നു.
നിങ്ങൾ കോഫി ഷോപ്പിലിരുന്ന് ഇമെയിലുകൾ വായിക്കുന്നതിനോ ഓഫീസിലിരുന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതിനോ ഒന്നും പേടിക്കാനില്ല.
പാസ്‌വേഡ് ആവശ്യമുള്ള ഒരു സ്വകാര്യ വൈഫൈ നെറ്റ്‌വർക്കിലേക്ക് നിങ്ങൾ ലോഗിൻ ചെയ്‌തിട്ടില്ലെങ്കിൽ, നിങ്ങളുടെ ഓൺലൈൻ സെഷനിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഏത് ഡാറ്റയും അതേ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന അപരിചിതർക്ക് എളുപ്പത്തിൽ എടുക്കാം. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് നൽകുന്ന എൻക്രിപ്ഷനും സുരക്ഷയും ഓൺലൈൻ പ്രവർത്തനങ്ങളെ സംരക്ഷിക്കുന്നു.
ഇമെയിലുകൾ അയയ്‌ക്കുക, ഓൺലൈനിൽ ഷോപ്പിംഗ് നടത്തുക, ബില്ലുകൾ അടയ്ക്കുക അങ്ങനെ ഏത് സേവനങ്ങളും വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് വഴി ചെയ്യാം. വെബ് ബ്രൗസിംഗ് സ്വകാര്യമായി നിലനിർത്താനും വി പി എൻ സഹായിക്കുന്നു.