ഉളുപ്പുണി (ULUPPUNI)
uluppuni |
ഇയോബിന്റെ പുസ്തകം സിനിമ യിലെ മനോഹരമായ പുൽമേടുകൾ ,സൂര്യ രശ്മി ഏറ്റുവാങ്ങി സുവർണ നിറത്തിൽ നമ്മളെ കൊതിപ്പിച്ച ഇടം . ഇടുക്കി വരെ ചെന്ന സ്ഥിതിക്ക് പെട്ടെന്ന് ഒന്നും മലയിറങ്ങി പോകണ്ട എന്ന് നമ്മളെ പ്രേരിപ്പിക്കുന്ന സ്ഥലം.വാഗമൺ പോകുന്ന സഞ്ചാരികൾക്കു മനോഹരമായ മറ്റൊരു ലൊക്കേഷൻ ആണ് ഉളുപ്പൂണി. ഈയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചതാണ്.
|
വാഗമൺ തന്നെ എത്രയോ കാലത്തേക്ക് ആസ്വദിക്കാൻ ഉണ്ട് .കണ്ണും മനസ്സും ശരീരവും തൊട്ടു തലോടുന്ന കാഴ്ചകളും അനുഭവങ്ങളും ജീവിതങ്ങളുമാണ് കുന്നുകൾ കയറി വരുന്ന ഓരോ സഞ്ചാരിയും കുന്നുകൾ ഇറങ്ങുമ്പോൾ കൊണ്ട് പോവുന്നത് .കുന്നിൻ മുകളുകളിലായി പരന്ന് കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിൻറെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കുന്നു. നടന്ന് കാഴ്ചകൾ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദർശിക്കാത്ത ഇവിടം.
|
കീശയിലെ കാശിനു പറ്റിയ യാത്രകൾ തന്നെയാണ് ഉളുപ്പുണി ക്ക് ഉള്ള യാത്രയും .വാഗമൺ -പുള്ളിക്കാനം റോഡിൽ ചോറ്റുപാറ ജംഗ്ഷനിൽ നിന്നും ഏകദേശം 5 കിലോമീറ്റെർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻപുറം .ഒപ്പം നല്ല വിശാലമായ ഒരു പുൽമേടും.നടന്നു കാണാനും ബൈക്ക് ,ഫോർ വീൽ വാഹനങ്ങൾ തുടങ്ങിയവ വഴി സഞ്ചരിക്കാനും കഴിയും.
|
ജീപ്പിന്റെ ടയറുകൾ സൃഷ്‌ടിച്ച വളഞ്ഞു പുളഞ്ഞുള്ള നീളൻ പാതകൾ , അതിലൂടെ സഞ്ചരിക്കുമ്പോൾ പുൽത്തണ്ടുകൾ നമ്മിലേക്ക് വളഞ്ഞു ഇറങ്ങി വരും .നമ്മുടെ തലോടൽ ഏറ്റുവാങ്ങാൻ വേണ്ടിയാവണം .
ആളും അനക്കവുമില്ലാത്ത മൊട്ട കുന്നുകൾ ,ശുദ്ധമായ അന്തരീക്ഷം , ഗ്രാമീണതയിലേക്കുള്ള പിൻവിളിയാകും ഈ യാത്ര അതുറപ്പാണ്.വാഗമണ്‍ നിന്നും പുള്ളിക്കാനം റൂട്ടിൽ പോവുക. വാഗമൺ ടൗണിൽ നിന്നും ഈ റൂട്ടിൽ ഏകദേശം 5km പോയാൽ ചോറ്റുപറ എന്ന ജംഗ്ഷൻ ഇൽ ചെല്ലാം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു.
ചോറ്റുപറ ജംഗ്ഷൻ ഇൽ നിന്ന് വീണ്ടും ഒരു 5km സഞ്ചരിച്ചാൽ ഉളുപ്പുനി ഇൽ എത്തിച്ചേരാം.കീശയിലെ കാശു പിന്നെയും ബാക്കി...