തൃശൂർ പൂരം Thrissur pooram


thrissur pooram
Thrissur pooram
1790-1805 കാലഘട്ടത്തിലെ കൊച്ചി മഹാരാജാവ് ശക്തൻ തമ്പുരാന്റെ (രാജാ രാമ വർമ)ആരംഭിച്ചതാണ് തൃശൂർ പൂരം. തൃശൂർ പൂരം എന്ന പേരിൽ പ്രശസ്തമാകുന്നതിനു മുൻപ് ആറാട്ടുപുഴ പൂരം എന്ന പേരിൽ ആറാട്ടുപുഴയിൽ ഏകദിന ഉത്സവമായി ഇത് നടന്നു പോന്നിരുന്നു. 

thrissur pooram
Thrissur pooram


തൃശ്ശൂരിലെയും മറ്റ് നാടുകളിലെയും ആൾക്കാർ അതിൽ പങ്കെടുത്തിരുന്നു. 
1798 ൽ തുടർച്ചയായ മഴയെ തുടർന്ന് തൃശൂരിൽ നിന്നുള്ള ജനങ്ങൾക്കു കൃത്യസമയത്തു ആറാട്ടുപുഴയിൽ എത്തിച്ചേരുവാൻ കഴിഞ്ഞില്ല. അതിനാൽ പൂരം ഘോഷയാത്രയിൽ അവർക്ക് പ്രവേശനം നിഷേധിച്ചു. ഇതിൽ കുപിതനായ ശക്തൻ തമ്പുരാൻ ജന പ്രമാണികളോടും നിയമജ്ഞരോടും ക്ഷേത്ര ഭാരവാഹികളോടും കൂടെ ചേർന്ന് വടക്കും നാഥൻ ക്ഷേത്രത്തിനു ചുറ്റുമുള്ള 10 ക്ഷേത്രങ്ങളെ ഏകീകരിക്കാനും അതിന്റെ ഉത്സവം വലിയ ജനപങ്കാളിത്തത്തോടെ നടത്തുവാനും തീരുമാനിച്ചു. 

thrissur pooram
Thrissur pooram


തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളായി തിരിഞ്ഞാണ് പൂരം ആഘോഷങ്ങൾ. 
കുടമാറ്റവും, കരിമരുന്നും ഇരു വിഭാഗങ്ങളും മത്സരബുദ്ധിയോടെ കൈകാര്യം ചെയ്യുന്നു. 

thrissur pooram
Thrissur pooram

ഏഷ്യയിൽ ഏറ്റവും  അധികം ജനങ്ങൾ പങ്കെടുക്കുന്ന ഫെസ്റ്റിവൽ കൂടിയാണിത്. ആനയും മേളവും വൻ ജനക്കൂട്ടവും വടക്കുംനാഥന്റെ മണ്ണ് ശെരിക്കും മറ്റൊരു ലോകമായി മാറും. എല്ലാവർക്കും ഒരേ ചിന്ത, ഒരേ കാഴ്ച.. പൂരം 

thrissur pooram
Thrissur pooram



കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Previous Post Next Post