പുന്നത്തൂർ കോട്ട / ആനക്കോട്ട യാത്ര | Punnathur kotta - Anakkotta Travel Thrissur

മലയാളിയുടെ ആന പ്രേമം ലോകപ്രശസ്തമാണ്.തൃശൂരുകാരുടെ ആത്മവിലാകട്ടെ അത് അലിഞ്ഞു ചേർന്നിട്ടുണ്ട് താനും.ആനപ്രേമികളുടെ പ്രിയപ്പെട്ട ഒരു സ്ഥലമുണ്ട് തൃശൂരിൽ അവിടേക്കാണ് ഈ യാത്ര..

anakotta guruvayur
Punnathur Fort - Anakkotta

തൃശ്ശൂരിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും വെറും 3 കിലോമീറ്റർ ചെന്നാൽ കോട്ടപ്പടി എന്നിടത്തെത്താം. പുന്നത്തൂർ ഭരിച്ചിരുന്ന ഭരണാധികാരിയുടെ കൊട്ടാരമായിരുന്നു പുന്നത്തൂർ കോട്ട എന്നാൽ ഇന്ന് അത് ആനക്കോട്ട എന്ന പേരിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ ആനവളർത്തൽ കേന്ദ്രമാണ്.

anakotta guruvayur
Punnathur Fort - Anakkotta


1975 ൽ ആണ് ഗുരുവായൂർ ദേവസ്വം ബോർഡ്‌ പുന്നത്തൂർ കോട്ട ഏറ്റെടുക്കുന്നത്. കോട്ടയുടെ മൈതാനത്തിൽ ആണ് ആനകളെ പരിപാലിക്കുന്നത്..
പരമ്പരാഗത രീതിയിൽ നിർമ്മിച്ച 500 വർഷത്തിനും അപ്പുറം പഴക്കമുള്ള കൊട്ടാരമാണ് ഇവിടുത്തെ പ്രധാന ആകർഷണം.. നാലുകെട്ടിന്റെ രൂപത്തിൽ ആണ് ഈ കൊട്ടാരം പണികഴിപ്പിച്ചിരിക്കുന്നത്....
ഇന്ന് ആ നാലുകെട്ട് പാപ്പാന്മാരുടെ പരിശീലന കേന്ദ്രമായി മാറ്റിയിരിക്കുന്നു.
വടക്കൻ വീര ഗാഥ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഇവിടെ വച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
നാലുകെട്ടിനു പുറമെ ഈ സമുച്ചയത്തിൽ  ഒരു ശിവപാർവ്വതി ക്ഷേത്രവും ഉണ്ട്.

anakotta guruvayur
Punnathur Fort - Anakkotta


കേരളീയരുടെ മനസ്സിൽ അന്നും ഇന്നും ആന എന്നാൽ  ഗുരുവായൂർ കേശവൻ ആണ്..മറ്റ് ആനകളിൽ നിന്ന് വേർതിരിച്ചു നിർത്തുന്ന കുറേ ഘടകങ്ങൾ ഗുരുവായൂർ കേശവന് ഉണ്ടായിരുന്നു. ആനക്കോട്ടയിലെ പ്രമുഖനായ കേശവൻ 1976 ൽ ചെരിഞ്ഞതിന് ശേഷം,, ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലായി 12 അടി ഉയരമുള്ള കേശവന്റെ ശില സ്ഥാപിക്കുകയുണ്ടായി..

ഗുരുവായൂർ ശ്രീകൃഷ്ണ ഭഗവാനായി സമർപ്പിക്കുന്ന അല്ലെങ്കിൽ നടയിരുത്തുന്ന ആനകളെയാണ് ആനക്കോട്ടയിൽ കൊണ്ട് വന്ന് പരിപാലിക്കുന്നത്. 11.5 ഏക്കറുള്ള ഈ ആനക്കോട്ടയിൽ വളരെയധികം ആനകളെ ഇന്നും പരിപാലിച്ചുപോരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാനും മറ്റും ആൺ ആനകളെ പരിശീലിപ്പിക്കുന്നുണ്ടിവിടെ.. ശീവേലിക്കും മറ്റുമായി ദിവസേന ആനകളുടെ സാന്നിദ്ധ്യം ഗുരുവായൂർ ക്ഷേത്രത്തിൽ കാണാൻ സാധിക്കുന്നതാണ്. 

anakotta guruvayur
Punnathur Fort - Anakkotta


പുന്നത്തൂർ കോട്ടയുടെ പരിരസം പ്രകൃതിദത്തമായ ഒരനുഭൂതി നൽകുന്നതാണ്. കൂടാതെ ആനക്കോട്ടയിൽ കുറുമ്പ് കാട്ടി ചെവിയും ആട്ടി കളിച്ച് നടക്കുന്ന ആനക്കുട്ടികളെയും കാണാം.. വെള്ളത്തിലൂടെയും അമ്മയുടെ കാലുകളുടെ ഇടയിലൂടെയും എല്ലാം തലങ്ങും വിലങ്ങും ഓടി കളിക്കുന്ന ആ കുസൃതികളെ കണ്ടാൽ മതിമറന്നു നിന്നുപോവും എന്നതിൽ തർക്കമില്ല..

anakotta guruvayur
Punnathur Fort - Anakkotta


ആനക്കോട്ടയിലെ പ്രധാന ചടങ്ങുകൾ ഗജപൂജയും ആനയൂട്ടും ആണ്.. അന്ന് പതിവിലും അധികം സന്ദർശ്ശകരെ കൊണ്ട് നിറയും ഇവിടം..ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന ഒട്ടുമിക്ക സന്ദർശകരും ആനക്കോട്ട സന്ദർശ്ശിക്കാതെ മടങ്ങാറില്ല..
ആനക്കിടാങ്ങൾ ഇല്ലാതെ കണ്ണനുണ്ടോ... !!!


Previous Post Next Post