ഡീമാറ്റ് അക്കൗണ്ട്, ഘട്ടമായുള്ള നിർദ്ദേശം- Demat Account Basics for Beginners in India

Looking to invest in stocks in India? This guide explains the necessity of a Demat account, the documents required, and the process of openin

എന്താണ് ഡീമാറ്റ് അക്കൗണ്ട്?

എന്തൊക്കെ രേഖകളാണ് ഒരു ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാന്‍ വേണ്ടത്?

ഓഹരികള്‍ സൂക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് രൂപത്തിലുള്ള അക്കൗണ്ടിനെയാണ് 'ഡീമാറ്റ്' അക്കൗണ്ട് എന്നു പറയുന്നത്. പണ്ട് ഓഹരികള്‍ കടലാസ് രൂപത്തിലാണ് വിതരണം ചെയ്തിരുന്നത്. ഓഹരികള്‍ വേഗത്തില്‍ കൈമാറ്റം ചെയ്യാനും, തട്ടിപ്പുകള്‍ കുറയ്ക്കാനും, ഓഹരികള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും വേണ്ടിയാണ് ഇവ ഡീമാറ്റ് രൂപത്തിലാക്കുന്നത്. ഇന്ന് ഡീമാറ്റ് & ട്രേഡിങ്ങ് അക്കൗണ്ടുകള്‍ വിപണിയിലെ വ്യാപാരത്തിന് അത്യാവശ്യമാണ്.

ഇവിടെ 4 തരത്തിലുള്ള പങ്കാളികളുണ്ട്.
1) നിക്ഷേപകര്‍ ( Investors) - നിക്ഷേപകന്റെ പേരിലാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. നിക്ഷേപകന്‍ വ്യക്തിയോ സ്ഥാപനങ്ങളോ ആവാം.

2) ഡിപ്പോസിറ്ററി ( Depository) - ഓഹരികള്‍ സൂക്ഷിക്കുന്ന സ്ഥലം, അല്ലെങ്കില്‍ സ്ഥാപനം ആണ് ഡിപ്പോസിറ്ററി. നിക്ഷേപകനു വേണ്ടി ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തില്‍ ഇവിടെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.  National Securities Depository Ltd (NSDL),  Central Depository Services Ltd ( CDSL) എന്നിവയാണ് ഇന്ത്യയിലെ ഡിപ്പോസിറ്ററികള്‍.
 
3) ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സ് ( Depository Participants)- ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സ് ഡിപ്പോസിറ്ററികളുടെ ഏജന്റുമാരാണ്. ഇവര്‍ക്ക് ഡിപ്പോസിറ്ററികള്‍ ലൈസന്‍സ് നല്‍കും. നിക്ഷേപകര്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കാനായി ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സിനെയാണ് സമീപിക്കേണ്ടത്. നിക്ഷേപകന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഡി പി കള്‍ ആയിരിക്കും. ബ്രോക്കര്‍ സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഡി പി കളായി പ്രവര്‍ത്തിക്കാറുണ്ട്. നിക്ഷേപകര്‍ പേപ്പര്‍ രൂപത്തിലുള്ള ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ 'ഡീമാറ്റ്' രൂപത്തിലാക്കാന്‍ ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സിനാണ് നല്‍കേണ്ടത്.

4) ഓഹരികള്‍ പുറപ്പെടുവിക്കുന്ന കമ്പിനികള്‍/ സ്ഥാപനങ്ങള്‍ (Issuing Companies / Firms) - ഓഹരികള്‍ പുറത്തിറക്കുന്ന സ്ഥാപനങ്ങളും കമ്പിനികളുമാണ് ഈ ഗണത്തില്‍പ്പെടുന്നത്.
 
ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ ആദ്യമായി ഒരു ഡി പി യെ തീരുമാനിക്കുക. എന്നിട്ട് ഡി പി നല്‍കുന്ന വിവിധ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുക. അതിനോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ താഴെപ്പറയുന്നവയാണ്:
 
a) തിരിച്ചറിയല്‍ രേഖ (Identity Proof) - ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അവരുടെ അധീനതയിലുള്ള സ്ഥാപനങ്ങളും നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ.
 
b) അഡ്രസ്സ് തെളിയിക്കുന്ന രേഖ (Address Proof) - വോട്ടേഴ്‌സ് ഐഡിന്റിറ്റി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാടക കരാറുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, വൈദ്യുതി ബില്‍, ഗ്യാസ് ബില്‍, ഗസറ്റഡ് ഓഫീസേഴ്‌സ്/ നോട്ടറി/ ബാങ്ക് മാനേജര്‍മാര്‍/ MLA/ MP എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ അഡ്രസ്സ് തെളിയിക്കുന്ന രേഖകള്‍.
ഡീമാറ്റ് അക്കൗണ്ട് തുറക്കുക: ഘട്ടം ഘട്ടമായുള്ള നിർദ്ദേശം- Demat Account Basics for Beginners in India


 
c) വരുമാനം എത്രയെന്ന് വിശദമാക്കുന്ന രേഖകള്‍ (Proof of Income) - Income Tax Return സമര്‍പ്പിച്ചതിന്റെ രേഖകള്‍, Form-16, ശമ്പള സര്‍ട്ടിഫിക്കറ്റ്, Chartered Accountant തയ്യാറാക്കിയ ആസ്തി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (Net worth Certificate)
 
d) പാന്‍ കാര്‍ഡ് - ഫോട്ടോ പതിച്ച പാന്‍ കാര്‍ഡിന്റെ കോപ്പി നിര്‍ബന്ധമാണ്.
e) ഫോട്ടോകള്‍
f) ക്യാന്‍സല്‍ ചെയ്ത ചെക്ക് ( Cancelled Cheque)
കെ വൈ സി ഡോക്യുമെന്റ്‌സ് അത്യാവശ്യമാണ്. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ കൃത്യമായി നല്‍കേണ്ടതാണ്.
 
tag: demat account/ how to open a demat account/ documents to open a demat account/ ഡീമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം
ഇന്ത്യയിലെ ഓഹരികളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടോ? ഒരു ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യകത, ആവശ്യമായ രേഖകൾ, ഒരെണ്ണം തുറക്കുന്നതിനുള്ള നടപടിക്രമം എന്നിവ, പ്രത്യേകിച്ച് കേരളത്തിലെ താമസക്കാർക്കായി ഈ ഗൈഡ് വിശദീകരിക്കുന്നു. 
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.