സേർച്ച് എൻജിൻ മാർക്കറ്റിങ്ങ് Search Engine Marketing

What is meant by search engine marketing? What is search engine marketing with examples? What are the 3 main search engine marketing products? What is

സേർച്ച് എൻജിൻ മാർക്കറ്റിങ്ങ് (SEM)​
 
സെർച്ച് എഞ്ചിൻ കാണിക്കുന്ന പേജുകളിൽ നിങ്ങളുടെ വെബ്സൈറ്റിന്റെ പേര് കാണുന്നില്ലെങ്കിൽ എന്തു ചെയ്യും? സാധാരണയായി ഒരു
പ്രൊഡക്റ്റ് മാർക്കറ്റിങ് ചെയ്യുന്നത് പോലെ വെബ്സൈറ്റുകൾ ഡിജിറ്റൽ മാർക്കറ്റ് ചെയ്യുന്ന രീതിയാണ് സേർച്ച് എൻജിൻ മാർക്കറ്റിങ്.
 
ഇന്നത്തെ കാലത്ത് ഓൺലൈനിൽ പുതിയ ഉൽപ്പന്നങ്ങൾ തേടുന്നവരു‌ടേയും ഷോപ്പിംഗ് നടത്തുന്നവരുടേയും എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ സെർച്ച് എഞ്ചിൻ മാർക്കറ്റിംഗ് ഒരു കമ്പനിയുടെ പ്രശസ്തി വർദ്ധിപ്പിക്കുന്നതിനുള്ള നിർണായക ഓൺലൈൻ മാർക്കറ്റിംഗ് തന്ത്രമായി മാറിയിരിക്കുന്നു.
 
What is meant by search engine marketing?
What is search engine marketing with examples?
What are the 3 main search engine marketing products?
What is difference between SEO and SEM?

വാസ്തവത്തിൽ, ഒരു വെബ്‌സൈറ്റിലേക്കുള്ള പുതിയ സന്ദർശകരിൽ ഭൂരിഭാഗവും സെർച്ച് എഞ്ചിനിൽ അന്വേഷണം നടത്തിയാണ് ആവശ്യമുള്ള
വെബ്‌സൈറ്റ് ഏതാണെന്ന് കണ്ടെത്തുന്നത്. അതിനാൽ സെർച്ചിൽ മുന്നിലെത്തുന്ന വെബ്സൈറ്റുകൾക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുന്നു. ഇവിടെയാണ് സേർച്ച് എൻജിൻ മാർക്കറ്റിങ്ങ് അതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നത്.
 
സെർച്ച് എഞ്ചിൻ മാർക്കറ്റിംഗിൽ, സന്ദർശകരിലേക്കെത്തുന്ന സെർച്ചുകൾക്ക് പരസ്യം വഴിയും പണം ലഭിക്കുന്നു. ഒരു കമ്പനിക്ക് അതിന്റെ മാർക്കറ്റിങിനു വേണ്ടി ചെലവഴിക്കാനുള്ള പണം ഇതുവഴി ഉണ്ടാക്കാം. അധിക ബോണസ് എന്ന നിലയിൽ, വെബ്സൈറ്റ് സന്ദർശിക്കുന്ന ഓരോ
വ്യക്തിയും വെബ്‌സൈറ്റിന്റെ റാങ്കിംഗ് വർദ്ധിപ്പിക്കുന്നു.
 
സെർച്ച് എഞ്ചിൻ മാർക്കറ്റിംഗ് ശരിയായ സമയത്ത് ഉപഭോക്താക്കളിലേക്ക് എത്തുന്നു. പുതുതായി എന്തെങ്കിലും വിവരങ്ങൾക്കായി ആളുകൾ കാത്തിരിക്കുമ്പോൾ കൃത്യമായി ആവശ്യമുള്ള വെബ്‌സൈറ്റിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു. ഭൂരിഭാഗം ഡിജിറ്റൽ പരസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, പേ പെർ ക്ളിക്ക് (PPC) പരസ്യം, ഇടയിൽ കേറി വരാത്തതു കൊണ്ട് ചെയ്യുന്ന ജോലികളെ തടസ്സപ്പെടുത്തുന്നുമില്ല.
 
സേർച്ച് എൻജിൻ മാർക്കറ്റിങ്ങ് ഉപയോഗിച്ച് ഫലങ്ങൾ ഉടനടി ലഭിക്കുന്നു. ഒരു കമ്പനിയുടെ സേവനങ്ങളെക്കുറിച്ച് അറിയിക്കാനും ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യാനും ഇന്ന് സജീവമായി ഉപയോ​ഗിച്ചു വരുന്ന ഡിജിറ്റൽ മാർക്കറ്റിങ്ങ് രീതിയാണ് സേർച്ച് എൻജിൻ മാർക്കറ്റിങ്ങ്.
 



Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.