കാർഗിൽ ;ഇന്ത്യയുടെ അഭിമാനം | Kargil: Pride of India

kargil vijay diwas
kargil victory

കാർഗിൽ ഇന്ത്യക്ക് വെറുമൊരു യുദ്ധം മാത്രമായിരുന്നില്ല.ആക്രമിക്കാൻ തക്കം പാർത്തിരുന്ന ശത്രുക്കൾക്കുള്ള  ഉള്ള മറുപടി കൂടെയാണ്.അടിക്ക് തിരിച്ചടി കിട്ടുമെന്നുള്ള ഓരോ ഭാരതീയന്റെയും മുന്നറിയിപ്പ് കൂടെയാണ്.

മലനിരകളാൽ ഒറ്റപ്പെട്ട കാർഗിൽ ശ്രീനഗർ എന്ന അന്നത്തെ ജമ്മു കശ്മീർ തലസ്ഥാനത്തു നിന്നും 120 കിലോമീറ്റർ അകലെയാണ്.

അന്തരീക്ഷ താപനില - 50 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പതിക്കുന്ന ഇടം.മുഴുവൻ മഞ്ഞും അതി ശക്തമായശീതക്കാറ്റും.20 ,000 അടിക്കും മുകളിലാണ് കൂടുതൽ സൈനിക ബങ്കറുകളും.

ഇന്ത്യ -ചൈന അതിർത്തി നിർണയത്തിന് പിന്നാലെ ഇരു അതിർത്തികളിലും കാവൽ ഉറപ്പിച്ചിട്ടുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അടക്കമുള്ള ഇന്ത്യൻ പട്ടാളം പാകിസ്ഥാൻ പട്ടാളവുമായി പല വ്യവസ്ഥകളിലും ഏർപ്പെട്ടിട്ടുണ്ട്.അതിൽ ഒന്നാണ് മഞ്ഞുവീഴച അധികമാകുമ്പോൾ,അന്തരീക്ഷ താപനില വളരെ താഴേക്ക് പതിക്കുമ്പോൾ ഇരു സൈന്യവും മല ഇറങ്ങണം എന്നുള്ളത്.

അങ്ങനെ 1999 മെയ് മാസത്തിൽ ഇന്ത്യൻ സൈന്യം മല ഇറങ്ങി.എന്നാൽ പാകിസ്ഥാൻ ചതിച്ചു.അവർ ലൈൻ ഓഫ് കൺട്രോൾ മുറിച്ചു കടന്നു ശ്രീനഗറിനെ കാർഗിലുമായി ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവെ 1 D പിടിച്ചെടുത്തു മുന്നേറി.

മെയ് 4 നു ഈ നുഴഞ്ഞു കയറ്റം സ്ഥിരീകരിച്ചു.മെയ് 5 നു പട്രോളിംഗിന് പോയ ഇന്ത്യൻ സൈനികരെ പാകിസ്ഥാൻ പിടികൂടുന്നു.ക്യാപ്റ്റൻ സൗരഭ് കാലിയ അടക്കമുള്ള ധീര സൈനികരുടെ മൃതദേഹം ജൂൺ 10 നു  ഇന്ത്യക്ക് തിരികെ കിട്ടുമ്പോൾ കണ്ടു നിന്നവർ കണ്ണടച്ച് പോയി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ മുഖത്തു നിന്ന് മാത്രം ആയിരകണക്കിന് മൊട്ടു സൂചികൾ കണ്ടെടുത്തു.ഇരു കണ്ണുകളുടെയും സ്ഥാനത്തു മരക്കമ്പുകൾ അടിച്ചു കേറ്റിയിരുന്നു.കൈകാലുകളിൽ വിരലുകൾ ഇല്ലായിരുന്നു.ഉണ്ടായിരുന്ന വിരലുകളിൽ നഖങ്ങൾ ഇല്ലായിരുന്നു...ഒടിയാത്ത എല്ലുകൾ ഇല്ലായിരുന്നു  

മെയ് 26 നു ഇന്ത്യ വ്യോമാക്രമണം ആരംഭിക്കുന്നു.എക്കാലത്തെയും വിശ്വസ്ത മിഗ് 27 കളത്തിലിറങ്ങുന്നു.ഉയരങ്ങളിൽ സ്ഥാനം പിടിച്ച തീവ്രവാദികൾ ഉൾപ്പെട്ട പാകിസ്ഥാൻ സൈന്യത്തെ നേരിടുക അത്ര എളുപ്പം ആയിരുന്നില്ല.
ജൂൺ 12 നു ഉഭയകക്ഷി തീരുമാനപ്രകാരമുള്ള വിദേശ മന്ത്രിമാരുടെ യോഗം പരാജയപ്പെടുന്നു.

പിടിച്ചെടുത്ത സ്ഥലങ്ങളിൽ നിന്നും തിരികെ പോകണം എന്ന ഇന്ത്യൻ നിലപാട് പാകിസ്ഥാൻ തള്ളി.സൈനികരോട് പാകിസ്ഥാൻ കാണിച്ച ചെയ്തികളിൽ രോഷം ഉണ്ടായിരുന്ന ഇന്ത്യൻ ജനതയുടെ വികാരം കണക്കിലെടുത്തു അടൽ വിഹരി വാജ്‌പേയ് യുദ്ധം ആരംഭിക്കാൻ നിർദേശം നൽകി.ഇന്ത്യൻ മണ്ണ് പിടിച്ചെടുക്കുക എന്നത് മാത്രമായിരുന്നു നിർദേശം.

ജൂൺ 15 നു പാകിസ്താനോട് പിന്മാറണം എന്ന് ആവശ്യപ്പെട്ടു മുൻ യുദ്ധങ്ങളിൽ പാകിസ്താന് പരോക്ഷ പിന്തുണ കൊടുത്തിരുന്ന അമേരിക്ക മുന്നോട്ടു വന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായിരുന്നു. ജൂൺ 29 നു പ്രസിദ്ധമായ ടൈഗർ ഹില്ലിലെ പ്രധാന പോസ്റ്റുകൾ ഇന്ത്യ പിടിച്ചെടുക്കുന്നു.

ഒത്തിരിയേറെ സൈനികരെ മലമുകളിൽ നിന്നുള്ള ആക്രമണത്തിൽ ഇന്ത്യക്ക് നഷ്ടമായി.ജൂലായ്‌ 11 ആയപ്പോഴേക്കും പാകിസ്ഥാനിൽ രാഷ്ട്രീയ അസ്വാരസ്യം ഉടലെടുക്കുന്നു.പാകിസ്ഥാൻ പ്രധാനമത്രി നവാസ് ഷെരീഫിന് പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണ നഷ്ടമാകുന്നു.പാകിസ്ഥാൻ പതിയെ യുദ്ധമുഖത്തു നിന്നും പിൻവാങ്ങുന്നു.

അങ്ങനെ ജൂലൈ 26 ഇന്ത്യ യുദ്ധം വിജയിക്കുന്നു.ഓരോ ഭാരതീയനും അഭിമാനത്തിന്റെ നിമിഷം.ലോക രാജ്യങ്ങൾക്കു മുന്നിലേക്കുള്ള ഇന്ത്യയുടെ ആദ്യ ശക്തി പ്രകടനം.

ഈ യുദ്ധം ജയിക്കാൻ ഇന്ത്യയെ സഹായിച്ചത് മിറാഷ് അടക്കമുള്ള യുദ്ധ വിമാനങ്ങളും യന്ത്രത്തോക്കുകളുമാണ്.

മിറാഷ് 

 • 1985 മുതൽ ഇന്ത്യൻ വ്യോമ സേനയുടെ ഭാഗമാണ് മിറാഷ്.ഫ്രഞ്ച് കമ്പനിയായ ഡസോൾട് ഏവിയേഷൻ ആണ് നിർമാതാക്കൾ.ഇതേ കമ്പനിയിൽ നിന്നാണ് റാഫേലും ഇന്ത്യയിലേക്ക് എത്തുന്നത്.
 • വജ്ര എന്നാണ് ഇന്ത്യൻ സേനയിൽ മിറാഷിനുള്ള വിളിപ്പേര്.ആറര ടൺ ഭാരം വഹിക്കുന്ന മിറാഷ് 1000 കിലോയുള്ള ബോംബ് കൃത്യമായി നിക്ഷേപിക്കുന്നതിലും വിദഗ്ധനാണ്.14 .36 മീറ്ററാണ് നീളം.
 • ഏറ്റവും കൂടുതൽ വേഗതയുള്ള ഫൈറ്റർവിമാനം കൂടെയാണ് മിറാഷ് വേഗത മണിക്കൂറിൽ 2336 കിലോമീറ്റർ 
kargil vijay diwas


മിഗ് 27 

നെഹ്രുവിന്റെ കാലം മുതൽക്കേ റഷ്യയും ആയുള്ള ഇന്ത്യൻ സ്നേഹത്തിന്റെ ഭാഗമാണ് മിഗ് 27 

 • 1984 മുതൽ ഇന്ത്യൻ സേനയുടെ ഭാഗം.


kargil vijay diwas

 • 1999 ലെ പാക്കിസ്ഥാനുമായുള്ള കാർഗിൽ യുദ്ധത്തിൽ ശത്രു ക്യാമ്പുകളിൽ ബോംബാക്രമണം നടത്താൻ യുദ്ധവിമാനം പറത്തിയ ഇന്ത്യൻ വ്യോമസേന പൈലറ്റുമാരാണ് ബഹാദൂർ എന്ന്  മിഗ് -27 എന്ന് വിളിച്ചത്.
 • ലേസർ ബോംബുകളും ക്രൂയിസ് മിസൈലുകളും  നിക്ഷേപിക്കാൻ വാഹനമില്ലാതെ വിഷമിച്ച ഇന്ത്യക്കുള്ള ഉത്തരം.

മിഗ് 21 


kargil vijay diwas

ഇതും റഷ്യൻ നിർമിത വാഹനം തന്നെയാണ്.വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുന്ന അതി വേഗതയുള്ള വിമാനം.ലളിതമായ രൂപം.

അറ്റകുറ്റപ്പണിയും വിമാനത്തിന്റെ ചിലവും വളരെ കുറവ്.മണിക്കൂറിൽ 2200 കിലോമീറ്ററിന് മുകളിൽ വേഗത കൈവരിക്കുന്ന മിഗ് 21  ബോംബിങ്ങിൽ വളരെ കൃത്യതയും പുലർത്തുന്നു.

പാകിസ്താന് മുകളിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കിയത് ഈ വിമാനങ്ങൾ ആയിരുന്നു.

ബോഫ്‌ഫോസ് തോക്കുകൾ 

 • സാക്ഷാൽ മെഴ്സിഡസ് ബെൻസ് ആണ് ഈ തോക്കുകളുടെ എൻജിൻ നിർമിച്ചിരിക്കുന്നത്.
 • 12 സെക്കെന്റിനുള്ളിൽ 3 റൌണ്ട് വെടിയുതിർക്കാവുന്ന ഈ തോക്കുകൾ 35 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനവും കൃത്യമായി ഉന്നം വെക്കും
 • .90 ഡിഗ്രി കുത്തനെ ലക്‌ഷ്യം വെക്കാവുന്ന അപൂർവം തോക്കുകളിൽ ഒന്ന് കൂടെയാണ് ബോഫ്‌ഫോസ് .
kargil vijay diwas

BM  21 ഗ്രാഡ് 

ഇതൊരു  ലോറി പോലുള്ള വാഹനമാണ്.എന്നാൽ പുറകിൽ 20 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് വരെ എത്താനാവുന്ന രീതിയിലുള്ള റോക്കേറ്റുകളാണ്.

kargil vijay diwas

വളരെ പെട്ടെന്ന് യുദ്ധമുഖത്തേക്ക് ഒരു റോക്കെറ്റ് ലോഞ്ചർ എത്തിക്കാം എന്നുള്ളതാണ് പ്രധാന ലാഭം.ദൂരെ ഇരുന്നു പോലും കേബിളുകൾ വഴി റോക്കെറ്റുകൾ വിക്ഷേപിക്കാൻ കഴിയും.

105 M M  ഫീൽഡ് തോക്കുകൾ 

 • മിനിറ്റിൽ നാല് റൌണ്ട് വെടിയുതിർക്കാണ് കഴിയും.
 • 17 .5 കിലോമീറ്റർ വരെയാണ് റേഞ്ച് 

160  M M മോട്ടാറുകൾ 

 • മിനിറ്റിൽ 3 റൌണ്ട് വെടിയുതിർക്കാൻ കഴിയും.8 കിലോമീറ്റർ വരെയാണ് ഫയറിംഗ് റേഞ്ച്.
 • 120  M M മോട്ടറുകൾക്ക് മിനിറ്റിൽ 15 റൌണ്ട് വെടിയുതിർക്കുവാൻ കഴിയും.14 കിലോമീറ്റർ വരെയാണ് ഫയറിംഗ് റേഞ്ച്.

kargil vijay diwas
vijay divas

അങ്ങനെ ഇന്ത്യൻ മണ്ണ് ഇന്ത്യ പിടിച്ചെടുത്തു.ചൈനയുമായി സംഘർഷ സാധ്യത നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലും ചൈനയുടെ പിൻബലത്തോടെ അതിർത്തികൾ വിപുലീകരിക്കാൻ നോക്കുന്ന നേപ്പാളിനും പാകിസ്ഥാനും കാർഗിൽ ഒരു ഓർമപ്പെടുത്തലാണ്.വീര സൈനികർ അവരുടെ ചോരയിൽ എഴുതി വെച്ച പിറന്ന നാടിന്റെ അഭിമാനത്തിന്റെ കഥ.അത് കൊണ്ട് തന്നെയാകണം തലമുറകൾ കടന്നു പോയിട്ടും കാർഗിൽ ഓരോ ഭാരതീയന്റെയും നെഞ്ചിൽ തീയായി ആളുന്നത്..
Previous Post Next Post