കൽപ്പാത്തി രഥോത്സവം. പാലക്കാട്‌ KALPATHY ratholsavam PALAKAKD

archana kalpathi
KALPATHY CHARIOT FESTIVAL


പാലക്കാട് ടൗണിൽ നിന്നും കഷ്ടിച്ച് 3 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നതും വേദമന്ത്രങ്ങളാലും രുദ്രചമകങ്ങളാലും ശുദ്ധീകരിക്കപ്പെട്ട തനി പാലക്കാടൻ കാറ്റ് ഒഴുകി നടക്കുന്നതുമായ അഗ്രഹാരമാണ് കല്പാത്തി.

archana kalpathi
KALPATHY CHARIOT FESTIVAL

ടിപ്പുസുൽത്താന്റെ ആക്രമണം പേടിച്ച് തമിഴ്നാട് തഞ്ചാവൂരിൽ നിന്നും 1790 കളിൽ പലായനം ചെയ്ത് വന്ന ബ്രാഹ്മണ സമുദായക്കാർ ആണ് ഇവിടുത്തെ നിവാസികൾ.

archana kalpathi
KALPATHY CHARIOT FESTIVAL


പരമ്പരാഗത ശൈലിയിലുള്ള വാസ്തുവിദ്യയെ പിന്തുടർന്ന് ഒരു ക്ഷേത്രത്തിലേക്ക് നയിക്കുന്ന റോഡിന്റെ ഇരുവശത്തും അണിനിരക്കുന്ന സമാന രൂപത്തിലുള്ള വീടുകൾ, അതാണ് ഒരു അഗ്രഹാരം. ഹാരം പോലെ (പൂമാല പോലെ )കോർത്തിണക്കിയ വീടുകളോടുകൂടിയ ഗ്രാമം അതാണ് അർത്ഥം. 

archana kalpathi
KALPATHY CHARIOT FESTIVAL

കാശിയിൽ പാതി കൽപ്പാത്തി എന്നാണ് പറയുക.കാൽപ്പാത്തിയിലെ പ്രധാന ക്ഷേത്രമായ വിശാലാക്ഷി സമേത കാശി വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് ബനാറസിലെ കാശി വിശ്വനാഥക്ഷേത്രവുമായിയുള്ള സാമ്യം കാശിയിൽ പോകാൻ  ആഗ്രഹിക്കുന്നവർ ഇവിടെ എത്തിയാൽ കാശിക്കു പോയ ഫലം കിട്ടുമെന്ന ഐതിഹ്യം   ഇവയെല്ലാമാണ് കാശിയിൽ പാതി കല്പാത്തി എന്ന് പറയുവാനുള്ള കാരണം. 

archana kalpathi
KALPATHY CHARIOT FESTIVAL

ചാത്തപ്പുരം, പഴയ കൽപ്പാത്തി, പുതിയ കൽപ്പാത്തി, ഗോവിന്ദരാജപുരം,തുടങ്ങിയ അഗ്രഹാരങ്ങളുടെ കൂട്ടമാണ് കൽപ്പാത്തി. കൽപ്പാത്തി ക്ക്‌ ചുറ്റും വേറെയും അഗ്രഹാരങ്ങൾ ഉണ്ട്, എല്ലാംകൂടി 18 അഗ്രഹാരങ്ങൾ. പാലക്കാടിൽ 100 ൽ പരം അഗ്രഹാരങ്ങളുണ്ട്. 
വർഷംതോറും നവംബർ മാസത്തിൽ നടക്കുന്ന കല്പാത്തി രഥോത്സവം വളരെ പ്രസിദ്ധി നേടിയതാണ്. 700 വർഷത്തിലേറെയായി നടത്തിവരുന്ന ഒരു ഉത്സവമാണിത് എന്നാണ് വിശ്വാസം. 

archana kalpathi
KALPATHY CHARIOT FESTIVAL

നവംബർ 8 മുതൽ 16 വരെയാണ് ഉത്സവം നടത്താറുള്ളത്. ആദ്യ ദിവസം കാൽപാത്തിയിലെ എല്ലാ ക്ഷേത്രങ്ങളിലും ധ്വജാരോഹണം നടക്കും ഉത്സവം കഴിഞ്ഞ പിറ്റേന്നു ധ്വജാവരോഹണം.ആ 10 ദിവസം കല്പാത്തി നിവാസികൾക്കും പാലക്കാട്‌ നിവാസികൾക്കും മാത്രമല്ല ആഗ്രഹാരത്തെയും അതിന്റെ തനതായ ആചാരാനുഷ്ഠാനങ്ങളെയും രഥോത്സവത്തെയും എല്ലാം സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവരുടെയും പ്രിയ്യപ്പെട്ട ദിവസങ്ങളാണ്.

archana kalpathi
KALPATHY CHARIOT FESTIVAL


ലോകത്തിലെ പല കോണിൽ നിന്നും സന്ദർശകരെ കൊണ്ട് നിറയും ഇവിടം.അഗ്രഹാരത്തിന്റെ രണ്ടു ഭാഗങ്ങളും വൈവിധ്യമാർന്ന വസ്തുക്കൾ വിൽക്കുന്ന കടകളെ കൊണ്ട് നിറയും.നവംബർ മാസാരംഭത്തിൽ വരുന്ന ഈ കടകൾ ജനുവരി വരെ അവിടെ തന്നെയുണ്ടാകും. ഇന്ത്യയുടെ പല കോണിൽ നിന്നും കച്ചവടക്കാർ എത്താറുണ്ട്. അതും പ്രധാന ആകർഷണമാണ്. 

archana kalpathi
KALPATHY CHARIOT FESTIVAL


കൂടാതെ, ചതുർവേദ പാരായണം, ആചാര ഭജനകൾ, സംഗീതനൃത്തവിസ്മയം തുടങ്ങി ആ 10 ദിവസങ്ങൾ രാവെന്നോ പകലെന്നോ ഇല്ലാതെ കല്പാത്തി അഗ്രഹാരം സന്തോഷത്തിൽ ആറാടുകയായിരിക്കും. 
കൽപ്പാത്തിയുടെ 4 ക്ഷേത്രങ്ങളിൽ നിന്ന് 6 രഥങ്ങൾ ഒത്തുചേർന്ന് ഗ്രാമങ്ങളിലെ തെരുവുകളെ അതിമനോഹരമായ ഘോഷയാത്രയിൽ നടത്തും.

archana kalpathi
KALPATHY CHARIOT FESTIVAL


ശിവനെയും പാർവ്വതിയെയും വഹിക്കുന്ന പ്രധാന രഥവും മക്കളായ ഗണപതിക്കും മുരുകനും 2 ചെറിയ രഥങ്ങളും(വിശാലാക്ഷി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലെ)മറ്റ് 3 ഗ്രാമങ്ങളിൽ നിന്നുള്ള രഥങ്ങൾ, അതായത് ഗണപതിയെ വഹിക്കുന്ന (പുതിയ കൽപ്പതി), ശ്രീകൃഷ്ണനെ വഹിക്കുന്ന (പഴയ കൽപ്പാത്തി ), പ്രസന്നഗണപതിയെ വഹിക്കുന്ന (ചത്തപുരം)രഥങ്ങൾ. 
archana kalpathi
KALPATHY CHARIOT FESTIVAL

അവസാന ദിവസമാണ് ഇവരുടെ സംഗമം ഇതിനെ 'ദേവരഥസംഗമം' എന്നാണ് വിളിക്കുന്നത്.
പ്രതിവർഷം ആയിരക്കണക്കിന് ഭക്തർ കല്പാത്തിയിൽ  ഒത്തുകൂടി രഥം വലിക്കുന്നു.


കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...


Manasa Sreedhar
@team keesa

Previous Post Next Post