മെയ്ക്ക് ഇൻ ഇന്ത്യ | Make In India Programme, All About The Manufacture in India Initiative

മെയ്ക്ക് ഇൻ ഇന്ത്യ


2014 സെപ്തംബറിലാണ് സ്വയസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിലൂടെ ഇന്ത്യയെ ഒരു നിർമ്മാണ ഹബ്ബാക്കി മാറ്റാൻ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു മേക്ക് ഇൻ ഇന്ത്യ. 2013ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.


ബ്രിക്‌സ് രാഷ്ട്രങ്ങളുടെ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) വാഗ്ദാനങ്ങൾ മങ്ങുകയും ഇന്ത്യയെ 'ഫ്രഗൈൽ ഫൈവ്' എന്ന്  ലേബലിൽ കൊ‌‌ണ്ടെത്തിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാ‍ജ്യം അപക‌‌ടത്തിലേക്കോ അതോ  നിക്ഷേപ അവസരമാണോ ഉണ്ടാക്കാൻ  പോകുന്നതെന്ന് എന്ന് ആ​ഗോള നിക്ഷേപകർ ചർച്ച ചെയ്തു. കടുത്ത സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്ന ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം ആവശ്യമായിരുന്നു. ഇവിടെയാണ് മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങുന്നത്.ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രി ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ, ഇന്ത്യയിലെ പൗരന്മാർക്കും ബിസിനസ്സുകാർക്കുമുള്ള ശക്തമായ, ആവേശകരമായ ആഹ്വാനമായിരുന്നു.  ലോകമെമ്പാടുമുള്ള വ്യവസായ പങ്കാളികൾക്കും നിക്ഷേപകർക്കും ഇതൊരു ക്ഷണമായിരുന്നു. ഏറ്റവും പ്രധാനമായി, ഗവൺമെന്റിന്റെ ആശയത്തിലുണ്ടായ മാറ്റമായിരുന്നു ഈ പദ്ധതിയുടെ സ്വീകാര്യത - 'മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്'.


മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം ഒരു കൂട്ടായ പ്രവർത്തനത്തിലാണ് തുട‌ക്കം കുറിച്ചത്. കേന്ദ്രമന്ത്രിമാർ, ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിമാർ, സംസ്ഥാന സർക്കാരുകൾ, വ്യവസായ പ്രമുഖർ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ ക്ഷണിച്ചുകൊണ്ട് DPIIT( ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ട്രേഡ്) ആണ്  ഈ പ​ദ്ധതി ആരംഭിച്ചത്.  2014 ഡിസംബറിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഒരു കർമ്മ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു.  ഇതിലൂടെ 2020-ഓടെ ജി ഡി പിയിൽ  നിർമാണ മേഖലയുടെ സംഭാവന 25% ആയി ഉയർത്തുകയായിരുന്നു ലക്ഷ്യം.


സമീപകാല ചരിത്രത്തിൽ ഒരു രാഷ്ട്രം ഏറ്റെടുത്ത ഏറ്റവും വലിയ നിർമ്മാണ സംരംഭമായിരുന്നു മെയ്ക്ക് ഇൻ ഇന്ത്യ. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ശക്തി പ്രകടമാകുകയും ഇത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മുഖമുദ്രയായി മാറുകയും ചെയ്തു. ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും തമ്മിലുള്ള സമീപകാലത്തെ ഏറ്റവും വലിയ സഹകരണ സംരംഭമായിരുന്നു ഇത്.


Benefits of make in India |​മെയ്ക്ക് ഇൻ ഇന്ത്യ ഗുണങ്ങൾ


ചുരുങ്ങിയ സമയത്തിനുള്ളിൽ, കാലഹരണപ്പെട്ടതും തടസ്സങ്ങളുണ്ടാക്കുന്നതുമായ ചട്ടക്കൂടുകൾ പൊളിച്ചുമാറ്റി, സുതാര്യവും ഉപയോക്തൃ-സൗഹൃദവുമായ സംവിധാനത്തിലേക്ക് ഇന്ത്യ മാറ്റിയെടുക്കപ്പെട്ടു. ഇത് നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും മികച്ച അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും സഹായി‌ച്ചു.


റെയിൽ‌വേ, പ്രതിരോധം, ഇൻഷുറൻസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ - നേരിട്ടുള്ള വിദേശ നിക്ഷേപം ഗണ്യമായ ഉയർന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.ലോകബാങ്കിന്റെ 'ഡൂയിംഗ് ബിസിനസ്' പ്ലാനിന് അനുസൃതമായി വ്യവസായ മേഖലകൾ മെച്ചപ്പെടുത്താനും തിരിച്ചറിയാനും ഇന്ത്യൻ മന്ത്രാലയം ലോകബാങ്ക് ഗ്രൂപ്പുമായി ചേർന്ന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡും (ഡി പി ഐ ഐ ടി) വേൾഡ് ബാങ്ക് ഫോർ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനും ചേർന്ന് മന്ത്രാലയങ്ങളുമായും സംസ്ഥാന സർക്കാരുകളുമായും നിരവധി ശിൽപശാലകളും നടത്തി വരുന്നു.


മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നിനായി സമർപ്പിച്ചിരിക്കുന്ന ഒരു ഇൻവെസ്റ്റർ ഫെസിലിറ്റേഷൻ സെൽ (IFC) 2014 സെപ്റ്റംബറിൽ  രൂപീകരിച്ചു. നിക്ഷേപകരെ നിക്ഷേപത്തിന് മുമ്പുള്ള ഘട്ടം, എക്‌സിക്യൂഷൻ, ആഫ്റ്റർ കെയർ സപ്പോർട്ട് എന്നിവയിലൂടെ റെഗുലേറ്ററി അംഗീകാരങ്ങൾ, ഹാൻഡ്-ഹോൾഡിംഗ് സേവനങ്ങൾ എന്നിവയ്ക്ക്  സഹായിക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.


പദ്ധതിയുടെ ഭാ​ഗമായി ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഏതു മേഖലകളിലാണ് നിക്ഷേപ സാധ്യതകൾ എന്നതിനെ കുറിച്ച് വിവരങ്ങൾ മുൻകൂട്ടി അറിയിക്കുന്നു. ജപ്പാനിൽ നിന്നുള്ള നിക്ഷേപ നിർദ്ദേശങ്ങൾ സുഗമമാക്കുന്നതിനും വേഗത്തിൽ ട്രാക്കുചെയ്യുന്നതിനുമായി ഡി പി ഐ ഐ ടി ഒരു പ്രത്യേക മാനേജ്മെന്റ് ടീമിനെ രൂപീകരിച്ചിരുന്നു.


'ജപ്പാൻ പ്ലസ്' എന്നറിയപ്പെടുന്ന ടീം 2014 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ചു. 2016 ജൂണിൽ ആരംഭിച്ച 'കൊറിയ പ്ലസ്', ദക്ഷിണ കൊറിയയിൽ നിന്നുള്ള അതിവേഗ നിക്ഷേപ നിർദ്ദേശങ്ങൾ സുഗമമാക്കുകയും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കൊറിയൻ കമ്പനികൾക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.


പ്രതിരോധ ഉൽപ്പാദനം, റെയിൽവേ, ബഹിരാകാശം, സിംഗിൾ ബ്രാൻഡ് റീട്ടെയിൽ തുടങ്ങിയ വിവിധ മേഖലകൾ വിദേശ നിക്ഷേപത്തിനായി തുറന്നിട്ടുണ്ട്. കൂടാതെ, ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തിനായി, കൂടുതൽ നിക്ഷേപങ്ങൾ സുഗമമാക്കുന്നതിന് നിയന്ത്രണ നയങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉടനീളം ആറ് വ്യവസായ ഇടനാഴികളാണ് വികസിപ്പിക്കുന്നത്. ഈ ഇടനാഴികളിൽ വ്യവസായ നഗരങ്ങളും നിർമ്മിക്കും.


മേക്ക് ഇൻ ഇന്ത്യ നിക്ഷേപ വാതിലുകൾ തുറക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള മുന്നൊരുക്കമാണ് മെയ്ക്ക് ഇൻ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.


Previous Post Next Post