സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് വിദ്യാഭ്യാസ വായ്‌പ്പ അടക്കാൻ കഴിയാതെ ഇരിപ്പാണോ..Are you unable to pay education loan due to financial crisis?

നിങ്ങൾ വിദ്യാഭ്യാസ വായ്‌പ്പ എടുത്തിട്ടുണ്ടോ..?

അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന മറ്റാരെങ്കിലും..?

സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് അടക്കാൻ കഴിയാതെ ഇരിപ്പാണോ..


എങ്കിൽ ഈ കാര്യം നിങ്ങളോടാണ്..


കോവിടിന്റെ പല പല മുഖങ്ങൾ വരുന്നതിനാൽ കോഴ്‌സുകൾ പൂർത്തിയാക്കുവാൻ ഇനിയും സമയമെടുക്കും.

ഇനി കോഴ്‌സുകൾ പൂർത്തിയായാലും ജോലി ലഭിക്കാനും സമയം പിടിക്കും...അപ്പോൾ വായ്‌പ്പാ തിരിച്ചടവ്..?


നിങ്ങൾ വായ്പ്പ തന്ന ബാങ്കുമായി ബന്ധപ്പെടുക.സാധാരണ  5 - 7 വര്ഷം വരെയൊക്കെയാണ് വായ്‌പ്പാ തിരിച്ചടവിനായി ബാങ്ക് നമ്മളോട് പറഞ്ഞിട്ടുണ്ടാവുക...


ആ കാലാവധി നീട്ടി വാങ്ങുക.കൂടിയ കാലയളവിലേക്ക് പോകുന്നത് ഇ എം ഐ തുക കുറയ്ക്കും.നമുക്കാണെങ്കിൽ ജോലി ലഭിക്കുന്നത് വരെ പിടിച്ചു നിൽക്കാനുമാകും.


പാർട്ടൈം  ജോലികൾ ചെയ്യാൻ തയ്യാറാവുക.


ലോൺ സംബന്ധിച്ചുള്ള കൃത്യമായ ധാരണ ഉള്ളിൽ ഉണ്ടാകണം. ചെറിയ വരുമാനം ആണെങ്കിൽ പോലും ഒഴിവു വേളകളിൽ ജോലി ചെയ്യുന്നത് വായ്‌പ്പാ തിരിച്ചടവിൽ ഏറെ സഹായകരമാകും.


വിദ്യാഭ്യാസ വായ്പ്പയുടെ തിരിച്ചടവ് ആരംഭിച്ചു കഴിഞ്ഞാൽ അതിനു ഏറെ പ്രാധാന്യം നൽകേണ്ടി വരും.സ്വാഭാവികമായും അനാവശ്യ ചിലവുകൾ നിയന്ത്രിക്കണം.ഭക്ഷണം,വസ്ത്രം,പാർപ്പിടം മുതലായ കാര്യങ്ങളിലെ ആഗ്രഹങ്ങളെ, ആവശ്യം അനാവശ്യം എന്ന് തരം  തിരിക്കുക. 


ആവശ്യമെങ്കിൽ മാത്രം പണം ചിലവഴിക്കുക.


എല്ലാത്തിനേക്കാൾ പ്രധാനം തിരഞ്ഞെടുക്കുന്ന കോഴ്‌സുകൾ ആണ്.വലിയ ശമ്പളം എന്നതിനേക്കാളേറെ സ്വന്തം ആഗ്രഹങ്ങൾക്കും താല്പര്യത്തിനും പ്രാധാന്യം കൊടുക്കുക.ഭാവിയിലും സാദ്ധ്യതകൾ ഉള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുക.
What happens if I am not able to pay my education loan?
Can education loan be Cancelled?
Can I go to jail for not paying education loan in India?
How can I escape my education loan?

Previous Post Next Post