എങ്ങനെ ക്രെഡിറ്റ് സ്കോറിനെ മെരുക്കാം | How to improve credit score

അടിയന്തിര ഘട്ടങ്ങളിലാണ് വായ്‌പ്പാ എടുക്കാൻ നമ്മൾ ഇറങ്ങി തിരിക്കുക.
അതിനായി ബാങ്കിൽ ചെല്ലുമ്പോൾ ആയിരിക്കും "ക്രെഡിറ്റ് സ്കോർ" നല്ല കിടിലൻ വില്ലനായി മുന്നിൽ അവതരിക്കുക.

കോവിട് മൂലം എല്ലാം അടച്ചു പൂട്ടി , ഭക്ഷണവും കഴിച്ച് വീട്ടിൽ ഇരുന്ന പലരും ഞെട്ടിയത് ബാങ്കിൽ ലോൺ എടുക്കാനും പുതുക്കാനും ചെന്നപ്പോൾ ആണ്.പലരുടെയും ക്രെഡിറ്റ് സ്കോർ താഴെ പോയിരിക്കുന്നു.കയ്യിൽ പണം ഇല്ലാതായതോടെ തിരിച്ചടവ് മുടങ്ങിയതാണ് കാരണം...

ഒരുപക്ഷെ ആ കാലഘട്ടത്തിൽ കടം കൃത്യമായി തിരിച്ചടയ്ക്കാൻ സാധിച്ചിട്ടുള്ളത് സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും.

അപ്പോൾ എങ്ങനെ ക്രെഡിറ്റ് സ്കോറിനെ മെരുക്കാം ...

How to improve credit score



ഒന്നാമതായി കട ബാധ്യതകൾ അവഗണിക്കാതിരിക്കുക.അവ തിരിച്ചടക്കുവാനുള്ളത് തന്നെയാണെന്ന ധാരണയും അതിനുള്ള ശ്രമങ്ങളും ഉണ്ടാകണം.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് എങ്കിൽ കുടിശ്ശിക പെട്ടെന്ന് തന്നെ തിരിച്ചടയ്ക്കുക.ക്രെഡിറ്റ് കാർഡ് പരമാവധി ഉപയോഗിക്കാതിരിക്കുക.ഉപയോഗിച്ചാൽ നിശ്ചിത കാലയളവിനുള്ളിൽ അത് തിരിച്ചടയ്ക്കുക.

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ പരമാവധി ഉപയോഗിക്കാതിരിക്കുക.പരമാവധി ഇടങ്ങളിൽ പണമായി നൽകുവാൻ കഴിയുമെങ്കിൽ അങ്ങനെ തന്നെ പേയ്‌മെന്റ് ചെയ്യുക.ഷോപ്പിംഗ് നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കുക.ധൂർത്ത് ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം.

വായ്‌പ്പാ കിട്ടുന്നിടത്ത് നിന്നെല്ലാം എടുക്കരുത് എന്നതാണ് അടുത്തത്.എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് വേണ്ടിയാകണം കടം എടുക്കുന്നത്.കിട്ടുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയാൽ വലിയ കട ബധ്യത സൃഷ്ടിക്കപ്പെടും.അത് ക്രെഡിറ്റ് സ്കോറിനെ കാര്യമായി തന്നെ ബാധിക്കും..

തിരിച്ചടവിനുള്ള വഴി മുന്നിൽ കണ്ടു കൊണ്ടുവേണം ക്രെഡിറ്റ് സ്വീകരിക്കാൻ.എല്ലായിടത്തും ലോണിന് അപേക്ഷ കൊടുക്കാതിരിക്കുക.പല ഇടങ്ങളിൽ അപേക്ഷ കൊടുത്തത് അവരെല്ലാം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കും.പിന്നീട് ക്രെഡിറ്റ് സ്കോർ എടുക്കുന്നവർക്ക് മറ്റൊരാൾ നിങ്ങൾക്ക് തന്ന സ്കോർ കാണുവാൻ ആകും.അത് നിങ്ങളുടെ ഇപ്പോഴത്തെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിച്ചേക്കാം..

മറ്റാരുടെയെങ്കിലും വായ്പ്പകൾക്ക് ജാമ്യം നിന്നിട്ടുണ്ട് എങ്കിൽ അവരോടും കൃത്യമായി വായ്‌പകൾ അടച്ചോളാൻ പറയുക.അല്ലെങ്കിൽ അതും നമ്മളെ ബാധിക്കും.

എടുത്ത വായ്പ്പകളുടെ തിരിച്ചടവാണ് ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാനുള്ള ഏറ്റവും എളുപ്പ വഴി.
സമയത്ത് വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്, നിബന്ധനകൾക്ക് വിധേയമായി, വായ്പ പുനഃക്രമീകരണം ചെയ്യാൻ ബാങ്കുകൾ തയ്യാറാണ്.

ബാക്കി അടക്കാനുള്ള കാര്യത്തിൽ 90 ദിവസത്തിൽ അധികമായി, പ്രവർത്തനങ്ങൾ നടക്കുന്നില്ലെങ്കിൽ വായ്പ, നിഷ്‌ക്രിയ ആസ്തി ആയി പോയേക്കാം. നിഷ്‌ക്രിയ ആസ്തിയുടെ ബാധ്യത കുറെ കാലം നമ്മുടെ ക്രെഡിറ്റ് സ്കോറിന്റെ കൂടെയുണ്ടാകും.

വർഷത്തിലൊരിക്കൽ എങ്കിലും ക്രെഡിറ്റ് സ്കോർ ഒന്ന് നോക്കുക.നമുക്ക് പറ്റിയ വീഴ്ചകൾ മനസ്സിലാക്കനും പ്ലാൻ തയാറാക്കുവാനും നമുക്ക് അത് സഹായകരമാകും.

നമ്മുടെ ഫോൺ നമ്പർ ,ഇമെയിൽ മുതലായവ മാറുന്നുണ്ടെങ്കിൽ ബാങ്കിനെ അറിയിക്കുക.അത് വഴി കൃത്യമായ അറിയിപ്പുകൾ നമുക്ക് തന്നെ ലഭിക്കാൻ സഹായകരമാകും.പഴയ നമ്പറുകൾ വെച്ചുള്ള ബാങ്കിങ് തട്ടിപ്പുകൾ പോലും ഇക്കാലത്തുണ്ട്.
ഇനി അഥവാ നമ്മളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷെ നമ്മുടെ കടത്തെ ,പ്രശനക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താം...അതും നമ്മുടെ ക്രെഡിറ്റ് സ്കോറിനെ കാര്യമായി തന്നെ ബാധിക്കും...

ശ്രദ്ധിച്ചാൽ ക്രെഡിറ്റ് സ്കോർ അത്ര വില്ലൻ ഒന്നും അല്ല എന്ന് മനസ്സിലായില്ലേ.....




Previous Post Next Post