ചിമ്മിണി വന്യജീവി സങ്കേത യാത്ര.| Chimmini wildlife sanctuary Thrissur

chimmini wildlife sanctuary
 Chimmini wildlife sanctuary

100 ചതുരശ്ര കിലോമീറ്റർ പടർന്നു കിടക്കുന്ന ചിമ്മിണി (CHIMMINI WILDLIFE SANCTUARY) വന്യജീവി സങ്കേതം. തൃശൂർ ജില്ലയിലെ ആമ്പല്ലൂരിന്‌ അടുത്താണ് ഈ സുന്ദര വനം. നെല്ലിയാമ്പതി മലനിരകളുടെ പടിഞ്ഞാറെ ചെരിവിലായി, പീച്ചി -വാഴാനി, പറമ്പിക്കുളം വന്യജീവി സങ്കേതങ്ങൾ ചിമ്മിണിക്ക് അതിരുകൾ തീർക്കുന്നു. 

chimmini wildlife sanctuary
 Chimmini wildlife sanctuary


ചിമ്മിണി പുഴക്ക് കുറുകെ കെട്ടിയിട്ടുള്ള  ചിമ്മിണി ഡാം ഈ കാടിന്റെ പ്രധാന ആകർഷണമാണ്. ചിമ്മിണി വന്യജീവി സങ്കേതം.. 

ഇടതൂർന്ന നിബിഢ വനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കേരളം..
കേരളത്തിൽ 11,125 സ്കൊയർ കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നത് വനങ്ങളാണ്.. അതായത് കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 29%.. 
ഇങ്ങനെ പടർന്നു കിടക്കുന്ന വനമേഖലകളിലെ പല ഇടങ്ങളും ഇന്ന് വന്യജീവി സങ്കേതങ്ങളാണ്.. 

ചിമ്മിണി വന്യജീവി സങ്കേതം രണ്ടു സൈഡിലായി അവിടുത്തെ പ്രധാന ഗോത്രവർഗ്ഗക്കാരായ മലയ കുടുംബങ്ങൾ താമസിക്കുന്നു.. 
തൃശ്ശൂർ ൽ നിന്നും 40 കിലോമീറ്റർ മാറി എച്ചിപ്പാറ എന്നിടത്താണ് ചിമ്മിണി വന്യജീവി സങ്കേതത്തിന്റെ മുഖ്യകാര്യാലയം.. 
ചിമ്മിണി പുഴക്ക് കുറുകെ കെട്ടിയിരിക്കുന്ന ചിമ്മിണി അണക്കെട്ടും ഈ സങ്കേതത്തിന്റെ പ്രധാന ആകർഷണമാണ്.. 

സഞ്ചാരികൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭം (Southern birdwing), പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ ചിത്രശലഭമായ കൃഷ്ണ ശലഭം (blue mormon), ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നായ സർപ്പശലഭം (atlas moth) തുടങ്ങിയവയെയും കാണാൻ സാധിക്കും.. 

ചിമ്മിണി വന്യജീവി സങ്കേതം എന്നത് ഒരു വിസ്മയലോകം തന്നെയാണ്.. ഒരുതവണ സന്ദർശ്ശിച്ചാൽ പലതവണ സന്ദർശ്ശിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന അനുഭവങ്ങളെ കൊണ്ട് നിറഞ്ഞതാണ് ഇവിടം.. ഓരോ തവണയും ഓരോരോ പുതിയ അനുഭവങ്ങളെ നൽകി നമ്മെ ആനന്ദിപ്പിക്കുന്ന അതിമനോഹരമായ ഈ വന്യജീവി സങ്കേതം വിസ്മയലോകമല്ലാതെ മറ്റെന്താണ്.. 




chimmini wildlife sanctuary
 Chimmini wildlife sanctuary


കുറുമാലി പുഴ, മുപ്പിലിയം പുഴകളും ഈ വനത്തിൽ നിന്നും ഉത്ഭവിക്കുന്നു. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ ആണിവിടെ, പണ്ടുണ്ടായിരുന്ന നിബിഢവന പ്രദേശങ്ങൾ ഇപ്പോൾ കാണാനില്ല എന്ന് നാട്ടുകാർ പറയുന്നു. 

ഇന്ത്യക്കു അകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള വളരെ പ്രശസ്തമായ ഒരു വന്യജീവി സങ്കേതമാണ് തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചിമ്മിണി വന്യജീവി സങ്കേതം..ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ആമ്പലൂരിന് അടുത്തായിട്ടാണ് ഈ സുന്ദര വനം നിലകൊള്ളുന്നത്.. 

നെല്ലിയാമ്പതി മലനിരകളുടെ പടിഞ്ഞാറെ ചെരിവിലായി, പീച്ചി-വാഴാനി, പറമ്പിക്കുളം വന്യജീവി സങ്കേതങ്ങൾ ചിമ്മിണിക്കു അതിരുകൾ തീർക്കുന്നു.. 

കുറുമാലി പുഴയും, മുപ്പലിയം പുഴയും ഈ വനത്തിൽ നിന്നും ഉത്ഭവിക്കുന്നവയാണ്.. 
100 ചതുരശ്ര കിലോമീറ്റർ പടർന്നു കിടക്കുന്ന ചിമ്മിണി വന്യജീവി സങ്കേതം 1984 ൽ ആണ് സ്ഥാപിതമായത്.. 

chimmini wildlife sanctuary
 Chimmini wildlife sanctuary


192 അപൂർവയിനം പക്ഷികൾ, പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 5 ഇനം പക്ഷികൾ, കുരങ്ങ്, ആന, പുലി, കടുവ സംരക്ഷിത ജീവികളുടെ എണ്ണം കൂടുകയാണ്. 

192 ഏവിയൻ ഇനത്തിൽ പെട്ട അപൂർവയിനം പക്ഷികളാൽ സമ്പന്നമാണിവിടം.. 
കൂടാതെ,, ചാരത്തലയൻ ബുൾബുൾ (grey-headed bulbul), ചെഞ്ചിലപ്പൻ (Indian rufous babbler ), കാട്ടുനീലി (white bellied blue-flycatcher )തുടങ്ങിയ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 5 ഇനം പക്ഷികളും,, മാക്കാച്ചിക്കാട (ceylon frogmouth ), ചിത്രകൂടൻ ശരപ്പക്ഷി (Indian edible nest swiftlet), തീക്കാക്ക (Malabar tragon), ചൂളക്കാക്ക (Malabar whistling thrush), കൊക്കൻ തേൻകിളി (Loten's sunbird ), വലിയ പേക്കുയിൽ (large hawk cuckoo), ബ്രോഡ് ബിൽഡ് റോളർ (broad billed roller ), ചാരക്കുരുവി (ashy minivet).. തുടങ്ങിയ പക്ഷികളുടെയും ആവാസകേന്ദ്രമാണിവിടം. 
മാത്രമല്ല,, ഹിമാലയൻ താഴ്‌വരകളിൽ കണ്ടു വരുന്ന ചെറിയ മീൻ പരുന്തു (lesser fish eagle )ഇവടെയും കണ്ടു വരുന്നു എന്ന് പുതിയ റെക്കോർഡുകൾ വെളിപ്പെടുത്തിയിരിക്കുന്നു.. 
ചുരുക്കത്തിൽ ഇവിടം പക്ഷി നിരീക്ഷകർക്കു വളരെ അനുയോജ്യമായ സ്ഥലമാണ് എന്ന് പറയാം.. 
ആന, കടുവ, ചെന്നായ, 
സിംഹവാലൻ കുരങ്ങ്, കാരിങ്കുരങ്ങു, മലയണ്ണാൻ, കുട്ടിത്തേവാങ്ക് തുടങ്ങി കേരളത്തിൽ കാണപ്പെടുന്ന പകുതി സസ്‌തനജീവികളെയും ചിമ്മിണി വന്യജീവി സങ്കേതത്തിൽ കാണാൻ കഴിയും,,
Previous Post Next Post