How to Protect Gmail Account from Hackersക്ലിഫ് സ്‌റ്റോൾ ഒരു ബഹിരാകാശ യാത്രികനും ശാസ്ത്രജ്ഞനും,അദ്ധ്യാപകനും ഒക്കെ ആയിരുന്നു.

1986-ൽ, ലോറൻസ് ബെർക്ക്‌ലി നാഷണൽ ലാബിലെ ക്ലിഫ് സ്‌റ്റോൾന്റെ ബോസ്, ലാബിന്റെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ അക്കൗണ്ടിങ്ങിന്റെ 75-സെന്റ് പൊരുത്തക്കേടിന്റെ കാരണം കണ്ടെത്താൻ ക്ലിഫ് സ്‌റ്റോളിനെ ചുമതലപ്പെടുത്തി.
36 കാരനായ സ്‌റ്റോൾ, ആ ചെറിയ അപാകതയുടെ ഉറവിടം അന്വേഷിച്ചു, അത് ഒരു ഞെട്ടിക്കുന്ന കുറ്റവാളിയിലേക്ക് അദ്ദേഹത്തെ നയിച്ചു.
സിസ്റ്റത്തിലെ ഒരു ഹാക്കർ. 


ലാബിന്റെ നെറ്റ്‌വർക്കിലും നവീനമായ ഇന്റർനെറ്റിലും ഉടനീളം ആ ഹാക്കറുടെ കാൽപ്പാടുകൾ പിന്തുടർന്ന് സ്‌റ്റോൾ തന്റെ ജീവിതത്തിന്റെ ഒരു വർഷം ചെലവഴിച്ചു. 
ഒരു കൂട്ടം യുവ ജർമ്മൻ ഹാക്കർമാർ അമേരിക്കയുടെ സൈനിക, സർക്കാർ ഏജൻസികളിലേക്ക് നടത്തിയ സമാനമായ നുഴഞ്ഞുകയറ്റങ്ങളുടെ ഒരു വലിയ വെബ് അദ്ദേഹം കണ്ടെത്തി, 

1989-ന്റെ അവസാനത്തിൽ ഡിജിറ്റൽ ഡിറ്റക്റ്റീവ് ഓർമ്മക്കുറിപ്പായി പ്രസിദ്ധീകരിച്ച ആ ചെറിയ പ്രാരംഭ സൂചനയിൽ നിന്ന് സ്‌റ്റോൾ അനാവരണം ചെയ്‌ത കഥ, ദി കുക്കൂസ് എഗ്, സ്‌റ്റേറ്റ് സ്‌പോൺസർ ചെയ്‌ത ഹാക്കിംഗിന്റെ അറിയപ്പെടുന്ന ആദ്യത്തെ കേസായി മാറി.

ഇന്ന്, ഇന്റർനെറ്റ് വളരെ ഇരുണ്ട സ്ഥലമാണ്-ക്ലിഫ് സ്‌റ്റോൾ ആകട്ടെ ഒരു സൈബർ സുരക്ഷാ ഐക്കണും.

അദ്ദേഹം പറഞ്ഞൊരു വാചകമുണ്ട്.
""നിങ്ങളുടെ പാസ്‌വേഡ് ഒരു ടൂത് ബ്രഷ് പോലെ കാണണം.മറ്റാർക്കും അത് കൊടുക്കരുത്.കൃത്യമായി അത് ഉപയോഗിക്കണം.ഓരോ 6 മാസത്തിലും പുതിയത് വാങ്ങണം"

അദ്ദേഹം പറഞ്ഞത് 30 കൊല്ലങ്ങൾക്ക് മുന്പാണെന്നു കൂടെ ഓർക്കണം.അതായത് പാസ്‌വേഡ് മാറ്റാനും സുരക്ഷിതമാക്കാനും മാസങ്ങളൊന്നും എടുക്കരുതെന്ന് മാത്രം.

ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുന്നതിനായി ഒന്നിലധികം ബ്രൗസറുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ഇവയിൽ നാം എന്റർ ചെയ്യുന്ന ഓരോ വിവരങ്ങളും എത്രത്തോളം സുരക്ഷിതമാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഉദാഹരണത്തിന് കൂടുതൽ ആളുകളും വിവരങ്ങൾ തിരയാനായി ഉപയോഗിക്കുന്നത് ക്രോം ബ്രൌസർ ഉം ഗൂഗിൾ സെർച്ച് എഞ്ചിനുമാണ്. സാധാരണ ഗതിയിൽ ഒരു ജിമെയിൽ അക്കൗണ്ട് -അതിൽ നമ്മൾ ക്രിയേറ്റ് ചെയ്യുന്ന അക്കൗണ്ട് -അത് ഉപയോഗിച്ചാണ് നമ്മൾ ഗൂഗിളിന്റെ തന്നെ ക്രോം ബ്രൗസറും ഗൂഗിളിന്റെ തന്നെ സെർച്ച് എൻജിനും ഉപയോഗിച്ച് ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുന്നത്. ഇങ്ങനെ വരുമ്പോൾ നമ്മുടെ പ്രധാനപ്പെട്ട വിവരങ്ങൾ പലതും നമ്മളറിഞ്ഞും അറിയാതെയും ഈ അക്കൗണ്ട് ൽ സേവ് ആകുന്നുണ്ട്. നമ്മുടെ ഗാഡ്‌ജെറ്റുകൾ ആക്രമിക്കാൻ പ്ലാനിടുന്ന ഹാക്കർക്ക് ഈ അക്കൗണ്ട് അക്സസ്സ് ചെയ്യാൻ കഴിഞ്ഞാൽ കാര്യങ്ങൾ പിന്നെ എളുപ്പമാണ്.

ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്ക് നമ്മുടെ വിവരങ്ങൾ സംരക്ഷിക്കാൻ കഴിയും.

ഏറ്റവും സ്ട്രോങ്ങ് അതായത് ലെറ്ററുകൾ,നമ്പറുകൾ,സിംബലുകൾ മുതലായവ ഉപയോഗിച്ചുകൊണ്ട് പാസ്സ്‌വേർഡുകളെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റണം.ഏറ്റവും എളുപ്പത്തിൽ കിട്ടുന്ന തരത്തിലുള്ള നമ്പറുകൾ,പേരുകൾ എന്നിവ ഉപയോഗിക്കാതിരിക്കുക.ഇതാണ് സൈബർ സെക്യൂരിറ്റിയുടെ തന്നെ കാര്യത്തിൽ ഏറ്റവും പ്രധാനം.

1 . ഇ മെയിലുകൾ അയക്കുന്നതിനായി ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ജിമെയിൽ. മിക്ക ആളുകളും ഈ
     ജിമെയിൽ അക്കൗണ്ടുകൾ ഉപയോഗിച്ച് കൊണ്ടാകും ക്രോം പ്രൊഫൈൽ നിർമ്മിക്കുക. സ്വാഭാവികമായും നമ്മൾ എന്റർ ചെയ്യുന്ന
   പാസ് വേഡുകൾ , യൂസർനെയിം,പേയ്മെന്റ്കാർഡുകളുടേതടക്കം സീക്രെട്ട് കോഡുകൾ ഇവയെല്ലാം തന്നെ ഈ ജിമെയിൽ അക്കൗണ്ടിലും ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള ക്രോം പ്രൊഫൈലിലുമാകും സേവ് ചെയ്യപ്പെടുക. അത് കൊണ്ട് തന്നെ നമ്മളുടെ ജിമെയിൽ അക്കൗണ്ട് ന്റെ
     പാസ്സ്‌വേർഡുകൾ ആരുമായും തന്നെ ഷെയർ ചെയ്യാതിരിക്കുക. ഇത് മറന്നു പോകാതിരിക്കാനും, ഇടക്ക് ഇടക്ക് മാറ്റാനും പ്രത്യേകം
     ശ്രദ്ധിക്കുക.

അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോൾ ചോദിക്കുന്ന സെക്യൂരിറ്റി കോസ്ട്യൻ ഓർത്തിരിക്കുന്നതും,അതിനുള്ള ഉത്തരം ഓർത്തിരിക്കുന്നതും ആയാൽ കൂടുതൽ നല്ലത്.പിന്നീട് അക്കൗണ്ട് പാസ്‌വേഡ് മറന്നു പോയാൽ ആ ചോദ്യവും ഉത്തരവും നമ്മെ സഹായിക്കും.

2 . ചില അവസരങ്ങളിൽ യൂസർ നെയിം ഉം പാസ്സ്‌വേർഡ് ഉം എന്റർ ചെയ്യുമ്പോൾ വലത് വശത്തു മുകൾ ഭാഗത്തായി സേവ്, നെവർ എന്നിങ്ങനെ
     2 ഓപ്ഷൻ കൾ കാണാം. അതിൽ സേവ് ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പാസ്സ്‌വേഡ്‌ അതിപ്പോ ഏത് തന്നെ ആയാലും ഇന്റർനെറ്റ് ബാങ്കിങ് ഓ
     റെയിൽവേ ടിക്കറ്റ് ബുക്കിംഗ് ഓ അത് പോലെ മറ്റെന്ത് പ്രധാനപ്പെട്ട വിവരമായലും അത് ഇവിടെ സേവ് ചെയ്യപ്പെടുന്നതാണ്. പിന്നീട് നിങ്ങൾ
     ലോഗൗട്ട് ചെയ്തിട്ട് ഇതേ സൈറ്റ് ൽ തന്നെ വീണ്ടും കയറിയാലും ആ സ്ഥലത്തു നിങ്ങളുടെ യൂസർ നെയിംഉം പാസ്സ്‌വേർഡും ഓട്ടോ ഫിൽ
     ആയി കിടക്കുന്നത് കാണാം. മാത്രമല്ല മറ്റേതെങ്കിലും കമ്പ്യൂട്ടറിൽ ഈ മെയിൽ ലോഗിൻ ചെയ്താൽ നിങ്ങൾ പാസ്സ്‌വേർഡ് സേവ്
     ചെയ്തിട്ടുള്ള എല്ലാ സൈറ്റ് കളും മനസ്സിലാക്കാനും ഓപ്പൺ ആക്കാനും കഴിയുന്നതാണ്.അതിനായി settings-autofill -passwords എന്നിങ്ങനെ പോയാൽ മതി.അവിടെ നിങ്ങളുടെ മെയിൽ ഐഡിയിൽ സേവ് ചെയ്യപ്പെട്ടിട്ടുള്ള വെബ്സൈറ്റുകളും പാസ്‌വേർഡുകളുംകാണുവാൻ കഴിയും.

3 . നമ്മൾ സ്വന്തമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ കളാണെങ്കിൽ പോലും പാസ്സ്‌വേർഡുകളും മറ്റ്പ്രധാന വിവരങ്ങളും ബ്രൌസർ ൽ സേവ് ചെയ്ത്
     വെക്കാതെ ആവശ്യമുള്ളപ്പോൾ എന്റർ ചെയ്ത് ഉപയോഗിക്കുന്നതാവും കൂടുതൽ നല്ലത്.സൈൻ ഇൻ ചെയ്യുവാനായി ടു സ്റ്റെപ് വെരിഫിക്കേഷൻ മാതൃക കുറച്ചുകൂടെ സുരക്ഷിതമാണ്.അക്കൗണ്ട് റിക്കവറിയുടെ സമയത്ത് സഹായകരമാകുന്ന മൊബൈൽ ഫോൺ നമ്പർ,മറ്റ് ജി മെയിൽ അക്കൗണ്ട് ഡീറ്റെയിൽസ് മുതലായവ കൃത്യമായി കൊടുക്കുക.

4 . ചിലപ്പോൾ മറ്റാരുടെയെങ്കിലും കംപ്യൂട്ടറുകളിലെ ക്രോം ബ്രൌസർ ൽ നിന്നോ പബ്ലിക്ക് വൈഫൈ ഉപയോഗിച്ചുകൊണ്ടോ ബ്രൗസ് ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ, Shift + control + N 
     ക്ലിക്ക് ചെയ്യുന്നതിലൂടെ ഇൻകോഗ്നിറ്റോ എന്നൊരു പേരിൽ പുതിയ ടാബ് ഓപ്പൺ ആകുകയും ഇത് വഴി ബ്രൗസ് ചെയ്യാവുന്നതുമാണ്. ഇങ്ങനെ
     ചെയ്യുന്നത് വഴി നിങ്ങളുടെ ഹിസ്റ്ററി യോ മറ്റ് വിവരങ്ങളോ സേവ് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്താവുന്നതാണ്.


5 . ഈ കാര്യങ്ങൾ എല്ലാം തന്നെ മറ്റ് ബ്രൌസർ കളിലും ശ്രദ്ധിക്കേണ്ടതാണ്.. പിന്നെ പാസ്സ്‌വേർഡ് കൾ സെലക്ട് ചെയ്യുമ്പോൾ
    പെട്ടെന്നൊരാൾക്ക് ഊഹിക്കാൻ കഴിയാത്ത വിധത്തിൽ ഉള്ളവയായിരിക്കും എപ്പോഴും നല്ലത്. പേര്, മൊബൈൽ നമ്പർ പോലെ മറ്റൊരാൾക്ക്
    വേഗത്തിൽ കണ്ടെത്തതാണ് കഴിയുന്നവ പാസ്സ്‌വേർഡ് ആയി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.നമ്മളീ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമ്മൾ സുരക്ഷിരാണെന്ന് കരുതാം. ഓർക്കുക നമുക്കിഷ്ട്ടപ്പെട്ട സാധനങ്ങൾ മനസ്സിലാക്കി അത് നമുക്ക് മുന്നിലെത്തിക്കുന്ന ഇന്റർനെറ്റ് പ്രവർത്തിക്കുന്നത് തന്നെ നമ്മുടെ കൂടെ ഡേറ്റകളുടെ ബലത്തിലാണ്.Previous Post Next Post