സന്തോഷ് പണ്ഡിറ്റ്.ഒരിക്കലും മലയാളികൾ മറക്കാത്ത മുഖം.അദ്ദേഹം ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് വയനാട് ജില്ലയിലെ കുട്ടികൾക്ക് പഠന സഹായം എത്തിച്ചു കൊണ്ടാണ്.സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന ഒട്ടേറെ സമൂഹങ്ങൾക്കാണ് സന്തോഷ് പണ്ഡിറ്റ് സ്നേഹത്തിന്റെ-സഹായത്തിന്റെ ഹസ്തങ്ങൾ നീട്ടുന്നത്.സിനിമയുടെ തിരക്കുകൾക്കിടയിൽ നിന്നും വയനാട്ടിലെ ഒരു കൂട്ടം ഓട്ടോ തൊഴിലാളികളുടെ അഭ്യർത്ഥന പ്രകാരം പഠനോപകരണങ്ങളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും മല കയറി.ഒപ്പം നിർത്താതെ തന്നെ മഴയും.
താനും നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും എന്നാൽ ഉള്ള പണം വെച്ച് തന്നാലാവുന്നത് ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു.ഐ എ എസ് പരീക്ഷ പാസ്സായ ധന്യയുടെ കുടുംബത്തിന് സഹായം എത്തിച്ച വാർത്ത ഒട്ടേറെ മാധ്യമങ്ങളിൽ വന്നിരുന്നു.കോരിച്ചൊരിയുന്ന മഴയിലും സഹായവുമായി വയനാടൻ കുന്നുകളിൽ സന്തോഷ് പണ്ഡിറ്റുമുണ്ട്.
പൈതോത്ത് ,കല്ലോട് മേഖലകളിൽ സഹായം ഒരുക്കിയതിനു ശേഷം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റുകളിൽ നിന്നും....
Dear facebook family,
അങ്ങിനെ ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാ൯ വീണ്ടും രംഗത്ത് ഇറങ്ങി ട്ടോ..
എന്റെ വയനാട് പര്യടനം തുടരുന്നു. നിരവധി TV, തയ്യൽ മെഷീ൯ etc.. ജില്ലയുടെ പല ഭാഗങ്ങളിലായ് വിതരണം ചെയ്തു.തുട൪ച്ചയായ് പെയ്യുന്ന അതി ശക്തമായ മഴ കാരണം വളരെ പതുക്കെ മാത്രമേ കാര്യങ്ങള് ചെയ്യാനാകുന്നുള്ളു.
നന്നായ് മഴ ചാറല് കൊള്ളുന്നുണ്ടെങ്കിലും പ്രവ൪ത്തനങ്ങള് തുടരുന്നു.
പൈതോത്ത്, കല്ലോട് എന്നീ മേഖലയിലെ കുറച്ച് ഓട്ടോ തൊഴിലാളികളും
കുറച്ച് പാവപ്പെട്ട കുടുംബങ്ങളും facebook വഴി എന്നോട് പഠിക്കുന്ന കുട്ടികള്ക്കായ് ചില സഹായങ്ങള് ചോദിച്ചിരുന്നു.
ഞാനും കടുത്ത സാമ്പത്തിക ടൈറ്റിലായതിനാല് വലിയ സഹായങ്ങളൊന്നും ചെയ്യാനായില്ല. എങ്കിലും കൈയ്യില് ഉള്ള പൈസ വെച്ച് TV, Fan, school bag, note book, പച്ചക്കറി, മസാല സാധനങ്ങള് അടക്കം ചില കുഞ്ഞു സഹായങ്ങള് ചില കുടുംബങ്ങള്ക്ക് ചെയ്തു.
അടുത്ത ദിവസങ്ങളില് കാലാവസ്ഥ അനുകൂലമായാല് മറ്റു ജില്ലകളില് സഹായം അഭ്യ൪ത്ഥിച്ച ചില൪ക്കും ഇതുപോലെ ചെറിയ സഹായങ്ങള് ചെയ്യണം.
എന്നെ സപ്പോ൪ട്ട് ചെയ്ത എല്ലാവ൪ക്കും നന്ദി..
(നന്ദി…പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബിജു കൃഷണൻ ജി, ചന്ദ്രൻ കുണ്ടുംകര ജി, ഷിജി ജി, ഹരീഷേട്ട൯, രജിത്ത് ജി, ജയകൃഷ്ണൻ ജി, വിനു ജി )
ഓൺലൈൻ വിദ്യാഭ്യാസത്തിനു വേണ്ട സൗകര്യങ്ങളില്ലാതെ വരുന്നവർ പ്രയോറിട്ടി ലിസ്റ്റിൽ രണ്ടാമതാകുന്നത്,ഡിജിറ്റൽ ഡിസ്റ്റൻസ് ഉണ്ടാകുന്നത് അപകടകരമാണ് എന്ന് സർക്കാർ മനസ്സിലാക്കേണ്ടിയിരിക്കുന്നു പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങളിലെ കുട്ടികൾ സ്കൂളുകളിൽ നിന്നു പിൻവാങ്ങുന്ന ഇതേ സാഹചര്യത്തിൽ.
ഇത്തരം സാഹചര്യങ്ങളിലാണ് ഒരുമിച്ച് നിൽക്കലിന്റെയും സായുധ പോരാട്ടത്തിന്റെയും ആശയങ്ങളുമായി മാവോയിസ്റ്റു സംഘങ്ങൾ വയനാടൻ കാട് കയറുന്നത് എന്നും ബന്ധപ്പെട്ടവർ ഓർക്കേണ്ടിയിരിക്കുന്നു.
അപ്പോഴും പ്രതീക്ഷയുടെ കൈകൾ നീട്ടി സന്തോഷ്കുമാർ ഉണ്ടാകും ഈ ലോകത്ത്.കൈകൾ ചേർത്ത് പിടിക്കാൻ..നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് പ്രവൃത്തിച്ചു കാണിക്കാൻ...