സർഫാസി (SARFASI) ആക്ട് അഥവാ സെക്യൂരിറ്റിസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റിസ് ഇൻട്രസ്റ്റ് ആക്ട്

ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ സുപ്രധാനമായ ഒരു നിയമമാണ് സർഫാസി (SARFASI) ആക്ട് അഥവാ സെക്യൂരിറ്റിസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റിസ് ഇൻട്രസ്റ്റ് ആക്ട്.തങ്ങൾക്ക് ലഭിക്കാനുള്ള കുടിശ്ശിക ബാങ്കുകൾക്ക് തിരിച്ചുപിടിക്കാനുള്ള അനുവാദം നൽകുന്ന നിയമം ആണിത്.


2002ൽ ആണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം പാസാക്കുന്നത്.

1,2 നരസിംഹം കമ്മിറ്റി,അനധ്യാർജിന കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം രൂപീകരിക്കപ്പെടുന്നത്.




സർഫാസി ആക്ട് ,ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവർ കൊടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ഈടായി നൽകിയ വസ്തു പിടിച്ചെടുക്കാനും അങ്ങനെ കുടിശ്ശിക ഉറപ്പാക്കാനും അവകാശം നൽകുന്നു.


വായ്പയിൽ 60 ദിവസത്തിനു മുകളിൽ മുടക്ക് വരുത്തിയാൽ ബാങ്കിന് ഇടപാടുകാരനെ ബന്ധപ്പെടാം.

മൂന്നു മാസം അടവ് മുടങ്ങിയാൽ ഇത് പിന്നെ കിട്ടാക്കടത്തിന്റെ പരിധിയിലേക്ക് ആകും.അതോടെ നടപടികൾ ആരംഭിക്കുകയും ചെയ്യും.


എന്നാൽ ഏറ്റെടുക്കൽ സംബന്ധിച്ച് നോട്ടീസ് ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ നിയമം മൂലം സ്ഥാപിതമായിട്ടുള്ള പ്രസ്തുത appellate authority ക്ക് മുന്നിൽ അപ്പീൽ നൽകുവാൻ കടം എടുത്ത ആൾക്ക് അവസരമുണ്ട്.


സർഫാസി ആക്ട് അനുസരിച്ചാണ് അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികൾ ഇന്ത്യയിൽ സ്ഥാപിതമായത് . സർഫാസി ആക്ട് പ്രകാരമുള്ള ലേലനടപടികൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ബിസിനസ് കമ്പനികളാണ് ഇവ.സാധാരണഗതിയിൽ ബാങ്കുകൾ അവരുടെ കിട്ടാക്കടങ്ങൾ ഇത്തരം കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്.


ബാങ്കുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം കണ്ടുകെട്ടൽ പൂർത്തിയാക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ സർഫാസി ആക്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഇവ അനുസരിച്ച് മാത്രമേ ബാങ്കുകൾക്ക് പ്രവർത്തിക്കാനാകൂ.



ഒരു ലക്ഷത്തിൽ താഴെയുള്ള വായ്പകൾ, മുഴുവൻ തുകയുടെ 20 ശതമാനം മാത്രം തിരിച്ചടയ്ക്കുവാൻ ബാക്കിയുള്ള സാഹചര്യങ്ങൾ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല.


കോവിഡിനെ തുടർന്ന് ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായപ്പോഴാണ് സർഫാസി നിയമം ചർച്ചയായത്.മുടങ്ങിപ്പോയ വായ്പ്പകളുടെ മുതൽ കിട്ടാൻ വേണ്ടി ബാങ്കുകൾ കൂട്ടത്തോടെ ജപ്തി നടപടികൾക്ക് മുതിർന്നു.എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയതന്ത്ര ചർച്ചകളിലാണ് തിരിച്ചടവ് കാലാവധി നീട്ടികൊണ്ടുള്ള മൊറട്ടോറിയം ഒക്കെ വരുന്നത്.


ഈട് വസ്തു ലേല നടപടികൾ പൂർത്തിയാക്കി വില്പനയിലൂടെയോ ലേലത്തിലൂടെയോ ലഭിക്കുന്ന തുകയിൽ നിന്നും ബാങ്കിന് ലഭിക്കാനുള്ള തുകയുടെ ബാക്കി ലോൺ എടുത്ത ആൾക്ക് തിരികെ നൽകും.

..






Previous Post Next Post