നടന്നാലും,ഓടിയാലും ഇതിനേക്കാൾ വേഗത്തിൽ എത്താം..ഇതെന്തൊരു വണ്ടി..|aerospace autoclave

aerospace autoclave
aerospace autoclave


അങ്ങനെ ഒരു വർഷത്തെ യാത്രക്ക് ശേഷം മൂപ്പർ തിരുവനന്തപുരത്ത് എത്തിച്ചേർന്നു..ആളൊരു യന്ത്രം ആണ്.
പേര് എയറോസ്പേസ് ഓട്ടേക്ലേവ്.

ബഹിരാകാശത്തേക്കുള്ള കനം കുറഞ്ഞ ഉപകരണങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണ് മൂപ്പരുടെ പണി..

ഈ യന്ത്രം നിർമ്മിക്കുന്ന ഉപകരണങ്ങൾ കനം കുറഞ്ഞതാണെങ്കിലും ഇവന്റെ ഭാരം 70 ടൺ ആണ്...

ഇത്രയും ഭാരമുള്ളതും  ഒരുപാട് സുരക്ഷ ഉറപ്പാക്കേണ്ടുന്നതുമായ ഇവനെ എങ്ങനെ മഹാരാഷ്ട്രയിലെ നാസിക് ൽ തിരുവനന്തപുരത്തെത്തിച്ചു എന്നാണോ..കടൽ മാർഗ്ഗം അല്ല..അങ്ങനെ ഊഹിച്ചവർക്ക് തെറ്റി.. പിന്നെയോ.. റോഡ്‌ മാർഗ്ഗം തന്നെ..!..വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകും.. അല്ലെ.. 

aerospace autoclave
aerospace autoclave

 
കഴിഞ്ഞ വർഷം,,അതായത് 2019 ജൂൺ 5 ന് മുംബൈയിലെ  അംബർനാഥിൽ നിന്നും തുടങ്ങിയ യാത്ര ഒരു വർഷത്തിന് ശേഷം തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ കഴിഞ്ഞ ദിവസം അവസാനിച്ചു.

ഒരു പക്ഷെ ഇന്ത്യയിൽ തന്നെ റോഡുമാർഗ്ഗമുള്ള ഒറ്റത്തവണ ചരക്കു നീക്കത്തിൽ ഇത്രയധികം ഭാരമുള്ള വസ്തു അപൂർവമായിരിക്കും.

7.5 മീറ്റർ ഉയരവും,, 6.5 മീറ്റർ വീതിയുമുള്ള ഈ ഭീമൻ യന്ത്രത്തെ ഓവർസൈസ് ലോഡുകൾ വലിക്കാൻ ഉപയോഗിക്കുന്ന വോൾവോയുടെ എഫ്എം 9–300 എന്ന ട്രക്കുപയോഗിച്ചാണ് തിരുവനന്തപുരത്തെത്തിച്ചത്..

ഒരു ദിവസം ഈ യന്ത്രം സഞ്ചരിക്കുന്നത് കഷ്ട്ടിച്ചു 5 മുതൽ 8 കിലോമീറ്റർ വരെയാണ്.. ഇതുവരെ സഞ്ചരിച്ചതിൽ ഏറ്റവും കൂടുതൽ ദൂരം എന്ന് പറയാൻ 11 കിലോമീറ്റർ ആണ്..

aerospace autoclave
aerospace autoclave


അല്പം വലുപ്പക്കൂടുതൽ ഉള്ളതുകൊണ്ട്  തന്നെ  യാത്രാമാർഗ്ഗേണയുള്ള മരങ്ങൾ മതിലുകൾ തുടങ്ങിയവ ഇടിച്ചു നിരപ്പാക്കി കൊടുക്കണം.. അതുപോലെ റോഡിലെ കുഴികൾ തുടങ്ങിയവ നികത്തി കൊടുക്കേണ്ടതും ആവശ്യമാണ്‌..അങ്ങനെ അനേകം കുഴികൾ നികത്തി.. മതിലുകൾ ഇടിച്ചു മാറ്റി.. മരങ്ങളും വൈദ്യുതി ലൈനുകളും മുറിച്ചുമാറ്റിയുമാണ് എയറോസ്പേസ് ഓട്ടേക്ലേവ് 4 സംസ്ഥാനങ്ങളെ കടന്നു ലക്ഷ്യസ്ഥാനത്തേക്കു എത്തിയിരിക്കുന്നത്..


ആള് അല്പം സെലിബ്രിറ്റി ആയതു കൊണ്ട് തന്നെ  യാത്രയിലെ തടസ്സങ്ങൾ മാറ്റി വഴിയൊരുക്കാനായി സദാ 32 ജീവനക്കാർ കൂടെ ഉണ്ടായിരുന്നു..അവരും ഇവന്റെയൊപ്പം 4 സംസ്ഥാനങ്ങൾ താണ്ടി.. ഓരോ ഷിഫ്റ്റ്‌ ആയിട്ടാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്.. 

ഇവനെ കടൽമാർഗ്ഗം എത്തിക്കരുതായിരുന്നോ എന്ന ചോദ്യമായിരിക്കും ഈ ജീവനക്കാർ ഏറ്റവും കൂടുതൽ നേരിട്ടിട്ടുണ്ടാവുക.. എന്നാൽ ഉയരക്കൂടുതൽ കാരണം അത് അസാധ്യമായതിനാലാണ് റോഡ് മാർഗം ഉപയോഗിക്കേണ്ടി വന്നത്.. 

aerospace autoclave
aerospace autoclave


ഇവനെ താങ്ങിയ വാഹനത്തിന് 2 ആക്സിലുകളാണ് ഉള്ളത്..ഓരോന്നിലും 32 ചക്രങ്ങൾ വീതം ഉണ്ട്..മൊത്തം 64 ചക്രങ്ങൾ..

അങ്ങനെ ഏവരെയും ഞെട്ടിച്ചും..കൗതുകം പകർന്നും..ആകാംക്ഷ വളർത്തിയും തിരുവനന്തപുരം സ്പേസ് സെന്റർ ലെ,ISRO  ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിലേക്ക് എത്തിയ എയറോസ്പേസ് ഓട്ടേക്ലേവ്,വിക്രം സാരാഭായിലൂടെ ഇന്ത്യ കണ്ട ബഹിരാകാശ ബഹിരാകാശ സ്വപ്നങ്ങൾക്ക് ഭാരം കുറഞ്ഞ ചിറകുകൾ നൽകട്ടെ..
Previous Post Next Post