ഇടുക്കി ജില്ലയിലെ ഒരു മലയോര ടൂറിസ്റ്റു കേന്ദ്രമാണ് മൂന്നാർ. മൂന്നാറിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത എന്നാൽ, അവിടുത്തെ കാലാവസ്ഥയും, ഭൂപ്രകൃതിയും ആണ്. മൂന്നാറിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ആക്കിയത് നീലകുറുഞ്ഞിയും, വരയാടുകളും ആണെന്ന് എല്ലാവർക്കും അറിയാം. തേയില തോട്ടത്തിന്റെ ഇടയിലൂടെ ഉള്ള യാത്ര, എത്ര മനോഹരമാണെന്നു എല്ലാവർക്കും അറിയാം.
Munnar |
അതിമനോഹരമായ ഹിൽ സ്റ്റേഷൻ .
മധുരപ്പുഴ,നല്ലതണ്ണി ,കണ്ടലി എന്നിങ്ങനെ മൂന്നു പുഴകളുമായി ബന്ധപ്പെട്ട പശ്ചിമ ഘട്ട മലനിരകളിലായാണ് മൂന്നാറിന്റെ കിടപ്പ് .
കമ്പം തേനി ഹൈവെ കടന്നു പോകുന്നത് മൂന്നാറിലൂടെയാണ് .കേരളം -തമിഴ്നാട് അതിർത്തിയിലേ അവസാന പഞ്ചായത്തു കൂടെയാണ് മൂന്നാർ .
തമിഴ്‌നാട്ടിലേക്ക് കടന്നാലും വളരെ സുന്ദരമായ കാഴ്ചകളാണ് .നിങ്ങൾ എറണാംകുളത്തു നിന്നാണെങ്കിൽ അതിരാവിലെ ഒരു നാലു മണിയോടെ നിങ്ങളുടെ യാത്ര തുടങ്ങുകയാണെങ്കിൽ പോകുന്ന വഴികളിൽ തിരക്ക് കുറവായിരിക്കും. അതോടൊപ്പം തന്നെ മൂന്നാറിൽ രാവിലെ തന്നെ എത്തിച്ചേരുവാനും സാധിക്കും. നേര്യമംഗലം പാലം കഴിഞ്ഞാൽ പിന്നെ കാഴ്ചകളുടെ പറുദീസ തുടങ്ങുകയായി. അതിരാവിലെ സമയങ്ങളിൽ ഇവിടെ കോടമഞ്ഞിറങ്ങുവാൻ സാധ്യതയുണ്ട്. വാഹനങ്ങളിൽ പോകുന്നവർ ശ്രദ്ധയോടെ ഓടിക്കുക.
|
ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ എന്നും സഞ്ചാരികളുടെ പറുദീസയാണ്. പശ്ചിമഘട്ട മലനിരകളിൽ, കേരളത്തിലെ ആദ്യ നാഷണൽ പാർക്കായ ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്നു. തണുപ്പും, റിസോർട് കളും ധാരാളം ഉണ്ട്. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്. ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല. ചെറിയ കുട്ടികൾ കൂടെയുണ്ടെങ്കിൽ ടൂവീലർ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
|
നീലക്കുറിഞ്ഞി, വരയാട് (nilgiri tahr) എന്നിവയാണ് മൂന്നാറിലെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാരണങ്ങൾ. മുതുവാൻ ആദിവാസി മേഖലയിലെ ചെറുപ്പക്കാർ സർക്കാരിനെ ടുറിസ്റ് സേവനങ്ങളിൽ സഹായിക്കുന്നു. തമിഴ്നാട് നിന്നും വളരെ പെട്ടെന്ന് എത്തിച്ചേരാൻ കഴിയും.മൂന്നാറിനും പരിസര പ്രദേശത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഏരിയകളുണ്ട്. ഇരവികുളം നാഷണൽ പാർക്ക്, ആനമുടി, മാട്ടുപ്പെട്ടി ഡാം, ആനയിറങ്ങൽ ഡാം,ടോപ്‌സ്റ്റേഷന്‍, ദേവികുളം, മറയൂർ, ചിന്നാർ, തുടങ്ങിയവയാണ് അവയിൽ പ്രമുഖർ. ഒപ്പം കാർഷിക ഗ്രാമങ്ങൾ ആയ യെല്ലപെട്ടി, വട്ടവട, കോവിലാർപെട്ടി, പഴത്തോട്ടം എന്നിവകൂടി കാണാവുന്നതാണ്. ഒപ്പം അവിടെ നിന്നും കുറച്ച് ഫ്രഷ് പച്ചക്കറികളും, സ്ട്രോബെറിയുമൊക്കെ വേടിക്കാവുന്നതാണ്.
ബൈക്ക് യാത്രികർക്ക് നല്ലൊരു അനുഭവമായിരിക്കും ,സമുദ്ര നിരപ്പിൽ നിന്നും 1600 -1800 അടി ഉയരത്തിലുള്ള മൂന്നാർ .ഇനി നിങ്ങൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ മൂന്നാർ കണ്ട് വരണമെങ്കിൽ, സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് എറണാകുളം, ആലുവ എന്നിവിടങ്ങളിൽ നിന്നായി മൂന്നാറിലേക്ക് സർവ്വീസ് നടത്തുന്ന KSRTC ബസ്സുകളെ ആശ്രയിക്കാവുന്നതാണ്. ഇപ്പോൾ മുന്നാറിൽ കാർ, ബൈക്ക് എന്നിവയെല്ലാം Rent-ന് ലഭിക്കുന്നതാണ്