മഞ്ഞിൽ നനഞ്ഞു ഒരു കക്കാടംപൊയിൽ യാത്ര | Kakkadampoyil Calicut

കക്കാടംപൊയിൽ kakkadampoyil kakkadampoyil resort resorts in kakkadampoyil kakkadampoyil waterfall kozhippara waterfall kakkadampoyil images
കക്കാടംപൊയിൽ.(KAKKADAMPOYIL)

kakkadampoyil
Kakkadampoyil
മലബാറിന്റെ ഊട്ടി. വളരെ പെട്ടെന്ന് ഉദിച്ചുയർന്ന വിനോദ സഞ്ചാര കേന്ദ്രം. മലനിരകൾ കയറുവാൻ ഇടുക്കിയും മൂന്നാറും വാഗമണ്ണും ഒക്കെ പോയിരുന്ന മലപ്പുറംകാരനും കോഴിക്കോടുകാരനും കക്കാടംപൊയിലിലെ മൊട്ടക്കുന്നുകൾ തേടിയെത്തി.

kakkadampoyil
Kakkadampoyil


 മഞ്ഞിന്റെയും മഴയുടെയും കുളിരണിഞ്ഞു മുക്കവും കൂടരഞ്ഞിയും കൂമ്പാറയും ഒക്കെ കടന്നവർ മലയിലേക്ക് എത്തി. അരീക്കോട് തോട്ടുമുക്കം വഴിയും നിലമ്പൂർ വഴിയും സഞ്ചാരികൾ കക്കാടംപൊയിലിനെ തൊട്ടറിഞ്ഞു.എന്തിനേറെ ഊട്ടിക്ക് പോകുന്നവർ പോലും സ്റ്റീയറിങ് വളച്ചു ഇങ്ങോട്ടേക്കു പാഞ്ഞെത്തി. ഇവർക്കെല്ലാവർക്കുമായി ധാരാളം സ്വകാര്യ റിസോർട്ടുകളും സംരംഭങ്ങളും ഇവിടെ ഉണ്ട്. 

kakkadampoyil
Kakkadampoyil


കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിരാണ് കക്കാടംപൊയിൽ. പശ്ചിമഘട്ട മലനിരകളിലെ ഒരു ചെറു ഗ്രാമം. ചാലിയാറും ഇരുവഴിഞ്ഞിയും സമൃദ്ധിയുടെ ഒഴുകുന്നു.നിലവിൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഈ ഗ്രാമം മാറിക്കഴിഞ്ഞു. 

kakkadampoyil
Kakkadampoyil


കോഴിപ്പാറ വെള്ളച്ചാട്ടം അടക്കമുള്ള ചെറു വെള്ളച്ചാട്ടങ്ങൾ, നിലമ്പൂർ വനത്തിന്റെ ഭാഗമായിട്ടുള്ള വനങ്ങൾ, പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി ഭംഗി, ട്രെക്കിങ്ങിനു അനുയോജ്യമായ ചെറുതും വലുതുമായ കുന്നുകൾ , പഴശ്ശിരാജാ തന്റെ പടയോട്ടകാലത്തു ഉപയോഗിച്ച ഗുഹ,പൊട്ടൻ പാറ, കുരിശുമല, പിന്നെ സാദാ സമയവും ചുറ്റിക്കറങ്ങുന്ന തണുപ്പുള്ള കാറ്റും കോടമഞ്ഞും...

kakkadampoyil
Kakkadampoyil

കോഴിക്കോട് നഗരത്തിൽ നിന്നും 48 കിലോമീറ്റർ അകലമാണുള്ളത്. അങ്ങാടിയിലെ കടയിൽ നിന്നും ചൂട്  ചായയും മസാല ബോണ്ടയും കഴിച്ചിട്ട്  നിലമ്പൂരിലേക്കും അവിടെ നിന്നും ഊട്ടിയിലേക്കും വളരെ വേഗം കടക്കാം. 

kakkadampoyil
Kakkadampoyil


ഓഫ്‌ റോഡ് വണ്ടി കയ്യിലുണ്ടെങ്കിൽ നായാടംപൊയിൽ വഴി പൂവാറൻതോട് എന്ന മനോഹര ഗ്രാമത്തിലേക്കും കടക്കാം. 
അതുമല്ലെങ്കിൽ കൂമ്പാറ വഴി മലയിറങ്ങാം. മഴക്കാല യാത്രകൾക്ക് മികച്ച സ്ഥലം തന്നെയാണ് കക്കാടംപൊയിൽ .
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.