കർക്കിടകം വന്നില്ലേ.. ഒരു കർക്കിടക കഞ്ഞിയുണ്ടാക്കിയാലോ.!

karkidakakanji karkidaka kanji kit karkidaka kanji kit kottakkal karkidaka kanji kit recipe karkidaka kanji recipe karkidaka kanji ingredients karkida
കർക്കിടകം..

ഗർഭാവതികളായ മേഘങ്ങളാൽ ഇരുണ്ടുകൂടിയ ആകാശം..നിർത്താതെ ആകാശത്തിൽ നിന്നും ഭൂവിലേക്ക് പതിക്കുന്ന വർഷശരങ്ങൾ..വർഷശരങ്ങളെ നിലതെറ്റിക്കാനായി വീശുന്ന അതിഗംഭീരമായ കാറ്റ്..തന്റെ കുഞ്ഞുങ്ങളെ നിലതെറ്റിക്കുന്ന കാറ്റിനോട് കുപിതരായ മേഘങ്ങളുടെ ഗർജ്ജനം....ഇതിനെല്ലാം പുറമെ ഓരോ വീടുകളിൽ നിന്നും കേൾക്കുന്ന രാമ-സംഗീർത്തനം..

അതേ.. മലയാളമാസത്തിന്റെ അഗ്രത്തിൽ നിൽക്കുന്ന കർക്കിടക മാസത്തിലെ കാഴ്ച്ച തന്നെയാണിത്..കർക്കിടക മാസം അഥവാ  രാമായണമാസം..
നാശനഷ്ടങ്ങളുടെയും, അതിവർഷത്തിന്റെയും,പട്ടിണിയുടെയും മാസം കൂടിയാണ് കർക്കിടകം..
തന്റെ എല്ലാ സങ്കടങ്ങളും മറന്നു കുടുംബത്തിനും ചുറ്റുമുള്ളവർക്കും എല്ലാവർക്കും ആത്മവിശ്വാസവും ധൈര്യവും പകരണം എന്നാഗ്രഹിച്ചുകൊണ്ടും..

ശ്രീരാമൻ, സീത, തുടങ്ങി രാമായണത്തിലെ ഓരോരുത്തരും അനുഭവിച്ച കഷ്ടങ്ങളുടെയൊക്കെ മുന്നിൽ നമ്മുടെ കഷ്ടങ്ങൾ ഒന്നുമല്ല എന്ന ചിന്ത വരുവാനും കൂടിയാണ് കേരളത്തിലെ ഓരോ വീട്ടിലും രാമായണം വായിക്കുന്നത്..

पूर्वं रामतपोवनादिगमनं हत्वा मृगं काञ्चनं
वैदेहीहरणं जटायुमरणं सुग्रीवसम्भाषणम् ।
बालीनिग्रहणं समुद्रतरणं लङ्कापुरीदाहनं
पश्चाद्रावणकुम्भकर्णनिधनमेतद्धि रामायणम्।।

(ആദ്യം ശ്രീരാമൻ്റെ വനയാത്ര, അവിടെ കാഞ്ചന മൃഗത്തെ വധിക്കൽ, സീതാപഹരണം ജടായുവിൻ്റെ മരണം, സുഗ്രീവനുമായി സംഭാഷണം. ബാലിവധം, സമുദ്രംതരണം, ലങ്കദഹിക്കപ്പിക്കൽ, തുടർന്ന് രാവണനും, കുംഭകർണ്ണനും വധിക്കപ്പെടുന്നു. ഇതാണ് രാമായണത്തിൻ്റെ ചുരുക്കം) 



രാമയണത്തിന്റെ സംക്ഷിപ്തമായ ഏകശ്ലോകരാമായണമാണിത്..
രാമായണ മാസം തുടങ്ങിയാൽ പിന്നെ ഇത് കേൾക്കാത്ത വീടുകൾ ഉണ്ടാവിലായിരുന്നു കേരളത്തിൽ എന്ന് വേണമെങ്കിൽ പറയാം..

അതിവർഷം കാരണം അനേകം രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്..അതുപോലെ തന്നെ തണുത്ത കാലാവസ്ഥ ആയത്കൊണ്ട് ദഹനക്കേട് തുടങ്ങിയവയ്ക്കുള്ള സാധ്യതകളും ഉണ്ട്.. 

പുരാതന കാലം മുതൽക്കേ ഔഷധങ്ങൾക്കും ഔഷധ സസ്യങ്ങൾക്കും പേരുകേട്ട കേരളത്തിൽ 'കർക്കിടക കഞ്ഞി' എന്ന നാമത്തിൽ ഇതിനൊക്കെ ഒരു പ്രതിവിധി ഉണ്ടാക്കി നമ്മുടെ കാരണവന്മാർ..

 
karkidakakanji
Karkkidaka Kanji

കർക്കിടക കഞ്ഞിയുടെ രസക്കൂട്ടിലേക്ക്..

    പണ്ടത്തെ കേരളത്തിലെ വീടുകളുടെ മുറ്റത്തും ചുറ്റുപാടും ഒക്കെ വളർന്നു പന്തലിച്ചു നിൽക്കുന്ന കുറുന്തോട്ടി, കരിങ്കുറിഞ്ഞി, കുടകൻ, തഴുതാമ, കീഴാർനെല്ലി, തൊട്ടാവാടി, മാവില പ്ലാവില തുടങ്ങി അനവധി ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ഓരോ തരത്തിലും രുചിയിലും പാകം ചെയ്യാൻ കഴിയുന്ന കഞ്ഞിയാണ് കർക്കിടക കഞ്ഞി.. 

ഉണക്കലരി തേങ്ങാപ്പാലിൽ വേവിചെടുത്തിട്ടു,,ചുക്ക്, ഉലുവ, എള്ള് എന്നിവ പൊടിയാക്കി ഒരു ടീസ്പൂൺ വീതം ചേർക്കുക..എന്നിട്ട് കാരറ്റ്, ചെറുപയർ, തക്കാളി, ബീൻസ് ഇവ വേവിച്ച് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി അതിലേക്ക് ചേർത്തിട്ട്,,തേങ്ങയും ചിരകിയിടുക എന്നിട്ട് മധുരത്തിന് അല്പം ശർക്കരയും ചേർത്ത് കുട്ടികൾക്ക് കൊടുക്കാവുന്നതാണ്..

കുട്ടികൾക്ക് മാത്രമല്ല രോഗപ്രതിരോധശേഷി വർധിക്കുന്നതിനും ജലദോഷം, തുമ്മൽ, ചുമ എന്നിവ ഭേദമാവുകയും ചെയ്യുന്നതിനാൽ മുതിർന്നവർക്കും കഴിക്കാം... പലവിധ കഞ്ഞികളിൽ ഒരുവിധം ഇങ്ങനെ....

 ഉഴിഞ്ഞ കൊണ്ടും ഇടിഞ്ഞിൽ കൊണ്ടും നവരയോടൊപ്പം തേങ്ങാപ്പാലും ചേർത്ത കഞ്ഞി നടുവേദനയ്ക്ക് യോജിച്ചതാണ്..കൊത്തമല്ലിയും ഇന്തുപ്പും
ചുക്കും കൂടെ പൊടിച്ചത് കഞ്ഞിവെച്ചതിലിട്ടിട്ട് കുടിച്ചാൽ പനി വിട്ടുപോകും.

അരിവേവിച്ച് ജീരകം, ചുക്ക്, ഉലുവ, എള്ള്, കരിപ്പെട്ടി ഇവ പൊടിച്ച്,, തേങ്ങാപ്പാൽ കൂട്ടിച്ചേർത്ത് മറ്റൊരു വിധത്തിൽ കഞ്ഞി തയ്യാറാക്കാവുന്നതാണ്. ഇതിൽ ദശപുഷ്പം ഉണക്കിപ്പൊടിച്ച് ചേർത്താൽ വളരെനല്ലത്. . ചുവന്നുള്ളി നെയ്യിൽ വഴറ്റി ചേർത്താൽ ഗംഭീര രുചിയുമായിരിക്കും..

ഇനി മറ്റൊരു വിധത്തിലുള്ള കഞ്ഞി ഇങ്ങനെ.. തകര,മുയല്‍ചെവിയന്‍, തുളസിയില, കീഴാര്‍നെല്ലി, കുറുന്തോട്ടി, തൊട്ടാവാടി, ചെറൂള, നിലംപരണ്ട, ചെറുകടലാടി, മുക്കുറ്റി,തഴുതാമ തുടങ്ങിയവ നന്നായി അരക്കുക എന്നിട്ട് അതിന്റെ നീര് പിഴിഞ്ഞെടുക്കുക, എന്നിട്ട് കുക്കറിൽ അരി, ജീരകം, കുരുമുളക്, ചുക്ക്, ഉലുവ, പിന്നെ പിഴിഞ്ഞ് വച്ച ഔഷധ സസ്യങ്ങളുടെ നീര്, വെള്ളം ഇവയെല്ലാം ചേർത്ത് 10 നിമിഷത്തേക്ക് വേവിക്കുക.. 10 നിമിഷം കഴിഞ്ഞാൽ കഞ്ഞിയിലേക്ക് തേങ്ങാപ്പാലും ഉപ്പും ചേർത്താൽ ഒരടിപൊളി കർക്കിടക കഞ്ഞി തയാറായി..

 
പനിക്ക് പ്രധാന ചികിത്സ കഞ്ഞി കുടിക്കലാണ് എന്ന് സാക്ഷാൽ ചരകൻ തന്നെ പറഞ്ഞിട്ടുണ്ട്.. പണ്ടേ തെക്കുള്ളവർ അതായത് കേരളീയർ കഞ്ഞിപ്രിയരാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്..

ഭക്ഷണം കൊണ്ട് തന്നെ രോഗങ്ങളെ വിരട്ടാം എന്ന് കർക്കിടക കഞ്ഞി പറഞ്ഞു തരുന്നു..
കർക്കിടകമാസത്തിൽ പഴമയിലൂടെയും, ഐതിഹ്യ വിശ്വാസങ്ങളുടെയും നമ്മെ ചിന്തിപ്പിക്കുകയും, ശാസ്ത്രീയമായ രീതികളിലൂടെ മാനസിക ശാരീരിക അസ്വസ്ഥതകളിൽ നിന്നും വിമുക്തരാകുകയും ചെയ്യുന്ന രീതികളാണ് പുരാതന കാലം തൊട്ടേ നമ്മൾ ആചരിച്ചു പോരുന്നത്..

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.