പോസ്റ്റോഫീസ് സേവിംഗ്സ് സ്കീമിൽ എങ്ങനെ നിക്ഷേപിക്കാം| How to Invest in Post Office Savings Scheme

How do I invest in post office savings? Which is best savings scheme in post office? How can I open a saving scheme in post office? Can I invest in po
ഭാവിയിലേക്ക് എന്തെങ്കിലും കരുതി വെക്കണം എന്ന് വലിയ ആഗ്രഹമുണ്ട്.ചെറിയ തോതിൽ നിക്ഷേപിക്കാനേ വഴിയുമുള്ളൂ.എങ്കിൽ നേരെ പോസ്റ്റോഫിസിലേക്ക് വിട്ടോ..
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍ നല്ലൊരു മാർഗ്ഗമാണ്.

പോസ്റ്റോഫിസിൽ അങ്ങനൊരു പരിപാടി ഉണ്ടോ..
ഉണ്ട്,ഇന്ന് ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍.

പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ റിസ്‌കില്‍ വലിയ നേട്ടം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പദ്ധതി (എന്‍ എസ് സി). 
ഇതൊരു ജനപ്രിയ പദ്ധതിയാണ്. നിങ്ങള്‍ക്ക് ഏത് പോസ്റ്റ് ഓഫീസിലും വേണമെങ്കിലും ചെന്ന് ഈ പദ്ധതിയിൽ ചേരാം.


 പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമിലെ പലിശ നിരക്കുകൾ എങ്ങനെയാണ് | What are the interest rates on Post Office Savings Scheme?

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റിട്ടേണുകള്‍ പൊതുവെ മറ്റ് സ്ഥിരനിക്ഷേപങ്ങളേക്കാള്‍ കൂടുതലാണ്. പദ്ധതിക്ക് ആദായ നികുതിയില്‍ ഇളവുണ്ട്. പ്രാരംഭ നിക്ഷേപമായി നിങ്ങള്‍ക്ക് 1,000 രൂപ വരെ നിക്ഷേപിക്കാം, പിന്നീട് കഴിയുന്ന പോലെ തുക വര്‍ധിപ്പിക്കാം. നിലവില്‍, നിക്ഷേപകര്‍ക്ക് 6.8 ശതമാനം പലിശ നിരക്കില്‍ ഇത് ലഭ്യമാണ്. സര്‍ക്കാര്‍ എല്ലാ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കും.

പോസ്റ്റോഫീസ് സേവിംഗ്സ് സ്കീമിൽ എങ്ങനെ നിക്ഷേപിക്കാം| How to Invest in Post Office Savings Scheme

ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് കെവൈസിക്കൊപ്പം നിങ്ങള്‍ക്ക് ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഈ പദ്ധതിയില്‍ അംഗമാകാം. അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖ സന്ദര്‍ശിച്ച് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷാ ഫോം വാങ്ങണം. തപാല്‍ ഓഫീസ്ആവശ്യപ്പെടുന്ന രേഖകളുടെയും തെളിവുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം അപേക്ഷ സമര്‍പ്പിക്കണം. അസല്‍ രേഖകളും കൈയ്യില്‍ കരുതണം. പണമായോ ചെക്കായോ അല്ലെങ്കില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ നിങ്ങള്‍ക്ക് ഇതില്‍ നിക്ഷേപിക്കാം. ശേഷം നിങ്ങള്‍ക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

പോസ്റ്റ് ഓഫീസിലെ സേവിങ്സ് സുകൾ മറ്റ് പോസ്റ്റ് ഓഫീസിലേക്ക് മാറ്റാൻ സാധ്യമാണോ | Is it possible to transfer post office savings to other post office?

ഒരു പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്ന് മറ്റൊന്നിലേക്ക് സര്‍ട്ടിഫിക്കറ്റ് മാറ്റുന്നതും എളുപ്പമാണ്. ബാങ്കുകളും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിനെ വായ്പകളുടെ ഈടായി സ്വീകരിക്കും. സാധാരണയായി, ഒരാള്‍ക്ക് നേരത്തെ പദ്ധതി അവസാനപ്പിക്കുവാന്‍ കഴിയില്ല. എന്നാല്‍ നിക്ഷേപകന്റെ മരണം പോലുള്ള അസാധാരണമായ സാഹചര്യങ്ങളിലും അല്ലെങ്കില്‍ അതിനായുള്ള കോടതി ഉത്തരവുണ്ടെങ്കിലും പദ്ധതി അവസാനിപ്പിക്കാം. പലിശ നിരക്കിന്റെ നേട്ടത്തിന് പുറമേ നിക്ഷേപത്തിന്മേല്‍ സര്‍ക്കാര്‍ നൽകുന്ന ഉറപ്പും ഉണ്ട്.

കയ്യിലുള്ളത് എത്ര ചെറിയ തുകയാണെങ്കിലും മടിക്കാതെ പോസ്റ്റോഫീസിലേക്ക് ചെന്നോളൂ..





Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.